ഉറങ്ങി കിടന്ന രണ്ടുപേരെ കുത്തികൊലപ്പെടുത്താന്‍ ശ്രമം, ബംഗാളി അറസ്റ്റില്‍
കൊച്ചി: ഉറങ്ങി കിടക്കുകയായിരുന്ന രണ്ട് അതിഥി തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. പശ്ചിമബംഗാള്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മുനമ്പം മിനി ഹാര്‍ബറിനു സമീപമാണ് സംഭവം. മുനമ്പം മിനി ഹാര്‍ബറിനു സമീപം ഉറങ്ങി കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളായ ശംഭു സര്‍ക്കാര്‍ (26), അയന്‍ ഷേക്ക് (24) എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ പശ്ചിമബംഗാള്‍ ഗണേഷ്പൂര്‍ സ്വദേശി ഉദ്ധവ് ദാസിനെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. നേരത്തെ കല്‍ക്കത്തയില്‍ വച്ച് പ്രതിയെയും മാതാവാവിനെയും ഇരുവരും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിരുന്നു. തൊഴിലന്വേഷിച്ച് ആദ്യം ഉദ്ധവും പിന്നീട് ശംഭുവും അയനും മുനമ്പത്തെത്തി. ഇവിടെ വച്ചും ഇരുവരും ചേര്‍ന്ന് ഉദ്ധവിനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രതി പറയുന്നത്. കുത്തേറ്റ് അവശരായി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ രണ്ട് പേരെയും പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ശംഭു സര്‍ക്കാരിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തോളിന് കുത്തേറ്റ അയന്‍ ഷേയ്ക്കിന്റെ പരുക്ക് ഗുരുതരമല്ല. മുനമ്പം ഇന്‍സ്‌പെക്റ്റര്‍ എം.വിശ്വംഭരന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം നടന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.