ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 1.5 കോടിയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു; കൗമാരക്കാരന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

മംഗ്ളൂരു: ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ കൊള്ളയടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍ സ്വദേശികളായ ഫാരിഷ് (18), സഫ് വാന്‍ (23), അറഫാത്ത് അലി (18), ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരനായ കൗമാരക്കാരന്‍ എന്നിവരെയാണ് മംഗ്ളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനായ മുസ്തഫയാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാര്‍ …

ഉടുമ്പുന്തല കുറ്റിച്ചിയിലെ ഇ വി കണ്ണന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കുറ്റിച്ചിയിലെ ഇ.വി കണ്ണന്‍(79) അന്തരിച്ചു. ഭാര്യ: രാധ.ടി.വി. മക്കള്‍: രമേശന്‍, രതീശന്‍, രജനി (അദ്ധ്യാപിക ജി.വി.എച്ച് എസ് മാടായി). മരുമക്കള്‍: ഗണേശന്‍ പി.വി(റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ), ബിന്ദു.കെ.വി മങ്കര(ചപ്പാരപ്പടവ്), രഹ്ന ടിപി(അഴീക്കല്‍)

മുഗുറോഡില്‍ ഭര്‍തൃമതിയെ കാണാതായി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള, മുഗുറോഡിലെ ഭര്‍തൃമതിയെ കാണാതായി പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബന്തിയോട്, അടുക്കയിലെ ഫക്രുദ്ദീന്റെ ഭാര്യ ആയിഷത്ത് ഷാഹിദ (25)യെ ആണ് കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മുഗുറോഡിലെ സ്വന്തം വീട്ടില്‍ വച്ചാണ് ആയിഷത്ത് ഷാഹിദയെ കാണാതായതെന്നു പിതൃസഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ നുംഖോര്‍: നികുതി വെട്ടിച്ച് വിദേശ കാറുകള്‍ എത്തിച്ച സംഘത്തില്‍ കാസര്‍കോട് സ്വദേശിയും ഉള്ളതായി സൂചന: എന്‍.ഐ.എ എത്തുന്നു

കാസര്‍കോട്: നികുതിവെട്ടിച്ച് വിദേശ നിര്‍മ്മിത ആഡംബര കാറുകള്‍ എത്തിച്ച കേസിന്റെ അന്വേഷണത്തിനായി എന്‍ഐഎ കാസര്‍കോട്ടേക്ക്. കാര്‍ കടത്തി കൊണ്ടുവന്ന സംഘത്തില്‍ കാസര്‍കോട് സ്വദേശിയായ ഒരാള്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് എന്‍ഐഎ എത്തുന്നതെന്നാണ് സൂചന. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗമാണ് കാസര്‍കോട് സ്വദേശിയെന്നും പറയുന്നു. പ്രസ്തുത ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ‘ഓപ്പറേഷന്‍ നുംഖൂര്‍’ എന്ന പേരില്‍ കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിച്ച് നേപ്പാള്‍ വഴി കടത്തിക്കൊണ്ടുവന്ന ആഡംബര കാറുകള്‍ കേരളത്തിലും എത്തിയതായി …

മുണ്ട്യത്തടുക്കയിലെ അബ്ദുല്ല അന്തരിച്ചു

കാസർകോട്: മുണ്ട്യത്തട്ക്ക പള്ളത്തെ അബ്ദുല്ല(62) അന്തരിച്ചു. മക്കൾ: ഇർഫാന.ഫർസാന, ഫർഹാന, ഫമ്ന, ഫഹാന.മരുമക്കൾ: സിദ്ധിക്ക് പച്ചക്കാട്, നൗഷാദ് മുഗു, അഷ്‌റഫ്‌ പെർമുദെ, ഷാനിദ് ഒളയത്തട്ക്ക, സഹോദരങ്ങൾ: അബ്ദുൽ അസീസ്. കുഞ്ഞാലിഹാജി. പരേതനായ മുഹമ്മദ്.

