നാരമ്പാടി സ്വദേശിയെയും പെണ്‍സുഹൃത്തിനെയും ബേക്കല്‍ കോട്ടയില്‍ ആക്രമിച്ചു; സ്വര്‍ണ്ണവും പണവും തട്ടിയ സംഘം സദാചാര പൊലീസോ?

കാസര്‍കോട്: ബേക്കല്‍ കോട്ട കാണാനെത്തിയ കമിതാക്കളെ ആക്രമിച്ച് സ്വര്‍ണ്ണകൈചെയിനും 5000 രൂപയും തട്ടിയെടുത്തു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. നാരമ്പാടി സ്വദേശി 19കാരനും കാമുകിയെന്ന് സംശയിക്കുന്ന യുവതിയുമാണ് അക്രമത്തിന് ഇരയായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ഇരുവരെയും കാറിന് പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ച ശേഷം കൈചെയിനും യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 5000 രൂപയും നാലംഗ സംഘം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്രമത്തിന് പിന്നില്‍ സദാചാര പൊലീസ് …

പൊലീസ് മാഷന്മാരായി; ഒളിച്ചോടിയ യുവതിക്ക് ഒടുവില്‍ മാനസാന്തരം

കാസര്‍കോട്: നാലുവയസ്സുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് തന്നേക്കാള്‍ രണ്ട് വയസ്സ് കുറവുള്ള കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് പൊലീസിന്റെ ഉപദേശം കേട്ട് മാനസാന്തരം. ഒടുവില്‍ യുവതി കാമുകനെ ഒഴിവാക്കി ഭര്‍ത്താവിനും മകനും ഒപ്പം പോയി. കരിന്തളം, ചാമക്കുഴിയിലെ 26കാരിയാണ് പയ്യന്നൂര്‍ സ്വദേശിയായ 24 കാരനൊപ്പം ഞായറാഴ്ച ഒളിച്ചോടിയത്. കേബിള്‍ ടിവി ജീവനക്കാരനാണ് പയ്യന്നൂര്‍ സ്വദേശിയായ കാമുകന്‍. സംഭവത്തില്‍ ഭാര്യയെ കാണാനില്ലെന്ന പരാതിയില്‍ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കാമുകന്റെ വീട്ടില്‍ എത്തി. എന്നാല്‍ വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ …

ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; കാസര്‍കോട്ട് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തു വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴക്കു സാധ്യതയെന്ന് അറിയിപ്പില്‍ പറഞ്ഞു. കാസര്‍കോട്ടും കണ്ണൂരും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.