ഹണീപ്രിതിന്റെ ഡയറികള്‍ കണ്ടെടുത്തു

0
192


ചണ്ഡിഗഡ്‌: ദേര സച്ഛാ സൗദ തലവന്‍ ഗുര്‍മീത്‌ റാം റഹിം സിങ്ങിന്റെ വിശ്വസ്‌ത സഹചാരി ഹണി പ്രീതിന്റെ സ്വകാര്യഡയറികള്‍ പൊലീസ്‌ കണ്ടെടുത്തു. ദേരാ സച്ഛയിലെ പണമിടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങള്‍ ഡയറിയില്‍ നിന്നും പൊലീസിന്‌ ലഭിച്ചു. ഗുര്‍മീതിന്‌ കോടതി ശിക്ഷ ലഭിച്ച ദിവസം പഞ്ച്‌കുളയില്‍ നടന്ന കലാപത്തെ പറ്റിയുള്ള വിവരങ്ങള്‍ ഡയറിയില്‍ ഉണ്ടോയെന്ന്‌ പരിശോധിച്ചുവരുന്നു. കലാപത്തിനായി ഹണിപ്രീതിന്റെ നിര്‍ദേശപ്രകാരം 5 കോടിയോളം രൂപ ചെലവഴിച്ചതായി ആരോപണം ഉണ്ടായിരുന്നു. ഹണീപ്രീത്‌ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്‌. തന്റെ ബാല്യകാലത്തെ കുറിച്ചും ഹണീപ്രീത്‌ ഡയറിയില്‍ എഴുതിയിട്ടുണ്ട്‌. രണ്ട്‌ ഡയറികളാണ്‌ പൊലീസ്‌ കണ്ടെടുത്തത്‌.

NO COMMENTS

LEAVE A REPLY