കുമ്പള ടൗണിൽ പരീക്ഷണാടിസ്ഥാ നത്തിലുള്ള ട്രാഫിക്ക് പരിഷ്കരണം ഒക്ടോബർ ആറ് മുതൽ

കുമ്പള: കുമ്പള ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി പുതിയ സംവിധാനങ്ങളോടെ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കരണതിന്റെ ട്രയൽ ഒക്ടോബർ ആറു മുതൽ പതിനാറു വരെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. പരീക്ഷണം വിജയകരമാണെന്ന് കണ്ടാൽ അത് സ്ഥിരമായി നടപ്പാക്കും. പരിഷ്കര ണവുമായി ബന്ധപ്പെട്ട് ബസ്-ഓട്ടോ റിക്ഷ- ടാക്സി-ഗുഡ്‌സ് തൊഴിലാളി യൂണിയൻ പ്രതിനിധികൾ,വ്യാപാരി വ്യവസായി, ഹോട്ടൽ റെസ്റ്റോറന്റ് യൂണിയൻ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ എന്നിവരുടെ യോഗം ചേരുകയും അതിൽ വന്ന നിർദ്ദേശങ്ങളുംട്രാഫിക് രഗുലേറ്ററി കമ്മിറ്റി തീരുമാനവുമനുസരിച്ചാണ് ട്രാഫിക് പരിഷ്മരിക്കുന്നത് . പരിഷ്കാരങ്ങൾ …

കുമ്പളIജി എച്ച് എസ് എസിൽ വീണ്ടും വിദ്യാർത്ഥി സംഘട്ടനം: സംഘട്ടനം കണ്ട് പുറത്തു നിന്നെത്തിയ ആൾ തമ്മിലടിച്ച വിദ്യാർത്ഥികളെ മർദ്ദിച്ചു ; രണ്ടു വിദ്യാർത്ഥികൾ പരിക്കേറ്റ് ആശുപത്രിയിൽ; അക്രമിക്കു വേണ്ടി പൊലീസ് അന്വേഷണം

കുമ്പള: കുമ്പള ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച വൈകിട്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിനിടയിൽ പുറത്തുനിന്ന് എത്തിയ ഒരാൾ രണ്ടു വിദ്യാർത്ഥികളെ മർദ്ദിച്ചു. മർദ്ദനമേറ്റ മുഹമ്മദ് യാസീo , ഷമ്മാസ് എന്നിവരെ കുമ്പള ഗവൺമെൻറ് കമ്മൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് സ്കൂൾ വിട്ട് പുറത്തിറങ്ങിയ പത്താംതരം വിദ്യാർഥികൾ തമ്മിലായിരുന്നു സംഘട്ടനം എന്ന് പറയുന്നു. സ്കൂൾ കോമ്പൗണ്ടിൽ ഏറ്റുമുട്ടൽ രൂക്ഷമായിക്കൊണ്ടിരിക്കവെയാണ് പുറത്തുള്ളയാൾ കോമ്പൗണ്ടിൽ കയറി രണ്ട് വിദ്യാർത്ഥികളെ മർദ്ദിച്ചതെന്നാണ് പരാതി. മർദ്ദകൻ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് അറിയാവുന്ന ആളാണെന്ന് പറയുന്നു. പ്രതിക്കുവേണ്ടി …

ബഹ്‌റൈൻ കാസ്രോട്ടാർ സൗഹൃദ കൂട്ടായ്മ -സമ്മർ ഫെസ്റ്റ് പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ : ബഹ്‌റൈൻ കാസർകോട് സൗഹൃദ കൂട്ടായ്മ സമ്മർ ഫെസ്റ്റ് പോസ്റ്റർ പ്രകാശനംചെയ്തു. ബഹ്‌റൈൻ മനാമയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാനും സിംസ്‌സിറ്റി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടറുമായ സലീം തളങ്കര പ്രകാശനം ചെയ്തു.ജോയിന്റ് കൺവീനർ മൊയ്തു പച്ചക്കാട് സ്വീകരിച്ചു.ബഹ്‌റൈൻ ഹവാന ഗാർഡൻ ബുരിയിൽ ഒക്ടോബർ 3 ന് നടക്കുന്ന ‘സമ്മർ ഫെസ്റ്റിൽമുതിര്‍ന്നവരുടേയും കുട്ടികളുടേയും വിവിധയിനം വിനോദ കലാപരിപാടികളും സമ്മാനവിതരണവുമുണ്ടാവും.പരിപാടി ഉത്സവ പ്രതീതി പകരും. 60ലേറെ കുടുംബങ്ങൾപരിപാടിയിൽ പങ്കെടുക്കും. വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്.ഇത് മൂന്നാം തവണയാണ് …

