ദുബായിയില്‍ ഹൃദയാഘാതം മൂലം മരിച്ച ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉദുമ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ഉദുമ, പാക്യാരയിലെ അസൈനാറിന്റെ മകന്‍ റകീബി(25)ന്റെ മൃതദേഹമാണ് പാക്യാര ജുമാഅത്ത് പള്ളി അങ്കണത്തില്‍ ബുധനാഴ്ച രാവിലെ ഖബറടക്കിയത്. ഈ മാസം അവസാനം നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഏതാനും ദിവസം മുമ്പാണ് റക്കീബ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ മംഗ്‌ളൂരു വിമാനത്താവളത്തില്‍ നിന്നു മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് …

ആംബുലന്‍സ് അപകടത്തിനു പിന്നാലെ ഉപ്പളയില്‍ വീണ്ടും അപകടം; ടാങ്കര്‍ ലോറി സര്‍വ്വീസ് റോഡില്‍ താഴ്ന്നു

കാസര്‍കോട്: രോഗിയെയും കൊണ്ട് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് മറിഞ്ഞ് സ്ത്രീ മരിച്ചതിനു പിന്നാലെ അതേ സ്ഥലത്തു വീണ്ടും അപകടം. ഉപ്പള ഗേറ്റില്‍ വീണ്ടുമുണ്ടായ അപകടത്തില്‍ കണ്ണൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയുടെ ടയറുകള്‍ ചെളിയില്‍ താഴ്ന്നു. ഇതേ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ടാങ്കര്‍ ലോറി സര്‍വ്വീസ് റോഡിലൂടെ കടന്നു പോകുന്നതിനിടയില്‍ ടയറുകള്‍ താഴുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ഉപ്പള സ്റ്റേഷന്‍ ഓഫീസര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ …

സംസ്ഥാന സർക്കാർ നാലാം വാർഷികം : യു.ഡി.എഫ് കരിദിനം ആചരിച്ചു

കാസർകോട്: എൽ.ഡി.എഫ്. സർക്കാറിന്റെ നാലാം വാർഷിക ദിനമായ 20 ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രകടനവും പൊതുയോഗവും നടത്തി. കാസർകോട്ട് നടന്ന പ്രതിഷേധം യുഡിഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധ നിലപാടുകളും അഴിമതിയും തന്നെയാണ് നാലാം വർഷത്തിൽ എത്തിനിൽക്കുന്ന രണ്ടാം പിണറായി സർക്കാറിന്റെ മുഖമുദ്രയെന്ന് കല്ലട്ര പറഞ്ഞു. സംസ്ഥാനത്തെ സകല മേഖലകളിലും ജനജീവിതം ദുസ്സഹമായിരിക്കെ മന്ത്രിസഭവാർഷികത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ പൊടിപൊടിക്കുന്ന സർക്കാറിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ഇനി ഒരു …

മുറ്റമടിച്ചു കൊണ്ടിരിക്കെ 17കാരിയെ കാറില്‍ കയറ്റി കൊണ്ടു പോയി; ഗോളിയടുക്ക സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: മുറ്റമടിച്ച് കൊണ്ടിരിക്കുകയായിരുന്ന പതിനേഴുകാരിയെ കാറില്‍ കയറ്റി കൊണ്ടു പോയെന്ന പരാതിയില്‍ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ പ്രകാരം കേസെടുത്തു. ബദിയടുക്ക ഗോളിയടുക്ക സ്വദേശിയായ ഉമറുല്‍ സാബിത്തി(27)നെതിരെയാണ് കേസ്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. ‘സ്‌നാപ്പ് ചാറ്റെ”ന്ന ആപ്പിലൂടെയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെ യുവാവ് കാറുമായി പെണ്‍കുട്ടിയുടെ വീടിനു മുന്നില്‍ എത്തുകയും മുറ്റമടിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നു പറയുന്നു. പിന്നീട് മംഗ്‌ളൂരുവില്‍ എത്തി ഉമറുല്‍ സാബിത്ത് ഒരു ലോഡ്ജ് …

പാക്കിസ്ഥാനു വേണ്ടി ചാരപ്പണി; അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി കാസര്‍കോട്ടും എത്തി?, വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്ര കാസര്‍കോട്ടും എത്തിയിരുന്നതായി സംശയം. ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ‘ട്രാവല്‍ വിത്ത് ജെ.ഒ’ എന്ന യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഹരിയാന, ഹിസാര്‍ സ്വദേശിനിയായ ജ്യോതി (33)യെ മെയ് 16നാണ് ഹരിയാന പൊലീസ് അറസ്റ്റു ചെയ്തത്. ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ ഓഫീസിലേക്ക് കേക്കുമായി പോയ ജീവനക്കാരനുമായി ജ്യോതിക്കു ബന്ധമുണ്ടെന്നു വ്യക്തമാക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. …

