Category: Local News

വിവാദങ്ങള്‍ക്കിടെ കോവിഷീല്‍ഡ് വാക്‌സിന്‍ ആഗോളതലത്തില്‍ പിന്‍വലിച്ചു; വാണിജ്യപരമായ കാരണങ്ങളാലെന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക

ന്യൂഡല്‍ഹി: കോവിഡ് -19 വാക്‌സിനായ കോവിഷീല്‍ഡ് ഇനി ഉണ്ടാവില്ല. കാവിഷീല്‍ഡ് അപൂര്‍വമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് സമ്മതിച്ചതിന് പിന്നാലെ വാക്സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനെക. കോവിഡ് വാക്സിന്‍ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി

ആനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കൊല്ലപ്പെട്ടു

പാലക്കാട്: ആനയുടെ ആക്രമണത്തില്‍ ന്യൂസ് ക്യാമറമാന്‍ കൊല്ലപ്പെട്ടു. മാതൃഭൂമി ന്യൂസ് ക്യാമറമാന്‍ മുകേഷ്(34) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ആന

ലീഗ് നേതാക്കൾ പ്രതികളായ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീനും പൂക്കോയ തങ്ങൾക്കുമെതിരെ 16 കേസുകൾ കൂടി, ലക്ഷങ്ങൾ തട്ടിയതായാണ് പരാതി

കാസര്‍കോട്: മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എ യുമായിരുന്ന എം.സി ഖമറുദ്ദീനും മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗമായിരുന്ന പികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. 6 കേസുകള്‍

ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തിയത് മീന്‍ മുറിച്ചുകൊണ്ടിരിക്കെ; അനുജന്‍ അറസ്റ്റില്‍

പടിയൂരില്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അനുജന്‍ അറസ്റ്റിലായി. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയത്. ഇയാളെ ചൊവ്വാഴ്ച ഇരിക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു

യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു; കാഞ്ഞങ്ങാട് സ്വദേശികളായ നാലു പേര്‍ക്ക് പരിക്ക്

കാസര്‍കോട്: യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട സ്വകാര്യ ബസിന് പിറകില്‍ ഇന്നോവ കാര്‍ ഇടിച്ചു. കാര്‍ യാത്രക്കാരായ കാഞ്ഞങ്ങാട് സ്വദേശികള്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഉച്ചയോടെ ബന്തിയോട് കുക്കാര്‍ ദേശീയ പാതയിലാണ് അപകടം. കാസര്‍കോട് നിന്നും തലപ്പാടിയിലേക്ക്

എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ടിഎച്ച് എ,സ്എല്‍സി, എഎച്ച്എല്‍സി ഫലവും പ്രസിദ്ധീകരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫല

ഹോസ്റ്റലിന്റെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവം; യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവ്

കൊച്ചി: നഗരത്തിലെ ഹോസ്റ്റലിന്റെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. യുവതിയുടെ പ്രസവത്തെ തുടര്‍ന്ന് പൊലീസ് രണ്ടുവീട്ടുകാരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകന്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: പരവൂരില്‍ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരവൂര്‍ പൂതക്കുളത്ത് തിങ്കളാഴ്ച രാത്രിയാണ് ദാരുണസംഭവമുണ്ടായത്. ഭര്‍ത്താവ് ശ്രീജുവും (40) മകന്‍ ശ്രീരാഗും (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഭാര്യ പ്രീത (39), മകള്‍

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുക്കം തുടങ്ങി; മണ്ഡലം തല സംഗമങ്ങള്‍ 28 മുതല്‍

കാസര്‍കോട്: ഒരു വര്‍ഷം കഴിഞ്ഞ് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് കാലേകൂട്ടി തയ്യാറെടുപ്പ് നടത്താന്‍ മുസ്ലിം ലീഗ് തീരുമാനം. കഴിഞ്ഞ ദിവസം കാസര്‍കോട്ട് ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇടിമിന്നലേറ്റ് ഗൃഹനാഥന് പരിക്ക്; വയറിംഗ് കത്തി നശിച്ചു, കരിന്തളത്ത് പശു ചത്തു

കാസര്‍കോട്: മധൂര്‍, വില്ലേജിലെ മേഗിനടുക്കയില്‍ ഗൃഹനാഥന് ഇടിമിന്നലേറ്റ് പരിക്കേറ്റു. നാരായണ നായകി(62)നാണ് പരിക്കേറ്റത്. ജനലിന് അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നല്‍ ജനലില്‍ പതിക്കുകയായിരുന്നു. ജനല്‍ തകര്‍ന്ന നിലയിലാണ്. വയറിംഗും പൂര്‍ണ്ണമായും കത്തിനശിച്ചു.

You cannot copy content of this page