മൂവാറ്റുപുഴ: മുവാറ്റുപുഴയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചതിൽ ബൈക്ക് ഓടിച്ചയാൾക്കെതിരെ നരഹത്യാകുറ്റം ചുമത്തി കേസ്സെടുത്തു. ബൈക്ക് ഓടിച്ച ആൻസൻ റോയിക്ക് എതിരെയാണ് നരഹത്യാ കുറ്റം ചുമത്തിയത്. ഇയാളുടെ ലൈസൻസ് റദ്ദാക്കും. കഴിഞ്ഞ ദിവസമാണ് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചത്.മൂവാറ്റുപുഴ നിർമ്മലാ കോളേജ് വിദ്യാർത്ഥിനി ആർ നമിത(20)യെ കോളേജിൽ നിന്ന് മടങ്ങും വഴിയാണ് ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹപാഠി അനുശ്രീ ചികിത്സയിലാണ്.