ന്യൂഡൽഹി: പുതുതായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യാമുന്നണിയെ’ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ക്വിറ്റ് ഇന്ത്യാ എന്നത് മഹാത്മാഗാന്ധി നൽകിയ മുദ്രാവാദ്യം ആണ്. രാജ്യഹിതത്തിനായി ആ മുദ്രാവാക്യം വീണ്ടും ആവശ്യമായി വന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി ഇന്ത്യ വിടൂ,കുടുംബവാഴ്ച്ച ഇന്ത്യ വിടൂ,പ്രീണന രാഷ്ട്രീയം ഇന്ത്യ വിടൂ എന്ന് ക്വിറ്റ് ഇന്ത്യാ എന്നതിനെ പരാമർശിച്ച് മോദി പറഞ്ഞു. രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതികാർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രതിപക്ഷത്തിന്‍റെ പേര് പുതിയതാണെങ്കിലും ചെയ്യുന്ന ജോലി പഴയത് തന്നെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. പ്രതിപക്ഷത്തിന്റെ പേര് പുതിയതാണ്, പക്ഷ പണി പഴയത് തന്നെയാണ്. പേര് മാറ്റി യുപിഎ ഭരണകാലത്തെ കൊള്ളരുതായ്മകളെ മറയ്ക്കാനാണ് ശ്രമം. ഇന്ത്യയെക്കുറിച്ച് ചിന്തയുണ്ടായിരുന്നെങ്കില്‍ വിദേശികളോട് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ പറയുമോ? മിന്നാലാക്രമണത്തെയും വ്യോമാക്രമണത്തെയും സംശയിക്കുമായിരുന്നോ? ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരുടെ വീര്യത്തെ അംഗീകരിക്കാതിരിക്കുമോ? ഭാഷയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നോ എന്നും പ്രധാനമന്ത്രി ചോദിച്ചു.