15കാരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് ഉപദ്രവിച്ചു; കാഞ്ഞങ്ങാട്ട് അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: സ്റ്റാഫ് റൂമില്‍ മറ്റാരും ഇല്ലാത്ത സമയത്ത് 15കാരിയെ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനുമായ 51കാരന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയെ ബലപ്പെടുത്തുന്ന പല കാര്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയതായാണ് സൂചന. 2024 നവംബര്‍ മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിംഗിലാണ് പുറത്തായത്. വീഡിയോകള്‍ കാണിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ …

കോട്ടയം മെഡിക്കല്‍ കോളേജിന്റെ മൂന്നു നില കെട്ടിടം പൊളിഞ്ഞു വീണു; നാലു പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണു. നാലുപേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്നു നില കെട്ടിടം പൂര്‍ണ്ണമായി പൊളിഞ്ഞു വീഴുകയായിരുന്നു. 14-ാം വാര്‍ഡ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഓര്‍ത്തോവിഭാഗം പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടമാണ് തകര്‍ന്നു വീണത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുന്നു.അപകടസമയത്ത് ആരോഗ്യമന്ത്രി കോട്ടയത്ത് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലുണ്ടായിരുന്നു.

പാലക്കുന്നില്‍ എംഡിഎംഎയും കാറും പിടിയില്‍; നാലു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: എംഡിഎംഎയും കാറുമായി പാലക്കുന്നില്‍ നാലു പേര്‍ അറസ്റ്റില്‍. കോട്ടിക്കുളത്തെ ഇംതിഷാന്‍ (25), ചിത്താരി മുക്കൂടിലെ എം.കെ ഹൗസില്‍ എം.കെ ഷറഫുദ്ദീന്‍(27), കോട്ടിക്കുളം റെയില്‍വെ സ്‌റ്റേഷനു സമീപത്തെ എം.എ മുഹമ്മദ് ആരിഫ് (24), താഴെ കളനാട്ടെ കോടങ്കൈ ഹൗസില്‍ അബ്ദുല്‍ മുനവര്‍ (22) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ എം സതീശനും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ പാലക്കുന്ന് ടൗണില്‍ കാസര്‍കോട് ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്കായി സ്ഥാപിച്ച ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തു പൊതു സ്ഥലത്ത് …

എപ്പിസ്‌കോപ്പല്‍ രൂപത ബിഷപ്പ് കോഡ്ജൂട്ടര്‍ സ്ഥാനാരോഹണം സെപ്റ്റംബര്‍ 6ന്

-പി പി ചെറിയാന്‍ ഡാളസ്: ഡാളസ് എപ്പിസ്‌കോപ്പല്‍ രൂപത ബിഷപ്പ് കോഡ്ജൂട്ടറായി വെരി റവ. റോബര്‍ട്ട് പി. പ്രൈസിനെ തിരഞ്ഞെടുത്തു. സെന്റ് മൈക്കിള്‍ ആന്റ് ഓള്‍ ഏഞ്ചല്‍സില്‍ നേരിട്ട് നടന്ന ഒരു പ്രത്യേക കണ്‍വെന്‍ഷനില്‍, രൂപതയിലെ സഭകളെ പ്രതിനിധീകരിക്കുന്ന വൈദികരും സാധാരണ പ്രതിനിധികളും ചേര്‍ന്നാണ് ബിഷപ്പ് കോഡ്ജൂട്ടര്‍-എലക്റ്റിനെ തിരഞ്ഞെടുത്തത്. സന്നിഹിതരായ 134 പേരില്‍ 82 വൈദിക വോട്ടുകളും 151 പേര്‍ സന്നിഹിതരായിരുന്ന 151 അല്മായരില്‍ 77 വോട്ടുകളും ഉപയോഗിച്ച് രണ്ടാം റൗണ്ട് ബാലറ്റിംഗിലാണ് പ്രൈസിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് …

ജോണ്‍ മാത്യു ഡാളസില്‍ അന്തരിച്ചു: പൊതുദര്‍ശനം വെള്ളിയാഴ്ച

ഡാളസ്/തിരുവല്ല: തെള്ളിയൂര്‍ പുല്ലാട് ചിറപുറത്ത് വീട്ടില്‍ ജോണ്‍ മാത്യു (ജോണി -73) ഡാളസില്‍ അന്തരിച്ചു. കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ സഭാംഗമായിരുന്നു. ഭാര്യ : ആനി മാത്യു.മക്കള്‍: ബെന്‍ മാത്യു, സ്റ്റാന്‍ മാത്യു. മരുമക്കള്‍: ജൂലി, ക്രിസ്റ്റീന്‍പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ നടക്കും.സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ. തുടര്‍ന്ന് കോപ്പലിലുള്ള റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ സംസ്‌കാരം.

