ഭരണവേഗം- ആമവേഗം
പഴയൊരു പത്രവാര്‍ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ പറഞ്ഞത്: താന്‍ റെയില്‍വെ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവന ഓര്‍മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ്. ‘അത് കേട്ടപ്പോള്‍ എല്ലാവരും കൈയടിച്ചു. എന്നാല്‍, അത് ഒരിക്കലും നടപ്പാക്കാനാകാത്ത വെറുമൊരു സ്വപ്ന പദ്ധതി മാത്രമാണ് എന്ന് തനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു.’ (8.7.2009ലെ പത്രവാര്‍ത്ത).മുന്‍മന്ത്രിയുടെ ഈ പ്രസ്താവന അതും ലോക്സഭയില്‍ നടത്തിയത്- മാത്രം പോരേ അദ്ദേഹത്തിന്റെ പേരില്‍ കേസെടുക്കാന്‍ മതിയായ തെളിവ്? കപട വാഗ്ദാനം, വിശ്വാസ …