സിപിഎം അക്രമം വച്ച് പൊറുപ്പിക്കില്ല: അശ്വിനി
കാസര്‍കോട്: സിപിഎം അക്രമത്തെ വെച്ച് പൊറുപ്പിക്കില്ലെന്നു ബിജെപി ജില്ലാ പ്രസി. എംഎല്‍ അശ്വിനി പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്ന നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തി വിട്ട വ്യാജ ആരോപണങ്ങളുടെ ചുവട് പിടിച്ചാണ് കേരളത്തില്‍ സിപിഎം തൃശ്ശൂരില്‍ സുരേഷ്‌ഗോപിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്. ആയിരത്തില്‍ താഴെ വോട്ടിനു 2 തവണ മഞ്ചേശ്വരം നിയോജക മണ്ഡലം നഷ്ടപ്പെട്ട പാര്‍ട്ടിയാണ് ബിജെപി. വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ നേരെ അപവാദ പ്രചരണം നടത്താനോ എംഎല്‍എ ഓഫീസ് …