കഞ്ചാവും ഹെറോയിനും; ജയിലിലേക്കു ലഹരി കടത്താൻ ശ്രമിച്ച ‘പൂച്ച’ പിടിയിൽ

സാൻജോസ്: കോസ്റ്ററിക്കൻ ജയിലിലേക്ക് ലഹരി കടത്താൻ ശ്രമിച്ച ആളെ കണ്ട് അധികൃതർ ഞെട്ടി. കറുപ്പും വെള്ളയും നിറമുള്ള ഒരു പൂച്ച. തടവുകാരെ ലക്ഷ്യമാക്കി പോകുകയായിരുന്ന പൂച്ച സുരക്ഷാജീവനക്കാരുടെ കണിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ 236 ഗ്രാം കഞ്ചാവ്, 68 ഗ്രാം ഹെറോയിൻ എന്നിവ ഇതിന്റെ ദേഹത്തു കെട്ടിവച്ച നിലയിൽ കണ്ടെത്തി. കഞ്ചാവ് വലിക്കുന്നതിനുള്ള പേപ്പറും പൂച്ചയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.ഇതിനെ വിശദ വൈദ്യപരിശോധനയ്ക്കായി നാഷനൽ അനിമൽ ഹെൽത്ത് സർവീസസിനു കൈമാറി. പൂച്ചയുടെ ഉടമയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു. …

ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി 8 ലക്ഷം രൂപ കൊള്ള; സംഘത്തലവന്‍ അറസ്റ്റില്‍, പിടിയിലായ മുബാറക്കിനെതിരെ കാസര്‍കോട്ടും കേസ്

കണ്ണൂര്‍: ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി എട്ടു ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരനെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, പുതിയ തെരു, നടുക്കണ്ടിയിലെ എന്‍. മുബാറകി (31) നെയാണ് ചക്കരക്കല്ല് പൊലീസ് ഇന്‍സ്‌ക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2024 ഡിസംബര്‍ 13ന് രാവിലെ 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം. എടയന്നൂര്‍ മുരിക്കഞ്ചേരിയിലെ എം. മെഹറൂഫ് (47) ആണ് അക്രമത്തിന് ഇരയായത്. ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ മെഹറൂഫിന്റെ കൈവശം പരിചയക്കാര്‍ നാട്ടില്‍ പലര്‍ക്കും നല്‍കാനായി ഏല്‍പ്പിച്ച എട്ട് …

കണ്ണൂരിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരം

കണ്ണൂര്‍: ഇരിട്ടി, പയ്യാവൂരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊന്നു. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി സുധീഷ്(31) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതി(28)യെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടു പേരാണ് അക്രമം നടത്തിയത്. പയ്യാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഠത്തേടത്ത് വീട്ടില്‍ ബാബുവാണ് നിധീഷിന്റെ പിതാവ്.

ദേശീയപാതയിൽ ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തര നടപടി:ജില്ലാ കളക്ടർ

കാസർകോട്:ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെർക്കള എന്നിവിടങ്ങളിൽ പാർശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിർമ്മാണ കരാർ കമ്പനികൾക്കും രേഖാമൂലം നിർദ്ദേശം നൽകിയെന്ന് അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു. മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർമ്മാണ …

രേഷ്മയുടെ കൊലപാതകം: പ്രതി ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ പാണത്തൂരില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി, ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമും രംഗത്ത്, ബാറുടമയെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കാസര്‍കോട്: അമ്പലത്തറ, എണ്ണപ്പാറ, സര്‍ക്കാരി കോളനിയിലെ മൊയോലത്തെ രേഷ്മ (17)യുടെ കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പാണത്തൂര്‍, ബാപ്പുംകയത്തെ ബിജു പൗലോസിനെ മൂന്നു ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഹൊസ്ദുര്‍ഗ്ഗ് കോടതിയാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി. പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ പാണത്തൂരില്‍ എത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു തുടങ്ങി. ഫയര്‍ഫോഴ്സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് പാണത്തൂര്‍, പവിത്രംകയ പുഴയില്‍ തെളിവെടുപ്പ് ആരംഭിച്ചത്. രേഷ്മയുടെ മൃതദേഹം ജീപ്പില്‍ കയറ്റി …

