Category: Kasaragod

അസുഖം മൂലം ചികിത്സയിലായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെത്തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരന്‍ മരിച്ചു. കാസര്‍കോട്, കൂഡ്ലുവിലെ ഗിരീഷ് ആചാര്യ-മമതഗൗരി ദമ്പതികളുടെ മകന്‍ ദീക്ഷിത് ആചാര്യ(7)യാണ് മരിച്ചത്. സഹോദരി നമ്രത.

ഓട്ടോ ‘ബാര്‍’ ആക്കി മദ്യ വില്‍പന; കര്‍ണ്ണാടക മദ്യവുമായി ഡ്രൈവര്‍ അറസ്റ്റില്‍; 22000 രൂപയും പിടികൂടി

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കൂഡ്ലു, ബദ്രഡുക്കയിലെ ബി.പി സുരേഷി(42)നെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ബദ്രഡുക്കയില്‍ ബുധനാഴ്ച രാത്രിയില്‍ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഓട്ടോ പിടിയിലായതെന്ന്

കൊടിയമ്മയില്‍ കക്കൂസ് കുഴിയില്‍ കാട്ടുപന്നി വീണു; രക്ഷപ്പെടുത്താന്‍ ആരും എത്തിയില്ല; ഒടുവില്‍ കളക്ടര്‍ ഇടപെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി

കാസര്‍കോട്: വീടിന് സമീപത്തെ കക്കൂസ് ടാങ്കില്‍ കാട്ടുപന്നി വീണു. സാമൂഹ്യ പ്രവര്‍ത്തകനായ ഇബ്രാഹിം കൊടിയമ്മയുടെ ഉജാറില്‍ പണിയുന്ന വീടിന് സമീപത്തെ കക്കൂസ് കുഴിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കാട്ടുപന്നി വീണത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഒരടിയോളം

ഭക്തര്‍ക്ക് പ്രാര്‍ഥന പ്രസാദം നല്‍കാന്‍ മഞ്ഞള്‍ കൃഷി ആരംഭിച്ച് പാലക്കുന്ന് കഴകം ഭഗവതീ ക്ഷേത്രം

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ അടുത്ത ഭരണി മഹോത്സവത്തിനും മറ്റു ദിവസങ്ങളിലും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കുന്ന മഞ്ഞള്‍കുറി പ്രസാദത്തിനാവശ്യമായ മഞ്ഞള്‍ ഉണ്ടാക്കാന്‍ ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ കൃഷിക്ക് തുടക്കമായി. കഴകത്തിലെ പ്രാദേശികസമിതികളുടെ സഹകരണത്തോടെ

ആശുപത്രിയില്‍ ചികില്‍സക്കിടയിലും പീഡനം; കാസര്‍കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി നിരന്തര പീഡനത്തിനിരയാക്കിയ പുല്ലൂര്‍ സ്വദേശിയായ ജിം പരിശീലകന്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: കാസര്‍കോട് സ്വദേശിനിയായ യുവതിയെ മംഗളൂരുവിലെ ഹോട്ടലില്‍ വച്ച് പലതവണ പീഡനത്തിനിരയാക്കിയ കാഞ്ഞങ്ങാട്ടെ ജിം പരിശീലകന്‍ അറസ്റ്റില്‍. പുല്ലൂര്‍ കൊടവലം സ്വദേശി കെ സുജിത്ത് (29)നെയാണ് മംഗളൂരു ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിലെ

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളായവരുടെ മക്കളുടെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തത് മാപ്പർഹിക്കാത്ത കുറ്റമെന്ന് കെപിസിസി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് കെപിസിസി നിയോഗിച്ച അന്വേഷണസംഘം. പെരിയ ഇരട്ടക്കല കേസിലെ പതിമൂന്നാം പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിലാണ് കോൺഗ്രസ്

ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതിക്ക് 10 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും

കാസർകോട്: യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ അഡീഷണൽ ജില്ലാ കോടതി പത്തുവർഷം കഠിനടവും അരലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കൊളത്തൂർ ചരക്കടവിലെ അരവിന്ദാക്ഷനെ പാലക്കാട്

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി സലീമിനെ 5 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു; വില്‍പന നടത്തിയ ആഭരണം കണ്ടെടുക്കും

കാസര്‍കോട്: കാഞ്ഞങ്ങാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സലിമിനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കി. പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ

ട്രെയിനിടിച്ച് പോത്ത് ചത്തു; ഇന്റര്‍സിറ്റി എക്‌സ്പ്രസ് 15 മിനുട്ടോളം നിര്‍ത്തിയിട്ടു

കാസര്‍കോട്: ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ച് പോത്ത് ചത്തു. ബുധനാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് കൊളവയലിലെ റെയില്‍ പാളത്തിലായിരുന്നു അപകടം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് 15

മഴക്കാലമെത്തിയതോടെ മഴക്കള്ളന്മാരും എത്തി; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് മുന്നിലെ ഹോട്ടലിലെ നേര്‍ച്ചപ്പെട്ടി കവര്‍ന്നു; മോഷണം സിസിടിവിയില്‍

കാസര്‍കോട്: മഴക്കാലം എത്തിയതോടെ കാസര്‍കോട് ജില്ലയില്‍ മഴക്കള്ളന്മാരും എത്തിയതായി സൂചന. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനു മുന്നിലെ ഹോട്ടലിന്റെ ക്യാഷ് കൗണ്ടറില്‍ വച്ചിരുന്ന നേര്‍ച്ചപ്പെട്ടി ഭക്ഷണം കഴിച്ചിറങ്ങിയ ആള്‍ കവര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ഇപ്പോള്‍

You cannot copy content of this page