തൃശൂര്‍ വിയ്യൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു
തൃശൂര്‍: വിയ്യൂരില്‍ ഇതര സംസ്ഥാനക്കാരായ കരാര്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. കെ.എസ്.ഇ ബി കരാര്‍ തൊഴിലാളി തമിഴ് നാട് സ്വദേശി മുത്തുപാണ്ടിയാ(49)ണ് മരണപ്പെട്ടത്. മുത്തുവാണ് കുത്തിയതെന്ന് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇരുവരും കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തുള്ള താമസസ്ഥലത്തുവച്ചു മദ്യപിച്ചിരുന്നു. തുടര്‍ന്നു നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്.