കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. മട്ടന്നൂര്‍ മരുതായി സ്വദേശിയായ നാല്‍പത്തിയൊന്നുവയസുകാരനാണ് ഓണ്‍ലൈന്‍ പ്‌ളാറ്റ് ഫോം വഴിയുളള പാര്‍ട്ട് ടൈംജോലി വാഗ്ദാനത്തില്‍ കുടുങ്ങി 4,17,483 രൂപനഷ്ടമായത്. സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമിലൂടെയാണ് തട്ടിപ്പ് സംഘങ്ങള്‍ ഉദ്യോഗാര്‍ഥികളെ കുടുക്കുന്നത്. പാര്‍ട്ട് ടൈം ജോലി ചെയ്തു പണം സമ്പാദിക്കാമെന്ന് യുവാവിനെ പറഞ്ഞുവിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയെടുത്തത്. ജൂലായ് 13ന് രാവിലെ മുതല്‍ 17വരെ വിവിധ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്. ടെലഗ്രാം ആപ്പ് വഴി ടാസ്‌കുകള്‍ അയച്ചു ഓരോ ടാസ്‌ക് പൂര്‍ത്തീകരിക്കുമ്പോഴെക്കും ലാഭമടക്കം തിരിച്ചു നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ നിക്ഷേപിച്ച തുകയടക്കം തിരിച്ചു നല്‍കിയില്ലെന്നു പരാതിയില്‍ പറയുന്നു. യുവാവ് കണ്ണൂര്‍ സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കണ്ണൂര്‍ നഗരത്തിലെ ജ്വല്ലറി ജീവനക്കാരി ഇതേ തട്ടിപ്പിനിരയായതു കാരണമാണ് ജീവനൊടുക്കേണ്ടി വന്നിരുന്നത്.
കണ്ണൂര്‍ ഇടച്ചേരി സ്വദേശിനി റോഷിതയ്ക്കു എട്ടുലക്ഷം രൂപയാണ് തന്റെ അക്കൗണ്ടില്‍ നിന്നും നഷ്ടമായത്. പാര്‍ട്ട് ടൈം ജോലി ചെയ്തായിരുന്നു ഇവരറിയാതെ അക്കൗണ്ടില്‍ നിന്നും പണംപിന്‍വലിച്ചത്. അതേസമയം , സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പോലീസ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.