അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി, എ.പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും

ഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരില്‍ ഒരാളായാണ് നിയമനം. എ പി അബ്ദുള്ള കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. 13 വൈസ് പ്രസിഡന്റുമാരും 9 ജനറല്‍ സെക്രട്ടറിമാരും അടങ്ങുന്നതാണ് ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബി എല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്ത് തുടരും. മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും. കേരളത്തിന്റെ സഹ പ്രഭാരി രാധാ മോഹന്‍ അഗര്‍വാളിന് ജന സെക്രട്ടറി സ്ഥാനം.
കോണ്‍ഗ്രസ് സോഡ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്ററും കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും ആയിരുന്ന അനില്‍ ആന്റണി കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം ബിജെപിയിലേക്കുള്ള കൂടുമാറ്റം പാര്‍ട്ടിക്കും എ.കെ ആന്റണിക്ക് നാണക്കേടുണ്ടാക്കി എന്നതില്‍ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.
ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി അനില്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്റണി മുന്‍നിരയില്‍ ഇടം പിടിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി

You cannot copy content of this page