കാഞ്ഞങ്ങാട്: കാറില്‍ 1.3 കിലോ കഞ്ചാവ് കടത്തിയ മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹോസ്ദുര്‍ഗ് പോലിസിന്റെ പിടിയിലായി. മടിക്കൈ മൂന്നു റോഡ് സ്വദേശി നെല്ലാംകുഴി ഹൌസിലെ മനോജ് തോമസ് (43) ആണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ. പി ഷൈന്‍, എസ്.ഐ സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ദേശീയ പാതയില്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപം നടത്തിയ പരിശോധനയില്‍ ആണ് ഇയാള്‍ കുടുങ്ങിയത്. വില്‍പന നടത്താന്‍ കൊണ്ടുപോകുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ ഹോസ്ദര്‍ഗ് കോടതിയില്‍ ഹാജരാക്കും.
കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തില്‍ പോലീസുകാരായ രജീഷ് മനു, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ
ഭാഗമായി നടത്തിയ പരിശോധനകളില്‍ നിരവധി പേരാണ് ഒരുമാസത്തിനിടേ പിടിയിലായത്.