Category: Local News

ഇന്ന് കാസര്‍കോട് അടക്കം 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്; ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കനത്ത മഴയ്ക്ക്

വിരമിക്കുമ്പോള്‍ കിട്ടിയ പത്തുലക്ഷം നിക്ഷേപിച്ചത് കാറഡുക്ക സൊസൈറ്റിയില്‍; അയച്ചുകിട്ടിയ പണം പിന്‍വലിക്കാന്‍ കഴിയാതെ മക്കള്‍, പൊലീസിന് മുന്നില്‍ തൊഴുകൈകളുമായി വയോധികന്‍

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിക്ഷേപിച്ച പത്തുലക്ഷം രൂപ തിരികെ കിട്ടാതെ റിട്ട. ജീവനക്കാരന്‍ കണ്ണീരൊഴുക്കുന്നു. ആദൂര്‍ സ്വദേശിയും കാസര്‍കോട് വിത്തുല്‍പാദന കേന്ദ്രത്തിലെ മുന്‍ ജീവനക്കാരനുമായ വയോധികനാണ് തട്ടിപ്പിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നത്.വിരമിക്കുന്ന സമയത്ത്

കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്താന്‍ വ്യാപക റെയ്ഡ്; തിരുവനന്തപുരത്ത് ബോംബ് പിടികൂടി

തിരുവനന്തപുരം/കണ്ണൂര്‍: തലശ്ശേരി, വളാഞ്ചേരിയില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരണപ്പെട്ടതിന് പിന്നാലെ കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്താന്‍ വ്യാപക പൊലീസ് റെയ്ഡ്.കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ബുധനാഴ്ച രാവിലെ മുതല്‍

വീണ്ടും മഞ്ഞപ്പിത്തം പടരുന്നു: ആശങ്കയില്‍ മൊഗ്രാല്‍

കാസര്‍കോട്: മഴക്കാലമായാലും, വേനല്‍ക്കാലമായാലും മഞ്ഞപ്പിത്ത രോഗം പടരുന്നതില്‍ നാട്ടുകാരില്‍ ആശങ്ക. മൊഗ്രാലിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്യപെട്ടതാണ് പ്രദേശത്തെ ആശങ്കപ്പെടുത്തുന്നത്. മൊഗ്രാല്‍ മുഹ്യദ്ധീന്‍ ജുമാ

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി; മൂക്കത്ത് വിരല്‍ വെച്ച് പൊലീസ്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ മുള്ളേരിയയില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍

വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട പെര്‍ള സ്വദേശി മരിച്ചു

കാസര്‍കോട്: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. എന്‍മകജെ, പെര്‍ള, പരപ്പകരിയയിലെ ശേഷപ്പ നായിക്-പാര്‍വ്വതി ദമ്പതികളുടെ മകന്‍ വെങ്കപ്പ നായിക് (45) ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് വെങ്കപ്പ

സംശയരോഗം: ഭാര്യയെ കഴുത്തു മുറുക്കി കൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷ ജൂണ്‍ 21ന്

കാസര്‍കോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെര്‍ള, കെ.കെ റോഡ്, അജിലടുക്കയിലെ ജനാര്‍ദ്ദന (50) നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ്

കോഴിക്കും മീനിനും പിന്നാലെ പച്ചക്കറിക്കും തീവില; തക്കാളി വില നൂറിലേക്ക്

കാസര്‍കോട്: കോഴിക്കും മീനിനും വില ഉയര്‍ന്നു കൊണ്ടിരിക്കെ പച്ചക്കറികള്‍ക്കും തീവില. തക്കാളിക്കാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച കാസര്‍കോട്ട് ഒരു കിലോ തക്കാളിക്ക് 74 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 78 രൂപയായി ഉയര്‍ന്നു.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം 21വരെ

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ജൂണ്‍ 21 വരെ അവസരമുണ്ടാവും. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാം. പ്രവാസി ഭാരതീയര്‍ക്കും പേര് ചേര്‍ക്കാം. അന്തിമ

കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഏബ്രഹാം തോണക്കര അന്തരിച്ചു

കാസര്‍കോട്: കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ ഏബ്രഹാം തോണക്കര (64) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ഐ ഷാല്‍

You cannot copy content of this page