അമേരിക്കയില്‍ ഇന്ത്യക്കാരിയെ ഇന്ത്യന്‍ വംശജന്‍ വെടിവച്ചുകൊന്നു

വാഷിംഗ്ടണ്‍ ഡിസി: ന്യൂജേഴ്‌സി മിഡില്‍ സെക്‌സ് ഇന്ത്യന്‍ വംശജന്റെ വെടിയേറ്റ് ഇന്ത്യക്കാരി മരിച്ചു.പഞ്ചാബ് സ്വദേശിനി ജസ്വീര്‍ കൗര്‍ (29)ആണ് മരിച്ചത്. ഇവരുടെ ബന്ധുവായ 20കാരി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യന്‍ വംശജനായ 19കാരന്‍ ഗൗരവ് ഗില്ലിനെ ഇതു സംബന്ധിച്ചു പൊലീസ് അറസ്റ്റു ചെയ്തു. അന്വേഷണം തുടരുകയാണ്. 14 നായിരുന്നു സംഭവം.

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; സഹോദരി ഭര്‍ത്താവും മകനും കസ്റ്റഡിയില്‍

മംഗ്ളൂരു: യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സംശയത്തെത്തുടര്‍ന്ന് സഹോദരി ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ണ, ബിളിയൂരിലെ ഹേമാവതി(37)യാണ് കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യം വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സാഹചര്യ തെളിവുകള്‍ സംശയത്തിനിടയാക്കി. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടി മരിച്ചതാണെന്നു കണ്ടെത്തിയത്. തുടര്‍ന്നാണ് ഹേമാവതിയുടെ വീട്ടില്‍ താമസിക്കുന്ന സഹോദരി ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഹോട്ടല്‍ ജീവനക്കാരിയാണ് …