മുള്ളേരിയയിലെ ടെക്സ്റ്റൈൽസ് ഉടമ വിശ്വനാഥ റൈ അന്തരിച്ചു

കാസർകോട്: മുള്ളേരിയയിലെ ആദ്യ കാല ടെക്സ്റ്റൈൽസ് ഉടമ ബെള്ളൂർ, കജമുണ്ടയിലെ വിശ്വനാഥ റൈ (73) അന്തരിച്ചു. ഭാര്യ ശാന്ത . വി. റൈ . മക്കൾ: സന്തോഷ്റൈ, സനൽ റൈ . മരുമക്കൾ: അശ്വിനി, പ്രതിഭ. സഹോദരൻ :വിട്ടലറൈ

കോയിപ്പാടി കടപ്പുറത്തെ ഹസൈനാർ അന്തരിച്ചു

കാസർകോട്: കുമ്പള കോയിപ്പാടി കടപ്പുറത്തെ ഹസൈനാർ (62) അന്തരിച്ചു. മത്സ്യ തൊഴിലാളിയാണ്.ഭാര്യ: സുബൈദ. മക്കൾ: ഹനീഫ, സത്താർ, തൗസീഫ്, റുബീന, അൻസീന. മരുമക്കൾ: റംസീന, സഫ്നാസ് , മഷൂറ, സലിം, അസീസ് . സഹോദരങ്ങൾ: കാത്തിം, മൊയ്തീൻ കുഞ്ഞി, നബീസ.

നീലേശ്വരത്ത് ക്ഷേത്രത്തിലേക്കു പോയ യുവതിയെ കാണാതായി; ചീമേനിയിൽ കുട്ടിയെ അംഗൻവാടിയിലാക്കി തിരിച്ചെത്തിയ യുവതിയെയും കാണാതായി

കാസർകോട്: നീലേശ്വരം, ചീമേനി പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നു രണ്ടു യുവതികളെ കാണാതായി . ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കരിന്തളം , കീഴ്മാല, കുറുവാട്ട് ഹൗസിലെ ഐശ്വര്യ (29) യെ തിങ്കളാഴ്ച്ച രാവിലെയാണ് കാണാതായത്. രാവിലെ 10.15 മണിക്ക് നീലേശ്വരം, തളിയിൽ ക്ഷേത്രത്തിൽ തൊഴാൻ പോകുന്നുവെന്നു പറഞ്ഞാണ് ഐശ്വര്യ തന്റെ സ്കൂട്ടറിൽ വീട്ടിൽ നിന്നു പുറപ്പെട്ടതെന്നു പിതാവ് കെ.കൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ചീമേനിയിൽ ക്ലായിക്കോട്, …

മഴ: ദേശീയപാത സര്‍വ്വീസ് റോഡുകളില്‍ ഗതാഗതം പ്രതിസന്ധിയില്‍; പലേടത്തും മണ്ണിടിച്ചില്‍, വെള്ളം കയറിയും വാഹനങ്ങള്‍ റോഡില്‍ താഴ്ന്നും അപകടം

കാസര്‍കോട്: കനത്ത മഴ അനുഭവപ്പെട്ടതോടെ കാസര്‍കോട് ജില്ലയില്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡുകള്‍ അപകടമേഖലയായി മാറിക്കൊണ്ടിരിക്കുന്നു. റോഡുകള്‍ ഇടിഞ്ഞും വാഹനങ്ങള്‍ മണ്ണില്‍ താഴ്ന്നും മഴവെള്ളം കെട്ടിനിന്നും ദേശീയപാതയിലെ സര്‍വ്വീസ് റോഡുകള്‍ വഴിയുള്ള ഗതാഗതം മിക്ക ഭാഗങ്ങളിലും തടസ്സപ്പെട്ടു. ബൈക്കുകളും മറ്റും ഓടിച്ചു പോകാമെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയുമുണ്ടായ മഴയില്‍ മാവുങ്കാല്‍ സര്‍വ്വീസ് റോഡ് ഇടിഞ്ഞു ഗതാഗതം സ്തംഭിച്ചു. ചെറിയ വാഹനങ്ങള്‍ കഷ്ടിച്ചു കടന്നു പോവുന്നുണ്ടെങ്കിലും വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. ചെമ്മട്ടംവയലില്‍ …

ബൈക്കിൽ ലിഫ്റ്റ് നൽകി മദ്രസ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതായി പരാതി; മഞ്ചേശ്വരം പൊലീസ് പോക്സോ പ്രകാരം കേസടുത്തു , യുവാവിനെ തെരയുന്നു

