കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി; ചന്ദ്രഗിരി പുഴയില്‍ ചാടിയതിന്റെ കാരണം അവ്യക്തം
കാസര്‍കോട്: കാണാതായ പിഗ്മി കലക്ഷന്‍ ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാമ്പാച്ചിക്കടവ് അയ്യപ്പ ഭജന മന്ദിരത്തിനു സമീപത്തെ ബി.എ രമേഷി(50)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് കടലില്‍ കണ്ടെത്തിയത്.