Category: General

സഹകരണ ബാങ്കിലെ 4.67 കോടി കൊള്ള: യു ഡി എഫ് ബാങ്ക് മാര്‍ച്ച് വൈകിട്ട്

കാസര്‍കോട്: സഹകരണ ബാങ്കിന്റെ 4.67 കോടി രൂപ കീശയിലിട്ടു മുങ്ങിയ ബാങ്ക് സെക്രട്ടറിക്കെതിരെ ഇന്നു വൈകിട്ടു സഹകാരികളുടെ നേതൃത്വത്തില്‍ ബഹുജനമാര്‍ച്ചിനു യു ഡി എഫ് ആഹ്വാനം ചെയ്തു.ബാങ്ക് കൊള്ളയില്‍ സെക്രട്ടറി മാത്രമല്ല, ഭരണ സമിതി

നാട് അക്രമത്തിലേക്കും അരാജകത്വത്തിലേക്കുമെന്ന് ആശങ്ക; കാഞ്ഞങ്ങാട്ട് ഉറങ്ങി കിടക്കുകയായിരുന്ന 9 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗികാതിക്രമ ശ്രമം, കവര്‍ച്ച

കാഞ്ഞങ്ങാട്: പടന്നക്കാടിനടുത്തു വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒന്‍പതുവയസ്സുകാരിയെ എടുത്തു കൊണ്ടുപോയി ലൈംഗികാതിക്രമത്തിനു ശേഷം ആഭരണങ്ങള്‍ ഊരിയെടുത്തു റോഡരുകില്‍ ഉപേക്ഷിച്ചു.അക്രമി സ്ഥലംവിട്ട ശേഷം കുട്ടി അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറി. കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഇറങ്ങിവന്ന വീട്ടുകാരോടു

മുള്ളേരിയയില്‍ നിന്ന് 4.76 കോടി രൂപയുമായി മുങ്ങിയ സിപിഎം നേതാവ് ബംഗ്ളൂരുവില്‍ പൊങ്ങി; മുങ്ങിയത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ സെക്രട്ടറി; ഇയാളെ സി പി എം പുറത്താക്കി

കാസര്‍കോട്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണ്ണ പണയ വായ്പയെടുത്ത് മുങ്ങിയ സഹകരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ആള്‍ ബംഗ്ളൂരുവില്‍ പൊങ്ങി. പ്രതിയെ തേടി ആദൂര്‍

പി കവിതാ പുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി കവിതാപുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഇദ്ദേഹത്തിന്റെ അഭിന്നം എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷിക

പ്രധാനമന്ത്രി ഇന്ന് പത്രിക സമര്‍പ്പിക്കും

ന്യൂദെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി യു പിയിലെ വാരണാസി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും.പത്രികാ സമര്‍പ്പണത്തിനു മുമ്പു ദശ്വമേധ് ഘട്ടില്‍ അദ്ദേഹം പ്രാര്‍ത്ഥന നടത്തും. ഗംഗാനദിയില്‍ മുങ്ങിക്കുളിക്കും. കാശിയുമായുള്ള തന്റെ ബന്ധം അഭേദ്യവും അതിശയകരവും

എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്്; ഇന്നും സര്‍വ്വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ കടുത്ത നിരാശയില്‍

കൊച്ചി: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ 300 ജീവനക്കാര്‍ കൂട്ട സിക്ക്‌ലീവ് എടുത്തതിനെത്തുടര്‍ന്നു താറുമായ വിമാനസര്‍വ്വീസ് ഇന്നും പൂര്‍ണ്ണതോതില്‍ പുനഃസ്ഥാപിക്കാനായില്ല. സമരം നാലുദിവസം മുമ്പു ഒത്തുതീര്‍ത്തുവെങ്കിലും ജീവനക്കാര്‍ തിരികെ ജോലിക്കെത്തുന്നതിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണിതെന്നു പറയുന്നു. കൊച്ചി, കോഴിക്കോട്,

ലക്ഷദ്വീപ് – മംഗളൂര്‍ അതിവേഗ ഫെറിസര്‍വീസ്

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് ഏഴുമണിക്കൂര്‍ക്കൊണ്ടു മംഗളൂരുവില്‍ എത്താവുന്ന അതിവേഗ ഫെറിസര്‍വ്വീസ്.ലക്ഷദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിനു കീഴിലുള്ള ലക്ഷദ്വീപ് ഐലന്റ് ടൂറിസം ഡവലപ്‌മെന്റ് അതോറിറ്റിയാണ് അതിവേഗ ഫെറി സര്‍വ്വീസ് ആരംഭിച്ചിട്ടുള്ളത്. സര്‍വ്വീസ് പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തനമാവുമ്പോള്‍ അഞ്ചുമണിക്കൂര്‍

കരിന്തളം സ്വദേശിനിക്ക് ഓട്ടോയില്‍ സുഖപ്രസവം; രക്ഷകരായത് വനിതാ ഡോക്ടറും നഴ്‌സും

കാസര്‍കോട്: പ്രസവവേദനയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട കരിന്തളം സ്വദേശിനി വഴിമധ്യേ ഓട്ടോയില്‍ പ്രസവിച്ചു. ചോയ്യങ്കോട് കിണാവൂരില്‍ വച്ചാണ് കരിന്തളം സ്വദേശിനി ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്ഷകരായത് ചോയ്യങ്കോട് ഹെല്‍ത്ത് കെയര്‍

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു

അയോധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു. മഹര്‍ഷി വാത്മീകി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അയോധ്യ ധാം എന്നാണ് വിമാനത്താവളത്തിന്റെ പേര്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പിണറായി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടക്കും: കേജ്രിവാള്‍

ന്യൂദെല്‍ഹി: ഏറെ വൈകാതെ തന്നെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലിലടക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത്

You cannot copy content of this page