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍; വോട്ടര്‍ പട്ടിക ഒരിക്കല്‍ കൂടി പുതുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും കമ്മീഷണർ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഒരു തവണ കൂടി വോട്ടര്‍പട്ടിക പുതുക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 21ന് ആണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് സമയം വ്യക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും സജീവമാകും. അതേ സമയം ത്രിതല പഞ്ചായത്തുകളില്‍ മത്സരിപ്പിക്കേണ്ടുന്നവരുടെ പേരുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ രാഷ്ട്രീയ …

മംഗല്‍പാടി പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ വാഹന പാര്‍ക്കിങ്ങ്

ഉപ്പള: മംഗല്‍പാടി പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ വാഹന പാര്‍ക്കിംഗ് ആണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി സിദ്ധിക്ക് കൈക്കമ്പ ആരോപിച്ചു. ഫ്രണ്ട് ഓഫീസ് നിലവില്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് നിഷ്‌കര്‍ഷിച്ചതും ഏര്‍പ്പെടുത്തിയതുമായ യാതൊരുവിധ സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ലെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. എയര്‍ കണ്ടിഷണര്‍, ടോക്കണ്‍ മെഷീന്‍ തുടങ്ങിയവയെല്ലാം നിശ്ചലമാണ്. ആവശ്യങ്ങള്‍ക്കായെത്തുന്ന പ്രായമായവരും സ്ത്രീകളും, അംഗ പരിമിതരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരിപ്പിട സംവിധാനങ്ങള്‍ പരിമിതമാക്കിയിരിക്കുന്നു . ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്ന സ്ഥലത്തു മുഴുവന്‍ ഇപ്പോള്‍ പാഴ് വസ്തുക്കള്‍ നിറച്ചുവച്ചിരിക്കുന്നു. ബാക്കിയുള്ള …

വ്യത്യസ്തമായി അപ്പാസ് സ്ഫാമിലി കുടുംബ സംഗമം

കാസര്‍കോട്: അപ്പാസ് ഫാമിലി കുടുംബ സംഗമം കളനാട് ഇടുവിങ്കാലില്‍ മുതിര്‍ന്ന അംഗങ്ങളായ ബാലന്‍ കൈന്താര്‍, നാരായണി പൊയിനാച്ചി, മൊട്ട കുഞ്ഞിക്കണ്ണന്‍ കുണ്ടുവളപ്പ് എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ലാസുകള്‍, കലാ കായികപരിപാടികള്‍, പരിചയം പുതുക്കല്‍, കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിക്കല്‍, എസ്എസ്എല്‍സി പ്ലസ് ടു അവാര്‍ഡ് ദാനം എന്നിവ നടത്തി. നാലു തലമുറകളുടെ സംഗമത്തില്‍ ‘കുടുംബബന്ധങ്ങളും മൂല്യങ്ങളും’എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എ …

പുതിയകാല പത്രപ്രവര്‍ത്തകര്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം: മുഖ്യമന്ത്രി

കണ്ണൂര്‍: പുതിയകാല പത്രപ്രവര്‍ത്തകര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ സമൂഹത്തെ നേരായ വഴിക്കു നയിച്ച സാമൂഹ്യ പ്രവര്‍ത്തകരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ലക്ഷ്യം പ്രതിഫലമായിരുന്നില്ല. പ്രതിസന്ധികളോടു പോരാടിയവരായിരുന്നു അവര്‍. സീനിയര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വം പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു നല്‍കിയ നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ ശക്തിധരന്‍ …

