പടന്നക്കാട്ട്‌ മുത്തപ്പന്‍ തെയ്യത്തെ പ്രീതിപ്പെടുത്താന്‍ പയംകുറ്റി നടത്തി നാട്ടുകാര്‍

0
31


കാഞ്ഞങ്ങാട്‌: ഇരുപതു ദിവസത്തിനുള്ളില്‍ ഉണ്ടായ വ്യത്യസ്‌ത വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ച പടന്നക്കാട്‌ റെയില്‍വെ മേല്‍പ്പാലത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പയംകുറ്റി വഴിപാട്‌ നടത്തി. മുത്തപ്പന്‍ തെയ്യ ത്തെ പ്രീതിപ്പെടുത്താനും ഉദ്ദിഷ്‌ട കാര്യ സിദ്ധിക്കുമായി പറശ്ശിനിക്കടവ്‌ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാടാണ്‌ പയംകുറ്റി. കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ചടങ്ങിന്‌ മുത്തപ്പന്‍ തെയ്യത്തിന്റെ ആചാരക്കാരനായ ദിനേശന്‍ മഠയന്‍ നേതൃത്വം നല്‍കി. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച മേല്‍പ്പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ അരയാക്കടവിലെ സജിത്തും കഴിഞ്ഞ മാസം 29ന്‌ ഉണ്ടായ മറ്റൊരു അപകടത്തില്‍ മാവുങ്കാല്‍, ആനന്ദാശ്രമത്തിന്‌ സമീപത്തെ സൂരജ്‌ പണിക്കരുമാണ്‌ മരണപ്പെട്ടത്‌. ഇവരുടെ മരണത്തിന്‌ ഇടയാക്കിയവ കൂടാതെ മറ്റു നിരവധി അപകടങ്ങള്‍ അടുത്തകാലത്തായി മേല്‍പ്പാലത്തിലും സമീപത്തും ഉണ്ടായിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ മുത്തപ്പന്‍ തെയ്യത്തെ പ്രീതിപ്പെടുത്താന്‍ പയംകുറ്റി നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചത്‌.

NO COMMENTS

LEAVE A REPLY