വൊര്‍ക്കാടിയില്‍ വീടിനു നേരെ വെടിവെയ്പ്; ജനല്‍ച്ചില്ല് തകര്‍ന്നു, ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ വീടിനു നേരെ വെടിവെയ്പ്. ജനല്‍ ചില്ല് തകര്‍ന്നു. വീട്ടിനകത്തു ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വൊര്‍ക്കാടി, ജംഗ്ഷനു സമീപത്ത് നല്ലങ്കിപ്പദവിലെ ബി.എം ഹരീഷിന്റെ വീടിനു നേരെയാണ് വെടിവയ്പ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുറിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ഹരീഷും കുടുംബവും. വലിയ ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നതെന്നു ഹരീഷ പറഞ്ഞു. ലൈറ്റിട്ട ശേഷം വാതില്‍ തുറന്ന് നോക്കുമ്പോള്‍ കാറും സ്‌കൂട്ടറും സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതായി കണ്ടുവെന്നും ഹരീഷ് മഞ്ചേശ്വരം …

ബളാലില്‍ കാര്‍ ഓടയിലേക്ക് മറിഞ്ഞു; രക്ഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓടയിലേക്ക് മറിഞ്ഞ കാര്‍ യാത്രക്കാരനെ രക്ഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ചതായി പരാതി. സംഭവത്തില്‍ ബളാല്‍, മങ്കയം, നടുത്തൊടി ഹൗസില്‍ അര്‍ജ്ജുന്‍ തിലകി(30)നെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 1.10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട മങ്കയത്ത് റോഡരുകിലെ ഓടയിലേക്ക് വീണാണ് അപകടം ഉണ്ടായത്. ഇതിനിടയില്‍ എ.എസ്.ഐ ടി. മധുവിന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം എത്തി. കാറിന് അകത്തുണ്ടായിരുന്ന ആള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും …

കോട്ടപ്പുറം കുടുംബ ക്ഷേമ ഉപകേന്ദ്രം സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണം

നീലേശ്വരം: കോട്ടപ്പുറത്തു പ്രവര്‍ത്തിക്കുന്ന പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം, കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്ന ആവശ്യമുയരുന്നു. നീലേശ്വരം മുസിപ്പാലിറ്റിയിലെ തീരദേശ പ്രദേശമാണ് കോട്ടപ്പുറം. ആനച്ചാല്‍, കൊയാമ്പുറം, ഉച്ചൂളികുതിര്‍, കടിഞ്ഞിമൂല, ചെറുവത്തൂര്‍ പഞ്ചായത്തിലെ അച്ചാംതുരുത്തി, ഓര്‍ക്കുളം, കാരിയില്‍ തുടങ്ങിയ പ്രദേശങ്ങളുടെ സംഗമ കേന്ദ്രമാണിത്. ഇവിടെ നിലവിലുള്ള പള്ളിക്കര കുടുംബ ക്ഷേമ ഉപകേന്ദ്രം കോട്ടപ്പുറം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യം ഉന്നയിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും നിരവധി തവണ …

സൂംബാ ഡാന്‍സിനെതിരെ എഫ്.ബി പോസ്റ്റ്; അധ്യാപകനെതിരെ നടപടി

മലപ്പുറം: സൂംബാ ഡാന്‍സിനെതിരെ പോസ്റ്റിട്ട അധ്യാപകനെതിരെ നടപടി ഉറപ്പായി. എടത്തനാട്ടുകര പികെഎം യു.പി സ്‌കൂള്‍ അധ്യാപകന്‍ ടി.കെ അഷ്‌റഫിനെതിരെയാണ് നടപടിക്കൊരുങ്ങുന്നത്.ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സസ്‌പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.സര്‍ക്കാരിനും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി.കെ അഷ്‌റഫ് പോസ്റ്റിട്ടുവെന്നാണ് അഷ്‌റഫിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ആരോപണവിധേയനായ അഷ്‌റഫ്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി …

ഇരുപത്തി രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം വാങ്ങി വഞ്ചിച്ചതായി പരാതി; കോടതി നിര്‍ദ്ദേശ പ്രകാരം ഉപ്പളയിലെ ജ്വല്ലറി ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കേസ്

