ഉപ്പളയില്‍ എ.ടി.എം കവര്‍ച്ചാശ്രമം

0
25


ഉപ്പള: ഉപ്പളയില്‍ എടിഎം കവര്‍ച്ചാശ്രമം. ഉപ്പള, കൈക്കമ്പയിലുള്ള കര്‍ണ്ണാടക ബാങ്കിന്റെ എടിഎം ആണ്‌ തകര്‍ക്കാന്‍ ശ്രമിച്ചത്‌.
ഇന്ന്‌ രാവിലെ എടിഎമ്മില്‍ എത്തിയ ആളുകളാണ്‌ കവര്‍ച്ചാശ്രമം അറിയുന്നത്‌. എടിഎമ്മിന്റെ പണം നിക്ഷേപിക്കുന്ന സ്ഥലത്തെ വാതില്‍ തുറന്ന നിലയിലാണുള്ളത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ബാങ്ക്‌ അധികൃതര്‍ വന്ന്‌ പരിശോധിച്ചു. എന്നാല്‍ പണം നഷ്‌ടപ്പെട്ടിട്ടില്ലെന്ന വിവരമാണ്‌ ബാങ്ക്‌ അധികൃതര്‍ പൊലീസിനെ അറിയിച്ചത്‌. മഞ്ചേശ്വരം പൊലീസ്‌ അന്വേഷണം നടത്തുന്നു.

NO COMMENTS

LEAVE A REPLY