Category: Local News

വീടുകളെ മാത്രമല്ല എ.ടി.എമ്മുകളും ലക്ഷ്യമിട്ട് കവര്‍ച്ചക്കാര്‍; വെള്ളോറയില്‍ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം, അലാറം മുഴങ്ങിയതോടെ മുഖംമൂടി ധരിച്ചയാള്‍ ഓടി രക്ഷപ്പെട്ടു

കണ്ണൂര്‍: വീടുകളെയും ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ എ.ടി.എം തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം. പെരിങ്ങോം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറ ടൗണിലാണ് സംഭവം. സൗത്ത് ഇന്ത്യന്‍

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17 കാരി ഗര്‍ഭിണി; പ്രണയം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കിയ യുവാവ് ഗോവയിലേക്ക് മുങ്ങി; പോക്‌സോ കേസെടുത്ത പൊലീസ് പ്രതിയെ തെരയുന്നു

കാസര്‍കോട്: പതിനേഴുകാരിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതി നാട്ടില്‍ നിന്ന് മുങ്ങി. പ്രതി ഗോവയിലുള്ളതായുള്ള വിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു.കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 17കാരിയാണ് ഗര്‍ഭിണിയായത്.

ചിത്താരിയിൽ ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച; വാഹനങ്ങൾ വഴി തിരിച്ചുവിടുന്നു

കാസർകോട്: ഓടികൊണ്ടിരിക്കുന്ന ടാങ്കർ ലോറിയിൽ വാതക ചോർച്ച. ഇതേ തുടർന്ന് സെൻ്റർ ചിത്താരി മസ്ജിദിന് മുൻവശം കെ എസ് ടി പി റോഡിൽ ലോറി നിർത്തിയിട്ടു. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വാതക ചോർച്ച

കണ്ണൂരിൽ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

എടക്കാട്: ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കടമ്പൂർ കാടാച്ചിറ റോഡിൽ അയോധ്യ ബസ് സ്റ്റോപ്പിന് സമീപം നസൽ(21) ആണ് മരിച്ചത്. കണ്ണോത്തുംചാലിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും

തൃക്കരിപ്പൂരിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചനിലയിൽ

കാസർകോട്: തൃക്കരിപ്പൂരിൽ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര താമസിക്കുന്ന ജോസ് രാജ് (69) ആണ് മരിച്ചത്. ബുധനാഴ്ച തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു വടക്കുഭാഗത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: കനത്ത മഴയിൽ കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ സീലിങ് തകർന്നുവീണു. ഒഴിവായത് വൻ ദുരന്തം. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. സ്റ്റേഷനിൽ ജി ഡിയും പാറാവുകാരനുമടക്കം 10 പേർ ഉണ്ടായിരുന്നു. കനത്ത

മീൻകടവിൽ വയോധിക പുഴയിൽ വീണ്‌ മരിച്ചു

കാസർകോട്: വയോധിക പുഴയിൽ വീണ്‌ മരിച്ചു. ചെറുവത്തൂർ അച്ചാംതുരുത്തി സ്വദേശിനിപുതിയപുരയിൽ വളപ്പിൽ വെള്ളച്ചി(81)യെയാണ്‌ മീൻകടവ്‌ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മീൻകടവിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു ഇവർ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇവരെ കാണാതായിരുന്നു.

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു

കാസര്‍കോട്: മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് മധ്യവയസ്‌ക്കന്‍ മരിച്ചു. ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബാലന്‍ (70)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് ബാലന്‍ മരിച്ചത്. വീട്ടുപറമ്പിലെ പമ്പ് ഹൗസിനടുത്തേക്ക് പോയ ബാലന്‍ മടങ്ങി

സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന; വരുന്നു കര്‍ശന നടപടി

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സ്‌കൂള്‍ പരിസരങ്ങളിലെ ലഹരിവില്‍പ്പനക്കെതിരെ കര്‍ശന നടപടിയുമായി എക്സൈസ് അധികൃതര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മ്മാര്‍ക്ക് ലഭിച്ചു. പുതിയ ഉത്തരവനുസരിച്ച് എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍

ബസ്സ്റ്റാന്റ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവ്; പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമം; പിടികൂടിയപ്പോള്‍ കയ്യില്‍ കണ്ടത് ചില്ലറ വില്‍പ്പനക്ക് തയ്യാറാക്കിയ 105 കഞ്ചാവ് പാക്കറ്റുകള്‍; പിന്നാലെ അറസ്റ്റ്

രണ്ടരക്കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍, 24 ഫര്‍ഗാന സ്വദേശിയായ അല്‍ത്താബ് ഫസൈന്‍ മൊയ്തു (25)വിനെയാണ് തലശ്ശേരി എസ്.ഐ അഷ്റഫലിയും സംഘവും അറസ്റ്റ് ചെയ്തത്. 105 ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

You cannot copy content of this page