കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ അക്രമിച്ച കേസ്‌: സിപിഎം പ്രവര്‍ത്തകര്‍ക്കു തടവും പിഴയും

0
11


കുറ്റിക്കോല്‍: ബേഡകത്തെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകന്‍ അബൂബക്കര്‍ കുച്ചാനത്തിനെ ആക്രമിച്ച കേസില്‍ സി പി എം പ്രവര്‍ത്തകരായിരുന്ന കളത്തില്‍ നാരായണന്‍. ചന്ദ്രന്‍ പന്തലില്‍, രഞ്‌ജിത്ത്‌ എന്നിവരെ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി നാരായണന്‌ 3 മാസം തടവും 1000 രൂപ പിഴയും, രണ്ടാം പ്രതി ചന്ദ്രനു 3 മാസം തടവും പിഴയും മൂന്നാം പ്രതി രഞ്‌ജിത്തിന്‌ 1 വര്‍ഷം 2 മാസം തടവും 5000 രൂപ പിഴയുമാണ്‌ ശിക്ഷ. 2013 ല്‍ ആണ്‌ കേസിന്‌ ആസ്‌പദമായ സംഭവം ബേഡകത്തു ബസ്സ്‌ ഇറങ്ങി വീട്ടിലേക്ക്‌ നടന്നു പോവുമ്പോള്‍ നാരായണന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ വൈരാഗ്യം മൂലം ആക്രമിച്ചു എന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY