തീര്‍ത്ഥാടനത്തിന്‌ പരിസമാപ്‌തി; ശബരിമല നട നാളെ അടക്കും

0
14

ശബരിമല: മകരവിളക്ക്‌ തീര്‍ത്ഥാടനത്തിന്‌ പരിസമാപ്‌തി കുറിച്ച്‌ ശബരിമല നട നാളെ അടക്കും. ഭക്തര്‍ക്ക്‌ ഇന്നുകൂടി മാത്രമേ ദര്‍ശനത്തിന്‌ അനുമതിയുള്ളൂ. നാളെ രാവിലെ 5 മണിക്ക്‌ നട തുറന്ന്‌ ആറുമണിയോടെ തിരുവാഭരണ പേടകങ്ങള്‍ വഹിച്ച്‌ പേടക വാഹകര്‍ പതിനെട്ടാം പടിയിലൂടെ പന്തളത്തേക്ക്‌ മടക്കയാത്ര ആരംഭിക്കും. തുടര്‍ന്ന്‌ ശബരിമലയിലുള്ള പന്തളം രാജ കുടുംബാംഗങ്ങള്‍ ദര്‍ശനത്തിനെത്തും. ദര്‍ശനം പൂര്‍ത്തിയായാലുടന്‍ ഹരിവരാസനം പാടി നടയടയ്‌ക്കും. തുടര്‍ന്ന്‌ മേല്‍ശാന്തി പതിനെട്ടു പടികള്‍ ഇറങ്ങി വന്ന്‌ ശ്രീകോവിലിന്റെ താക്കോല്‍ കൈമാറുന്നതോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്‌ പരിസമാപ്‌തിയാകും.

NO COMMENTS

LEAVE A REPLY