വലയില്‍ കാല്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക്‌ ദാരുണാന്ത്യം


കാസര്‍കോട്‌: മത്സ്യബന്ധനത്തിനിടയില്‍ കാല്‍ വലയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളിക്ക്‌ ദാരുണാന്ത്യം. കാവുഗോളി കടപ്പുറം, ശിവകൃപ നിലയത്തിലെ പരേതരായ ശിവന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകന്‍ എസ്‌.കെ. ഉപേന്ദ്രന്‍ (57) ആണ്‌ മരിച്ചത്‌.
ഇന്നു രാവിലെ കാവുഗോളി കടപ്പുറത്താണ്‌ സംഭവം. അളക്ക്‌ വല ഉപയോഗിച്ച്‌ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ്‌ ഉപയോഗിച്ചു കൊണ്ടിരുന്ന വലയില്‍ കാല്‍ കുരുങ്ങിയത്‌. കുരുക്കില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ വെള്ളത്തില്‍ മുങ്ങിപോകാതിരിക്കുന്നതിനു ശരീരത്തില്‍ കെട്ടിയിരുന്ന കന്നാസുകള്‍ വേര്‍പ്പെടുകയും ചെയ്‌തു.
ഇതോടെ മുങ്ങിത്താണ ഉപേന്ദ്രനെ മറ്റു മത്സ്യതൊഴിലാകളുടെ നേതൃത്വത്തില്‍ കരയ്‌ക്ക്‌ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 27വര്‍ഷമായി അളക്ക്‌ വല ഉപയോഗിച്ച്‌ മീന്‍ പിടിക്കുന്നതില്‍ വിദഗ്‌ദ്ധനായിരുന്നു ഉപേന്ദ്രന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക്‌ മാറ്റി.
ഭാര്യ: രമണി കീര്‍ത്തേശ്‌ ഏക മകനാണ്‌. സഹോദരങ്ങള്‍: രാമചന്ദ്രന്‍, മഹേഷ്‌ (ഇരുവരും മുംബൈ), ജയപ്രകാശ്‌, പരേതരായ ലളിത, ഗംഗാധരന്‍.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page