വൃദ്ധയെ പുഴയില്‍ കാണാതായി; തെരച്ചില്‍ തുടരുന്നു

0
20

കാഞ്ഞങ്ങാട്‌: ചൈത്രവാഹിനി പുഴയില്‍ കാണാതായ വൃദ്ധയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കൊന്നക്കാട്‌ മുസ്ലീം കോളനിയിലെ പരേതനായ അന്തുമായിയുടെ ഭാര്യ എം.കബിലത്തു (85)വിനെ ഇന്നലെ രാവിലെയാണ്‌ കാണാതായത്‌. അന്വേഷിക്കുന്നതിനിടയില്‍ ധരിച്ചിരുന്ന വസ്‌ത്രം പുഴയിലെ ആറ്റുവഞ്ചിയില്‍ നിന്നു കണ്ടെത്തി. ഇതോടെയാണ്‌ പുഴയില്‍ കാണാതായതായി ഉറപ്പാക്കിയത്‌. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. എന്നാല്‍ കുത്തൊഴുക്ക്‌ തെരച്ചില്‍ ദുര്‍ഘടമാക്കിയിട്ടുണ്ട്‌. ചെരുമ്പക്കോട്ടെ സ്വന്തം വീട്ടില്‍ ഒറ്റയ്‌ക്കു താമസിച്ചിരുന്ന കബിലത്തുവിനെ അഞ്ചു മാസം മുമ്പാണ്‌ മകന്‍ ബഷീര്‍ താമസിക്കുന്ന വീട്ടിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌. വെള്ളരിക്കുണ്ട്‌ പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY