Category: Uncategorized

പ്രധാനമന്ത്രി ഇന്ന് പത്രിക സമര്‍പ്പിക്കും

ന്യൂദെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യു പിയിലെ വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.പത്രികാ സമര്‍പ്പണത്തിനു മുമ്പു ദശ്വമേധ് ഘട്ടില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തും. ഗംഗാനദിയില്‍ മുങ്ങിക്കുളിക്കും. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും അതിശയകരവും

സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 87.98 ശതമാനം

തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം പേരാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 0.65% മാണ് വര്‍ധന. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.04

കോടതിയില്‍ സാക്ഷി പറഞ്ഞ വിരോധത്തില്‍ പെട്രോള്‍ ബോംബാക്രമണം; ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍

കാസര്‍കോട്: കോടതിയില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്തില്‍ യുവാവിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലെ പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ചിറ്റാരിക്കാല്‍, കൂവപ്പാറയിലെ അജേഷിനെ കണ്ടെത്താനാണ് അന്വേഷണം.കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന കൂവപ്പാറയിലെ

കാമുകിയേയും സ്വന്തം വീട്ടുകാരെയും തളളാനാകാതെ യുവാവ്; കല്യാണം വൈകുന്നതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി

കല്യാണക്കാര്യത്തില്‍ കാമുകന്‍ നിലപാട് മാറ്റിയതില്‍ മനം നൊന്ത് കാമുകി കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഗുല്‍ബര്‍ഗ്ഗ, വി.വി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജാറിലെ പുഷ്പ (26)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുഷ്പയും ഇതര ജാതിക്കാരനായ കിരണും

മദ്യക്കടത്ത്: പശ്ചിമ ബംഗാള്‍ സ്വദേശി മഞ്ചേശ്വരത്ത് പിടിയില്‍

കാസര്‍കോട്: പശ്ചിമബംഗാളില്‍ നിന്നു തൊഴില്‍ തേടി എത്തിയ 44 കാരനില്‍ നിന്നു 60 ടെട്രാപാക്കറ്റ് കര്‍ണ്ണാടക മദ്യം പിടിച്ചു.പശ്ചിമബംഗാള്‍ സ്വദേശി തായ്മിസ്ത്രി എന്നയാളില്‍ നിന്നാണ് മദ്യം പിടികൂടിയത്. കവറില്‍ നിറച്ച 11 ലിറ്റര്‍ മദ്യം

മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ കവര്‍ന്നു

മംഗളൂരു: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഉംറ തീര്‍ത്ഥാടനത്തിനു പുറപ്പെട്ട സംഘത്തിലെ ഒരാളുടെ ബാഗില്‍ നിന്ന് 5.88 ലക്ഷം രൂപ(26,342 സൗദി റിയാല്‍) മോഷ്ടിച്ചതായി പരാതി. ഉംറ തീര്‍ഥാടക സംഘം ജിദ്ദയിലെത്തുന്നതിന് മുമ്പ് തന്റെ ഭര്‍ത്താവിന്റെ

പൂഴികടത്ത്: രണ്ടു ടിപ്പറുകള്‍ പിടിയില്‍; 4 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: അനധികൃതമായി പൂഴി കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ പൊലീസ് പിടിച്ചു. ഡ്രൈവര്‍മാരും ആര്‍ സി ഉടമകളുമടക്കം നാലുപേര്‍ക്കെതിരെ കേസെടുത്തു. ടിപ്പറുകള്‍ കസ്റ്റഡിയിലെടുത്തു. കട്ടത്തടുക്ക, പെര്‍വാഡ് എന്നിവിടങ്ങളില്‍ നിന്നാണ് പൂഴി ടിപ്പറുകള്‍ പിടികൂടിയത്. ഡ്രൈവര്‍മാരായ കളത്തൂരിലെ

വൈറല്‍ ഹെപ്പറ്റൈറ്റിസ്; മലപ്പുറത്ത് ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം മലപ്പുറം ജില്ലയില്‍ വ്യാപിക്കുന്നു. ചാലിയാറിലെ റെനീഷ് കഴിഞ്ഞ ദിവസം ഈ രോഗം ബാധിച്ചു മരിച്ചു. അഞ്ചുമാസത്തിനിടയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചവരുടെ എണ്ണം ജില്ലയില്‍ ഏഴായിട്ടുണ്ട്. നിലമ്പൂര്‍ മേഖലയിലാണ്

എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്്; ഇന്നും സര്‍വ്വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ കടുത്ത നിരാശയില്‍

കൊച്ചി: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 300 ജീവനക്കാര്‍ കൂട്ട സിക്ക്‌ലീവ് എടുത്തതിനെത്തുടര്‍ന്നു താറുമായ വിമാനസര്‍വ്വീസ് ഇന്നും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാനായില്ല. സമരം നാലുദിവസം മുമ്പു ഒത്തുതീര്‍ത്തുവെങ്കിലും ജീവനക്കാര്‍ തിരികെ ജോലിക്കെത്തുന്നതിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണിതെന്നു പറയുന്നു. കൊച്ചി, കോഴിക്കോട്,

അഞ്ച് ജില്ലകളിൽ 5 ദിവസത്തേക്കുമഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചു. 5 ജില്ലകളിൽ യെല്ലോ അലെർട് പുറപ്പെടുവിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിൽ ഇന്ന് മഴക്കു സാധ്യതയുണ്ട്നാളെ വയനാട്, ഇടുക്കി, പത്തനംതിട്ട

You cannot copy content of this page