കാസര്‍കോട്: ഇരുപത്തി രണ്ടേ മുക്കാല്‍ പവന്‍ സ്വര്‍ണ്ണം കൈപ്പറ്റി തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്വല്ലറി ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്, നെല്ലിക്കാട്, ഗ്രീഷ്മ വിഹാറിലെ സി കെ മോഹനന്റെ പരാതിയിലാണ് കേസ്. ഉപ്പളയിലെ സ്വിസ് ഗോള്‍ഡ് പ്രൊപ്പറേറ്റര്‍ പൈവളിഗെ, അല്‍ അമീന്‍ കോട്ടേജിലെ അബ്ദുല്‍ ഖാദര്‍ ജ്വല്ലറിയിലെ സെയില്‍സ് മാനേജര്‍ ഹര്‍ഷാദ്, മാനേജര്‍ റഫീഖ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (2)യുടെ നിര്‍ദ്ദേശ പ്രകാരം …

ടാക്‌സി ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദ്യകാല ടാക്‌സി ഡ്രൈവര്‍ മടിക്കൈ, ഏച്ചിക്കാനം, പുളിക്കാലിലെ രമേശ (60)നെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദീര്‍ഘകാലം അജാനൂര്‍ ക്രസന്റ് സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.പരേതനായ കാര്യമ്പുവിന്റെയും അജാനൂര്‍ കൊളവയലിലെ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കള്‍: രഞ്ജിത്ത്, രേഷ്മ. മരുമക്കള്‍: ശ്രുതി(ഗള്‍ഫ്), ഷൈജു(കൊളവയല്‍).

ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഇന്ത്യന്‍ ആര്‍മിയില്‍; അഭിമാനത്തിന്റെ ധന്യതയില്‍ ബദ്രഡുക്ക യുവതേജസ് സംഘ്

കാസര്‍കോട്: ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഭാരതാംബയെ കാത്തു സംരക്ഷിക്കാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതില്‍ കൂട്ടുകാര്‍ വിവരണാതീതമായി സന്തോഷം പ്രകടിപ്പിച്ചു. കരസേനയില്‍ ചേര്‍ന്ന ചൗക്കി കെ കെ പുറത്തെ രഞ്ജിത്തിനു ചൗക്കി ഓട്ടോസ്റ്റാന്റ് പ്രവര്‍ത്തകരും ബദ്രഡുക്ക യുവതേജസ് സംഘം പ്രവര്‍ത്തകരും മനസ്സു നിറയെ സന്തോഷം പകര്‍ന്നു കൊടുത്തു.രഞ്ജിത്തിന്റെ അര്‍പ്പണ ബോധവും ലക്ഷ്യബോധവും കഠിനാധ്വാനവും സഹപ്രവര്‍ത്തകര്‍ക്കും നാടിനും എന്നും ആവേശമായിരിക്കുമെന്ന് അനുമോദനയോഗത്തില്‍ അവര്‍ വെളിപ്പെടുത്തി. രഞ്ജിത്തിന്റെ സൈനിക സേവനത്തിനുള്ള സ്ഥാന ലബ്ധി നാടിനും യുവ സമൂഹത്തിനു എന്നും ലക്ഷ്യബോധം പകരുമെന്ന് …

കുമ്പള ടൗണ്‍ ബസ് വെയ്റ്റിംഗ് ഷെഡ് അഴിമതി ആരോപണം അന്വേഷിക്കണം: മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന

കുമ്പള: കുമ്പള പഞ്ചായത്ത് കുമ്പള ടൗണില്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിനെക്കുറിച്ചു അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ്, തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ചു ഇരുവര്‍ക്കും കത്ത് അയച്ചിട്ടുണ്ടെന്നു അറിയിപ്പില്‍ താഹിറ പറഞ്ഞു. ടൗണിലെ ട്രാഫിക് പരിഷ്‌കാരവുമായി ബന്ധപ്പെട്ടാണ് ബസ് വെ യ്റ്റിംഗ് ഷെഡ് നിര്‍മ്മാണം അക്രഡിറ്റ് ഏജന്‍സിയായ ഹാബിറ്റാറ്റ് മുഖേന നടത്തുന്നത്. ഗ്രാമ …

