തലശ്ശേരി: പാനൂരില്‍ സ്പീക്കര്‍ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വരികയായിരുന്നു.
ഈ സമയം സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതും അപകടത്തിന് കാരണമായി. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. സ്പീക്കര്‍ അതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. സുരക്ഷാവീഴ്ച ഉണ്ടായൊ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.