എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ വീട്ടിലേക്ക്‌ ബി ജെ പി മാര്‍ച്ച്‌

0
7

ചെറുവത്തൂര്‍: ജ്വല്ലറി തട്ടിപ്പ്‌ കേസില്‍ പ്രതിയായ മഞ്ചേശ്വരം എം എല്‍ എ എം സി ഖമറുദ്ദീന്റെ വീട്ടിലേയ്‌ക്ക്‌ ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ നടത്തി. നിക്ഷേപ തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കിയ എം എല്‍ എ രാജിവെയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. തൃക്കരിപ്പൂര്‍ ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത്‌, നേതാക്കളായ എ വേലായുധന്‍, ബല്‍രാജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൃക്കരിപ്പൂരില്‍ നിന്ന്‌ അഞ്ചു കിലോ മീറ്ററോളം ദൂരെയുള്ള എടച്ചാകൈയിലാണ്‌ എം എല്‍ എയുടെ വീട്‌.
മാര്‍ച്ച്‌ വീട്ടില്‍ നിന്ന്‌ 150 മീറ്റര്‍ ദൂരെ വെച്ച്‌ പൊലീസ്‌ തടഞ്ഞു.

NO COMMENTS

LEAVE A REPLY