കുടിവെള്ള പൈപ്പിലൂടെ എത്തുന്നത്‌ കലക്കുവെള്ളം; ദുരിതം പേറി കോളനി നിവാസികള്‍

0
19


ഉപ്പള: കോളനി നിവാസികളെ ദുരിതത്തിലാക്കി ജലവിതരണ പൈപ്പിലൂടെ എത്തുന്നത്‌ കലക്കുവെള്ളം. മംഗല്‍പാടി പുളിക്കുത്തി എസ്‌ സി കോളനി വാസികളാണ്‌ കടുത്ത ദുരിതത്തിലായത്‌. കൊടങ്കൈയിലുള്ള കുടിവെള്ള പദ്ധതിയുടെ കിണറില്‍ നിന്നും ബേക്കൂര്‍ സബ്‌ സ്റ്റേഷനു സമീപത്തെ ടാങ്കില്‍ വെള്ളമെത്തിച്ചാണ്‌ കോളനിയിലെ നാല്‍പ്പതോളം കുടുംബങ്ങള്‍ക്ക്‌ പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നത്‌. എന്നാല്‍ പൈപ്പിലൂടെ വരുന്ന വെള്ളം ഒരാഴ്‌ചയായി കലക്ക്‌ വെള്ളമാണെന്നാണ്‌ കോളനി നിവാസികളുടെ പരാതി. ചളി കലര്‍ന്ന കലക്കു വെള്ളം പാചകത്തിനും മറ്റും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഉണ്ടായിട്ടുള്ളത്‌

NO COMMENTS

LEAVE A REPLY