മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട മതനിരപേക്ഷ സമൂഹം തിരിച്ചറിയണം;മുഖ്യമന്ത്രി

തിരുവനന്തപുരം: അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രണ്ട് മാസമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.

മണിപ്പൂരിലെ പർവത-താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗ്ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്.

സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പോക്‌സോ കേസ്; പ്രതി വൈദികന്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു, അന്വേഷണ സംഘം മുംബൈയില്‍, ഒളിവില്‍ പോകാന്‍ പണം നല്‍കി സഹായിച്ചവരെയും പ്രതികളാക്കും
ബന്തിയോട്ട് കണ്ടെത്തിയ അജ്ഞാത മൃതദേഹം; മരണപ്പെടുന്നതിന് മുമ്പ് മധ്യവയസ്‌കന്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു, ആളെ അറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ
കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; പടന്നക്കാട് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു, ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചവർക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

You cannot copy content of this page