കൊല്ലത്ത് ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു; രേവതി ഒടുവില്‍ വീട്ടിലെത്തി മടങ്ങിയത് ഒരു മാസം മുമ്പ്
കാസര്‍കോട്: കൊല്ലം, കല്ലുവാതുക്കലില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച യുവതിയുടെ മൃതദേഹം ബന്തടുക്കയിലെ വീട്ടില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രതി എന്ന രേവതി(39)യുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ബന്തടുക്ക ടൗണിനു സമീപത്തെ വീട്ടിലെത്തിച്ചത്. മൃതദേഹം ആംബുലന്‍സില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ വീട്ടില്‍ കൂട്ട നിലവിളി ഉയര്‍ന്നു. മൃതദേഹത്തോടൊപ്പം രതിയുടെ മക്കളായ ജെ ബിജിന്‍, ആര്‍ എജിന്‍ എന്നിവരുമുണ്ടായിരുന്നു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രതി കല്ലുവാതുക്കല്‍, താന്നിമുക്കിനു സമീപത്തെ ഷാനവാസ് മന്‍സിലില്‍ കൊല്ലപ്പെട്ടത്. ഗൃഹനാഥനെ ശുശ്രൂഷിക്കുന്നതിനാണ് രതി പ്രസ്തുത വീട്ടില്‍ കഴിഞ്ഞിരുന്നത്. …