കാസർകോട്: മദ്രസയിൽ നിന്നു വീട്ടിലേയ്ക്ക് പോവുകയായിരുന്ന പത്തു വയസുള്ള പെൺകുട്ടിക്ക് ലിഫ്റ്റ് നൽകി ബൈക്കിൽ കയറ്റി കൊണ്ടുപോയി ഉപദ്രവിച്ചതായി പരാതി. സംഭവത്തിൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.തിങ്കളാഴ്ച്ച മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്രസയിൽ നിന്നു വീട്ടിലേയ്ക്കു പോവുകയായിരുന്നു പെൺകുട്ടി . ഇതിനിടയിൽ എത്തിയ ആൾ പെൺകുട്ടിക്ക് സമീപം ബൈക്ക് നിർത്തി. തുടർന്ന് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബൈക്കിൽ കയറ്റുകയായിരുന്നുവെന്നു പറയുന്നു. യാത്രയ്ക്കിടയിൽ പെൺകുട്ടിയെ ദേഹോപദ്രവം ചെയ്തുവത്രെ. വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരെ …

ചെങ്കള, തൈവളപ്പിൽ നിന്നു കളിക്കാൻ പോയ രണ്ടു കുട്ടികളെ കാണാതായി; വിദ്യാനഗർ പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായതായി പരാതി. വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള, മുട്ടത്തൊടി, എർമാളം,തൈവളപ്പ്, വലിയമൂലയിലെ പതിനാലും പതിനാറും വയസുള്ള രണ്ട് ആൺകുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയാണ് സുഹൃത്തുക്കളായ ഇരുവരും വീട്ടിൽ നിന്നു ഇറങ്ങിയത്. കളിക്കാൻ പോകുന്നുവെന്നാണ് വീടുകളിൽ നിന്നും ഇറങ്ങുമ്പോൾ ഇരുവരും പറഞ്ഞിരുന്നതെന്നു പറയുന്നു. രാത്രിയായിട്ടും തിരിച്ചു എത്താത്തതിനെ തുടർന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കുട്ടികളിൽ ഒരാളുടെ രക്ഷിതാവ് വിദ്യാനഗർ …

കുറുന്തോട്ടിക്കും വാതം പിടിച്ചാല്‍?

ജൂണ്‍ രണ്ടിന് സ്‌കൂള്‍ തുറന്നാല്‍, രണ്ടാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസില്‍ പുസ്തകം തുറക്കേണ്ട. പുസ്തക പഠനം ഉണ്ടാവില്ല- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാര്‍ഗ്ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നു. സാമൂഹിക വിപത്തുകളില്‍ നിന്ന് കുട്ടികള്‍ അകന്നു നില്‍ക്കുന്നതിനുള്ള ബോധവല്‍ക്കരണ ക്ലാസ് രണ്ടാഴ്ച കാലം. പുതിയ പദ്ധതി ആയതുകൊണ്ട് അധ്യാപകരെ ആദ്യം പഠിപ്പിക്കേണ്ടതാണല്ലോ. രണ്ടുദിവസത്തെ ശില്‍പശാല അധ്യാപകര്‍ക്ക്-വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നവര്‍ക്ക് ഈ ബോധം കുറെ നേരത്തെ ഉദിച്ചിരുന്നെങ്കില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന സീനിയര്‍ അഭിഭാഷകന്‍ …

100 രൂപ നൽകാത്തതിന് 82 കാരിയായ മുത്തശ്ശിയെ ചെറു മകൻ അമ്മിക്കല്ല് തലയിലിട്ട് ദാരുണമായി കൊലപ്പെടുത്തി

ബംഗളൂരു: 100 രൂപ നൽകാത്തതിനു യുവാവ് 82കാരിയായ മുത്തശ്ശിയെ അമ്മിക്കല്ലു തലയിലിട്ട് കൊന്നു. കർണാടക കൊപ്പൽ കനകഗിരിയിലെ കനകമ്മ നാഗപ്പ (82) യെയാണ് ചെറുമകൻ ചേതൻകുമാർ (34) ദാരുണമായി കൊലപ്പെടുത്തിയത്. തൊഴിൽരഹിതനായ ചേതൻ വിട്ടുകാരിൽ നിന്ന് പണം വാങ്ങിയാണ് കുശാലടിച്ച് നടന്നിരുന്നത്. വെള്ളിയാഴ്ച ചേതൻ മുത്തശ്ശിയോട് 100 രൂപ ആവശ്യപ്പെട്ടു. അത് നൽകില്ലെന്ന് കനകമ്മ പറഞ്ഞു. സ്വന്തം ചെലവിനുള്ള പണം അധ്വാനിച്ച് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ പട്ടിണി കിടന്നോലാൻ ഉപദേശിക്കുകയും ചെയ്തു. അല്ലെങ്കിൽ പിതാവിനോട് പണം ചോദിക്കാൻ മുത്തശ്ശി …