ഫൈവ് സ്റ്റാര്‍ തട്ടുകടയിലെ കറി മോശമാണെന്നു പറഞ്ഞ ആളുടെ മൂക്കിനു കുത്തി;മൂന്നു പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: തട്ടുകടയിലെ കറി മോശമാണെന്നു ചൂണ്ടിക്കാട്ടിയ ആളുടെ മൂക്കിനു കുത്തുകയും ചവിട്ടുകയും ചെയ്തതായി പരാതി. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനു സമീപത്താണ് സംഭവം. ഫൈവ് സ്റ്റാര്‍ എന്നു പേരുള്ള തട്ടു കടയില്‍ നിന്നു ഭക്ഷണം കഴിക്കാനെത്തിയ മലപ്പുറം, തവനൂര്‍, കുഴിമണ്ണയിലെ വലിയോടത്ത് ഹൗസില്‍ എ.ടി സുരേഷ് ബാബു ആണ് അക്രമത്തിനു ഇരയായത്.ഭക്ഷണം കഴിച്ചതിനു ശേഷം കറി മോശമാണെന്നു തട്ടുകടയിലെ ജീവനക്കാരോടു പറഞ്ഞപ്പോള്‍ …

പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം: കെ.എസ്.എസ്.പി.എ കരിദിനം ആചരിച്ചു

കാസര്‍കോട് : കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സബ് ട്രഷറിക്കു മുന്നില്‍ പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിച്ച സര്‍ക്കാര്‍ നടപടി തിരുത്തുക. 6 ഗഡു കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. എം.കെ.സി. നായര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബലരാമന്‍ നായര്‍, പുരുഷോത്തമന്‍ കാടകം, വി.വി. ജയലക്ഷ്മി, കെ.രമണി, കെ.വി. മുകുന്ദന്‍, പി.നാരായണന്‍, പി.എസ്.സന്തോഷ് …

ശമ്പള പരിഷ്‌കരണം: ജോ.കൗണ്‍സില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കാസര്‍കോട്: 2024 ജൂലൈ ഒന്ന് കേരളത്തിലെ ജീവനക്കാര്‍ക്കു ലഭ്യമാകേണ്ട ശമ്പള പരിഷ്‌കരണത്തിനുള്ള നടപടി ഇനിയെങ്കിലും സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജോയിന്റ് കൗണ്‍സില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറി നരേഷ് കുമാര്‍ കുന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജീവനക്കാര്‍ക്ക് 1973 ലെ സി അച്ചുതമേനോന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിച്ചിട്ടുണ്ട്. വിലക്കയറ്റം മൂലം സാധാരണ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് ശമ്പള പരിഷ്‌കരണം കൂടിയേ തീരൂ. സാമ്പത്തിക ഞെരുക്കം …

ഹൊസ്ദുര്‍ഗ്, ബദ്‌രിയ്യ നഗറില്‍ ഭര്‍തൃമതിയെ കാണാതായി; തബ്‌സീറിന്റെ കൂടെ പോയതായി സംശയം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് ബദ്‌രിയ്യ നഗറിലെ റമീസിന്റെ ഭാര്യ സഹല (22)യെ കാണാതായതായി പരാതി. ഭര്‍ത്താവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂണ്‍ 29ന് വൈകുന്നേരം ഏഴുമണിയോടെ ബദ്‌രിയ്യ നഗറിലുള്ള വീട്ടില്‍ നിന്നും പോയതിനു ശേഷം സ്വന്തം വീട്ടിലോ, ഭര്‍ത്താവിന്റെ വീട്ടിലോ എത്തിയിട്ടില്ലെന്നു പരാതിയില്‍ പറഞ്ഞു. സഹല മാമന്റെ മകനായ തബ്‌സീറിന്റെ കൂടെ പോയതായി സംശയിക്കുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.പൊലീസ് ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്‌റ്റേഷനില്‍ ഹാജരാകാമെന്നാണ് മറുപടി പറഞ്ഞതെന്നു പറയുന്നു.

ഐ.എം.എ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

കാസര്‍കോട്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി ഡോക്ടേഴ്‌സ് ദിനം ആഘോഷിച്ചു. കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.സന്ദീപ് റൈ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ.ഹരികിരണ്‍ ടി ബങ്കേര അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരായ ഡോ.നാരായണ നായിക് വൈ.എ, ഡോ.റാഫി എ. അഹ്‌മദ് എന്നിവരെ യോഗത്തില്‍ ആദരിച്ചു. പാരാ മെഡിക്കല്‍ മേഖലയിലെ മികച്ച സേവനത്തിനു ജനറല്‍ ആശുപത്രി റിട്ട.നഴ്‌സിംഗ് സൂപ്രണ്ടന്റ് കെ. കമലാക്ഷിക്ക് ക്യാപ്റ്റന്‍ കെ.എ ഷെട്ടി എന്‍ഡോവ്‌മെന്റ് അവാര്‍ഡും നാഗരത്‌ന എ ക്ക് …