ഭാര്യ തൊഴിലുറപ്പ് ജോലിക്കു പോയ സമയത്ത് ഭര്‍ത്താവ് ചായ്പില്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: ഭാര്യ തൊഴിലുറപ്പു ജോലിക്കു പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനു സമീപത്തെ ചായ്പില്‍ കെട്ടിത്തൂങ്ങി മരിച്ചു. അഡൂര്‍, മാട്ടയിലെ പരേതരായ അപ്പ ബെളിച്ചപ്പാട്- തേയമ്മ ദമ്പതികളുടെ മകന്‍ എം നാരായണന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. തൊഴിലുറപ്പു ജോലിക്കു പോയ ഭാര്യ ചന്ദ്രാവതി ഉച്ചയ്ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സംശയിക്കുന്നു. ആദൂര്‍ പൊലീസ് കേസെടുത്തു.മക്കള്‍: പുനീത്(ഗള്‍ഫ്), പവന്‍. …

മണിയംപാറ, ദേരടുക്കയിലെ പത്മാവതി അന്തരിച്ചു

കാസര്‍കോട്: മണിയംപാറ, ദേരടുക്ക തണ്ടനടുക്കയിലെ ജയരാമ പൂജാരിയുടെ ഭാര്യ പത്മാവതി (35) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മക്കള്‍: രശ്മിത, തീക്ഷ.

അജാനൂര്‍ പുതിയ വീട്ടിലെ ടി.വി കല്യാണിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ മഡിയന്‍ പുതിയ വീട്ടില്‍ ടി.വി കല്യണി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ താത്രവന്‍ ചന്തുകുഞ്ഞി. മക്കള്‍: ടി.വി. ബാലകൃഷ്ണന്‍, ടി.വി. കമലാക്ഷി, ടി.വി. പങ്കജാക്ഷി, ടി.വി.ജയശ്രീ, ടി.വി. പ്രകാശന്‍ (അല്‍ ഐന്‍).മരുമക്കള്‍: ജയ കെ.ബി, സുകുമാരന്‍ കെ.പി., ബാലന്‍ കെ.പി., ശ്യാമ പി.

‘ഓപ്പറേഷന്‍ നുംകൂര്‍’: പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേയ്ക്ക് എത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. ‘ഓപ്പറേഷന്‍ നുംകൂര്‍’ എന്ന പേരിട്ടിരിക്കുന്ന റെയ്ഡിന്റെ ഭാഗമായി മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും വീടുകളില്‍ റെയ്ഡ് തുടരുന്നു. തേവരയിലെ വീടു കൂടാതെ പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിലും റെയ്ഡ് നടന്നു.കേരളത്തില്‍ 30 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമെ കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലും റെയ്ഡ് നടക്കുകയാണ്. സംസ്ഥാനത്തെ ഏതാനും കാര്‍ ഷോറൂമുകളിലും പരിശോധന …

ഓണം ബമ്പര്‍ ഉള്‍പ്പെടെ 57ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചു; കാസര്‍കോട് സ്വദേശി കൊയിലാണ്ടിയില്‍ അറസ്റ്റില്‍

കോഴിക്കോട്: കൊയിലാണ്ടി ബസ്‌സ്റ്റാന്റിലെ ലോട്ടറി സ്റ്റാളില്‍ നിന്നു 57 ടിക്കറ്റുകള്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശി അബ്ബാസി(59)നെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. വി കെ ലോട്ടറി സ്റ്റാളില്‍ നിന്നാണ് ഞായറാഴ്ച വൈകിട്ട് ഓണം ബമ്പര്‍ ടിക്കറ്റ് ഉള്‍പ്പെടെ 57 ടിക്കറ്റുകള്‍ മോഷണം പോയത്. 28,500 രൂപ വരുന്ന ടിക്കറ്റുകളാണ് മോഷണം പോയത്.ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ മുസ്തഫ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് അറസ്റ്റ്. സി സി ടി വി …

ആദ്യകാല ബസ് കണ്ടക്ടര്‍ പേരൂരിലെ ബി. സുകുമാരന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, അമ്പലത്തറയിലെ ആദ്യകാല ബസ് കണ്ടക്ടര്‍ പേരൂരിലെ ബി സുകുമാരന്‍ (58) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: ശ്രീഹരി (ബംഗ്‌ളൂരു), നവനീത. മരുമകന്‍: രാജു(അമ്പലത്തറ). സഹോദരന്‍: ചന്ദ്രന്‍.