ചെറുവത്തൂര്‍: യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, തട്ടാണിച്ചേരിയിലെ ഇബ്രാഹിം (46) വടക്കേ കൊവ്വലിലെ എന്‍ ഇംതിയാസ് (35) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. തൃക്കരിപ്പൂര്‍, മണിയനൊടി ഇസ ഹൗസിലെ കെ ഫിറോസി(43)നെയാണ് തട്ടികൊണ്ടുപോയത്. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിസരത്ത് നില്‍ക്കുകയായിരുന്ന ഫിറോസിനെ കാറില്‍ കയറ്റികൊണ്ടുപോയി കൊവ്വല്‍ ഭാഗത്തു എത്തിച്ച് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. അറസ്റ്റിലായ പ്രതികളെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.