കുമ്പള: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജാഫര്‍ സാദിഖാ(16)ണ് ആശുപത്രിയിലായത്. മൊഗ്രാല്‍ മൈമൂന്‍ നഗര്‍, കട്ടങ്ങടി സ്വദേശിയായ ജാഫര്‍ സാദിഖ് വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് വെച്ചാണ് റാഗിംഗിന് ഇരയായതെന്നു പറയുന്നു. കയ്യില്‍ വാച്ച് ധരിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നുവത്രെ മര്‍ദ്ദനം. പത്തോളം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ജാഫര്‍ സാദിഖ് പരാതിപ്പെട്ടു.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/madhu-lotteries.jpg)