Category: FEATURED

അൻപത്തി നാലാം ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കമാകും; മലയാള സിനിമ ‘ആട്ടം’ പനോരമയിലെ ഉദ്ഘാടന ചിത്രം; വിവിധ വിഭാഗങ്ങളിലായി പ്രദർശനത്തിനെത്തുന്നത് 270 ചിത്രങ്ങൾ

ഗോവ:54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് ഗോവയില്‍ ഇന്ന് തുടക്കം. നവംബര്‍ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങുകള്‍ വൈകീട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കും.മലയാള സിനിമ ‘ആട്ടം’ ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. നവാഗതനായ ആനന്ദ്

വീട്ടുപറമ്പിലെത്തിയത്  4 മീറ്റർ നീളമുള്ള  കൂറ്റന്‍ രാജവെമ്പാല; മണിക്കൂറുകൾക്കെടുവിൽ പിടികൂടി കാടുകയറ്റി

കാസർകോട്: വീട്ടുപറമ്പിലെത്തിയ നാലു മീറ്റര്‍ നീളമുള്ള രാജവെമ്പാലയെ പിടികൂടി. എളേരിത്തട്ട്‌, കടുപ്പില്‍ സാബുവിന്റെ വീട്ടുപറമ്പില്‍ നിന്നു ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ്‌ പാമ്പിനെ പിടികൂടിയത്‌. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ്‌ ഭീമനടി സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍

വലയില്‍ കാല്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക്‌ ദാരുണാന്ത്യം

കാസര്‍കോട്‌: മത്സ്യബന്ധനത്തിനിടയില്‍ കാല്‍ വലയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക്‌ ദാരുണാന്ത്യം. കാവുഗോളി കടപ്പുറം, ശിവകൃപ നിലയത്തിലെ പരേതരായ ശിവന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ എസ്‌.കെ. ഉപേന്ദ്രന്‍ (57) ആണ്‌ മരിച്ചത്‌.ഇന്നു രാവിലെ കാവുഗോളി കടപ്പുറത്താണ്‌ സംഭവം. അളക്ക്‌

സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു; 7 പേർക്കെതിരെ കേസ്

ബംഗളൂരു: സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മഹന്തമ്മ ശിവപ്പ(7) ആണ് മരിച്ചത്.സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായിയ സാമ്പാർ ചെമ്പിലേക്ക്  വിദ്യാര്‍ഥിനി വീഴുകയായിരുന്നു. സംഭവവുമായി

കോഴിക്കോട്  നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍; പിടിച്ചെടുത്തത് ലോറിയിൽ കടത്തിയ കഞ്ചാവ്

കോഴിക്കോട് : മലാപറമ്പ് സിഗ്നല്‍ ജംഗ്ഷനില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. രണ്ട് കിലോ വീതമുള്ള കവറുകളിലാക്കി കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന്

യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി; അടക്കിയ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ തീരുമാനം

കോഴിക്കോട്: യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി ഉയർന്നതോടെ   മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം.കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസി (36)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. തോമസിന്റെ പിതാവ് നല്‍കിയ

സ്വര്‍ണ്ണം കടത്താൻ  പുതുവഴികൾ;സ്വർണ്ണ  ലായനിയില്‍ മുക്കിയെടുത്ത ലുങ്കികള്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി; ഒരാൾ   പിടിയിൽ

തിരുവനന്തപുരം: ഓരോ ദിവസവും സ്വർണ്ണ കടത്തിന് പുതുവഴികളുമായി കടത്തുകാർ. കസ്റ്റംസിൻ്റെ കണ്ണ് വെട്ടിക്കാൻ സ്വർണ്ണ ലായനിയിൽ മുക്കിയെടുത്ത ഉടുമുണ്ടുകൾ പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികളുമായെത്തിയ വിമാനയാത്രക്കാരനെ കസ്റ്റംസ് പിടികൂടിയത്.മണക്കാട്

ധൂം സിനിമയുടെ സംവിധായകൻ സഞ്ജയ് ഗാഡ് വി അന്തരിച്ചു

വെബ് ഡെസ്ക്: പ്രശസ്ത സംവിധായകൻ സഞ്ജയ് ഗാഡ്‌വി അന്തരിച്ചു. 56 വയസായിരുന്നു. ഇന്നു രാവിലെ പ്രഭാതസവാരിയ്ക്കായി ഇറങ്ങിയ സഞ്ജയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും പ്രധാനവേഷത്തിലെത്തിയ ധൂം, ധൂം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ

ഉത്തർ കാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു; കേന്ദ്ര മന്ത്രി നിധിൻ ഖട് കരിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സംഭവ സ്ഥലത്ത്  എത്തി; ഡ്രില്ലിംഗ് വീണ്ടും തുടങ്ങിയതോടെ പ്രതീക്ഷയിൽ തൊഴിലാളികൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ  ഡ്രില്ലിംഗ് വീണ്ടും തുടങ്ങി.ടണലിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു . ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി‌യും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി ; ഒരാൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി.റിയാദിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 322 വിമാനത്തിൽ എത്തിയ എടക്കര സ്വദേശി പ്രജിൻ (23) എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വർണ്ണം 

You cannot copy content of this page