Category: Politics

ലോകസഭതിരഞ്ഞെടുപ്പ് : അവസാന ഘട്ടം വോട്ടെടുപ്പിൽ ബംഗാളിൽ വോട്ടിംഗ് യന്ത്രം കുളത്തിൽ എറിഞ്ഞു

ന്യൂഡൽഹി: 7 ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ ഇന്ന് പശ്ചിമബംഗാളിൽ സംഘർഷം ഉടലെടുത്തു. പശ്ചിമബംഗാളിലെ കുൽത്തലിയിൽ ഇ വി എം -വി വി പാറ്റ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞെന്നു അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.ബംഗാളിലെ

വടകരയിലെ ‘കാഫിര്‍’; പൊലീസിനു ഹൈക്കോടതി നോട്ടീസ്

കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം ഉണ്ടാക്കിയ ‘കാഫിര്‍’ പ്രയോഗം സംബന്ധിച്ച് ഹൈക്കോടതി പൊലീസിന് നോട്ടീസ് അയച്ചു. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍

കാസര്‍കോട്: ലോക്സഭ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിറ്റെന്നാളത്തെ പത്രങ്ങളുടെ തലക്കെട്ട് പ്രവചിച്ച് മജീഷ്യന്‍ സുരേഷ് നാരായണന്‍. മുന്‍കൂട്ടി പ്രവചിച്ചുള്ള കുറിപ്പ് കവറിലാക്കി പെട്ടിയിലിട്ട് പൂട്ടി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും സിനിമാനടനുമായ സിബി തോമസിനെ

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിമര്‍ശിച്ച് കോണ്‍ഗ്രസ്

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. കാവി വസ്ത്രം ധരിച്ച് സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

34 ദിവസം ഒളിവിൽ; ബംഗളൂരുവിലെത്തിയ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായ ഹാസന്‍ എം.പി. പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായി. ജര്‍മനിയിലെ മ്യൂനിക്കില്‍ നിന്നു വെള്ളിയാഴ്ച പുലര്‍ച്ചെ ബെംഗളുരു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പോയിന്റിലെത്തിയ പ്രജ്വലിനെ സി.ഐ.എസ്.എഫ് തടയുകയായിരുന്നു. തൊട്ടുപിന്നാലെ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം

എന്‍.എസ്.യു ദേശീയ സെക്രട്ടറി തടാക കരയില്‍ കൊല്ലപ്പെട്ട നിലയില്‍; ദേഹം മുഴുവന്‍ മുറിവുകള്‍

വിശാഖപട്ടണം: എന്‍.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം മുറിവുകളുണ്ട്. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഭൂമി സംബന്ധമായ

പ്രധാനമന്ത്രി നരേന്ദ്രമോഡി മൂന്ന് ദിവസത്തെ ധ്യാനത്തിന് 30 ന് കന്യാകുമാരിയിൽ എത്തുന്നു

ന്യൂഡൽഹി: കന്യാകുമാരി വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ധ്യാനത്തിന് എത്തുന്നു. 30 ന് എത്തുന്ന അദ്ദേഹം ജൂൺ ഒന്നു വരെ അഹോരാത്ര ധ്യാനത്തിൽ ആയിരിക്കും. കന്യാകുമാരി വിവേകാനന്ദ പ്പാറയിലാണ് സ്വാമി വിവേകാനന്ദൻ ഭാരത മാതാ ദർശനം

ലോക്‌സഭാ തിരഞ്ഞെടുപ്പ്: 400 കടക്കുമെന്ന് ബി ജെ പി; ഫലപ്രഖ്യാപനത്തിനു ശേഷമുള്ള തയ്യാറെടുപ്പിന് ഒരുങ്ങി ഇന്ത്യസഖ്യം

ന്യൂദെല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം ജൂണ്‍ 4ന് അറിയിക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണത്തിനു ബി ജെ പിയും ഇന്ത്യ സഖ്യവും തയ്യാറെടുപ്പാരംഭിച്ചു. ജൂണ്‍ ഒന്നിന് ഏഴാംഘട്ടവും അവസാനഘട്ടവും തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബി ജെ പിക്കു 400ലധികം

പ്രധാനമന്ത്രിക്ക് വധഭീഷണി; ഫോണ്‍ എത്തിയത് എന്‍.ഐ.എ ഓഫീസിലേക്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വധിക്കുമെന്നാണ് ഭീഷണി. ചെന്നൈയിലെ എന്‍.ഐ.എ ഓഫീസിലേക്കാണ് അജ്ഞാത ഫോണ്‍ സന്ദേശമെത്തിയത്. മധ്യപ്രദേശില്‍ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഹിന്ദിയിലായിരുന്നു ഫോണ്‍ സംസാരം. വധ ഭീഷണിമുഴക്കിയതിനു

തിരഞ്ഞെടുപ്പ് സംഘര്‍ഷം: ബീഹാറില്‍ വെടിവെയ്പ്: 2 മരണം; ഒരാള്‍ ഗുരുതര നിലയില്‍

പാട്‌ന: തിരഞ്ഞെടുപ്പു ദിവസം ആര്‍ ജെ ഡി- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു ശരണ്‍ മണ്ഡലത്തില്‍ ഇന്നലെ ഉണ്ടായ വെടിവെയ്പില്‍ 2 പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. അക്രമത്തെ തുടര്‍ന്നു ശരണില്‍

You cannot copy content of this page