ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പുതിയ ഡയറക്ടര്‍ എസ് മാര്‍ട്ടിന്‍ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു

-പി പി ചെറിയാന്‍

ഓസ്റ്റിന്‍: ടെക്‌സസ് പബ്ലിക് സേഫ്ടി വകുപ്പ് ഡയറക്ടറായി തിങ്കളാഴ്ച രാവിലെ ഓസ്റ്റിനിലെ ഡിപിഎസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ എഫ് മാര്‍ട്ടിന്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഫ്രീമാന്‍ എഫ്.മാര്‍ട്ടിന് ആചാരപരമായി സത്യവാചകം ചൊല്ലിക്കൊടുത്തു.
15 വര്‍ഷത്തോളം ഏജന്‍സിയെ നയിച്ച കേണല്‍ സ്റ്റീവ് മക്രോയ്ക്ക് പകരമാണ് 56 കാരനായ മാര്‍ട്ടിന്‍ തല്‍സ്ഥാനത്ത് എത്തുന്നത്.
ക്രിമിനല്‍ ജസ്റ്റിസില്‍ സയന്‍സ് ബിരുദം നേടിയ മാര്‍ട്ടിന്‍ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് പൊലീസ് സ്റ്റാഫ് ആന്‍ഡ് കമാന്‍ഡില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന ചടങ്ങില്‍ ഏജന്‍സിയുടെ നേതൃത്വത്തെ മാറ്റുന്ന ചടങ്ങില്‍ ഗവര്‍ണര്‍ക്കും പൊതുസുരക്ഷാ കമ്മീഷന്‍ അംഗങ്ങള്‍ക്കും ഒപ്പം മക്രോയും പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page