തിരുവനന്തപുരം: കൈക്കുഞ്ഞിനെ തട്ടികൊണ്ട് വന്ന നാടോടികൾ തിരുവന്തപുരത്ത് പിടിയിൽ. തമിഴ്നാട്ടിലെ വടശ്ശേരിയിൽ നിന്ന് തട്ടിയെടുത്ത കുഞ്ഞുമായി ചിറയിൻകീഴിലെത്തിയ നാരായണൻ , ശാന്തി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഏറനാട് എക്സ്പ്രസ്സ് ട്രയിനിൽ ഇരുവരും കുഞ്ഞുമായി എത്തിയത്.4 മാസം പ്രായമുള്ള കുഞ്ഞിനെ വടശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് തട്ടിയെടുത്തത്. കുഞ്ഞിനെ കാണാതായ സംഭവത്തിൽ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കേരളാ പൊലീസിനെയും റെയിൽവേ അധികൃതരെയും തമിഴ്നാട് പൊലീസ് വിവരം അറിയിക്കുകയും ചെയ്തു. ചിറയിൻകീഴ് സ്റ്റേഷനിൽ നാടോടി സംഘത്തിനൊപ്പം കുട്ടിയെ കണ്ടതോടെ തിരുവനന്തപുരം കഠിനകുളം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെയും കുഞ്ഞിനെയും പിന്നീട് തമിഴ്നാട് പൊലീസിന് കൈമാറി. ഭിക്ഷാടനത്തിനാകാം കുട്ടിയെ തട്ടികൊണ്ട് വന്നതെന്നാണ് സംശയിക്കുന്നത്. പിടിയിലായ നാരായണൻ നേരത്തെ ചിറയിൽകീഴിൽ കടയിൽ കുട നന്നാക്കുന്ന ജോലി ചെയ്തിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8901590054137039120.jpg)