കോയിപ്പാടികടപ്പുറത്തു കാറ്റില്‍ തെങ്ങു കടപുഴകിവീണു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു

0
116


കുമ്പള: കോയിപ്പാടി കടപ്പുറത്ത്‌ ഇന്നു പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങുകടപുഴകിവീണ്‌ അഞ്ചുവൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ട്രാന്‍സ്‌ഫോര്‍മറിനു കേടുപാടുണ്ടായിട്ടുണ്ടോ എന്നു പരിശോധിച്ചുകൊണ്ടിരിക്കുന്നു. അപകടത്തെത്തുടര്‍ന്നു കോയിപ്പാടിയില്‍ നിന്നു പെര്‍വാഡ്‌ കടപ്പുറത്തേക്കും മൊഗ്രാല്‍ നാങ്കിയിലേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. തകര്‍ന്നു വീണ തെങ്ങുമുറിച്ചുമാറ്റാനും വൈദ്യുതി പോസ്റ്റുകള്‍ പുനഃസ്ഥാപിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്‌. രാവിലെ മത്സ്യബന്ധനത്തിനു കടപ്പുറത്തേക്കു തൊഴിലാളികള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു അപകടം. ഭാഗ്യം കൊണ്ട്‌ മറ്റു അപകടങ്ങള്‍ ഒഴിവായി.

NO COMMENTS

LEAVE A REPLY