വാട്ടര്‍ അതോറിറ്റിയുടെ കുമ്പള ജലവിതരണം: ഊജാറിനു ജലതര്‍പ്പണം
കുമ്പള: ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നാട്ടുകാര്‍ക്കു കുടിവെള്ളം ഉറപ്പാക്കാന്‍ സ്ഥാപിച്ച കുമ്പള പഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി ഊജാറില്‍ മണ്ണിനു ജലതര്‍പ്പണം ചെയ്യുന്നു. ശക്തമായിത്തുടര്‍ന്ന മഴയില്‍ നനഞ്ഞു കുതിര്‍ന്ന് പ്രകൃതിദത്തമായ വെള്ളം കുടിച്ച ഭൂമി വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെ തിരസ്‌ക്കരിച്ചു വെറുതെ ഒഴുക്കിക്കളയുന്നു. രണ്ടാഴ്ചയായി ആരിക്കാടി, കുമ്പള പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്നു മൗനികളായ നാട്ടുകാരും തൊട്ടതിനു പിടിച്ചതിനുമൊക്കെ ഗ്വാഗ്വ മുഴക്കുന്ന രാഷ്ട്രീയക്കാരും മൂക്കുകൊണ്ട് ആംഗ്യം കാണിക്കുന്നു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ ഇടക്കാലാശ്വാസത്തിനും ശമ്പള പരിഷ്‌ക്കരണത്തിനും …
Read more “വാട്ടര്‍ അതോറിറ്റിയുടെ കുമ്പള ജലവിതരണം: ഊജാറിനു ജലതര്‍പ്പണം”