കാസര്‍കോട് നുള്ളിപ്പാടിയില്‍ യുവാവിന് കുത്തേറ്റു; ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട്: കാസര്‍കോട്, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നുള്ളിപ്പാടിയില്‍ യുവാവിനു കുത്തേറ്റു. തിരുവനന്തപുരം, ബാലരാമപുരം സ്വദേശി തൗഫീഖിനാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ നുള്ളിപ്പാടിയിലെ ബാറിനു സമീപത്തു വച്ചാണ് ഇയാള്‍ക്ക് കുത്തേറ്റത്. ഉടന്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പരിക്കേറ്റ തൗഫീഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കഞ്ചിക്കട്ടയിലെ തുക്കാറാം അന്തരിച്ചു

കാസര്‍കോട്: കുമ്പള, കഞ്ചിക്കട്ട റാംനഗറിലെ തുക്കാറാം(66) അന്തരിച്ചു. കുമ്പള ഗണേശോത്സവ സമിതി പ്രസിഡണ്ട്, കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ക്യാംപ്‌കോ മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സൗമ്യലത. മകന്‍: കുല്‍ദീപ്. മരുമകള്‍: നിഷ്മിത.

റോഡ് തകര്‍ച്ച; ബി.എം.എസ് നടത്തിയ റോഡ് ഉപരോധത്തിനിടയില്‍ സംഘര്‍ഷം

കാസര്‍കോട്: കറന്തക്കാട് മുതല്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ വരെ റോഡ് തകര്‍ന്നു കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബി.എം.എസ് നടത്തിയ ഉപരോധ സമരത്തിനിടയില്‍ നേരിയ സംഘര്‍ഷം. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിച്ചതിനാല്‍ വന്‍ സംഘര്‍ഷം ഒഴിവായി. ബി.എം.എസ് കാസര്‍കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച എയര്‍ലൈന്‍സ് ജംഗ്ഷനില്‍ നടത്തിയ റോഡ് ഉപരോധത്തിനിടയിലാണ് നേരിയ സംഘര്‍ഷം ഉണ്ടായത്. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പൊലീസ് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്.ഉപരോധ സമരം ജില്ലാ പ്രസിഡണ്ട് ഉപേന്ദ്ര കോട്ടക്കണി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ …

തലപ്പാടിയില്‍ ഇന്നോവ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: ദേശീയപാതയില്‍ ഇന്നോവ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച പുലര്‍ച്ചെ തലപ്പാടിയിലാണ് അപകടം. കാസര്‍കോട് ഭാഗത്തേയ്ക്ക് വരികയായിരുന്നു ലോറി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വെസ്റ്റ് ബംഗാള്‍ രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയില്‍ അക്രമം; ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബേഡകം കാഞ്ഞിരത്തുങ്കാലില്‍ പ്രവര്‍ത്തിക്കുന്ന ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം അക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. മുന്നാട്ടെ അതുല്‍രാജി(18)നെയാണ് ബേഡകം പൊലീസ് അറസ്റ്റു ചെയ്തത്. മെഡിക്കല്‍ ഓഫീസര്‍ കെ പ്രദീപയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചു ബോധമില്ലാത്ത അവസ്ഥയിലാണ് അതുല്‍രാജിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയത്ത് അക്രമാസക്തനായ പ്രതി ആശുപത്രിയിലെ എമര്‍ജന്‍സി ബെഡ്് പൊക്കി തറയിലിട്ട് കേടുപാട് വരുത്തിയതായി ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

13കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട സംഭവം; ആള്‍മാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ച യുവതിക്കെതിരെ കേസ്

കാസര്‍കോട്: 13 വയസുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആള്‍മാറാട്ടം നടത്തിയ യുവതിക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്വമേധയാ കേസെടുത്തു. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ പരാതിയില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കാഞ്ഞങ്ങാട്, വടകര മുക്കിലെ ഹംസയുടെ ഭാര്യ പി അനീസ(42)ക്കെതിരെയാണ് കേസെടുത്തത്. 2024 നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തിരുന്നു. പുഞ്ചാവിയിലെ ഷംസീര്‍ എന്നയാള്‍ കുട്ടിയെ സ്‌കൂട്ടറിന്റെ പിറകില്‍ ഇരുത്തി വടകര മുക്ക് ഭാഗത്തേയ്ക്ക് പോകുന്നതിനിടയില്‍ …

ഉറങ്ങാന്‍ കിടന്ന 19 കാരിയെ കാണാതായി; ഷറഫു നാജിയയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടിനകത്തു ഉറങ്ങാന്‍ കിടന്ന യുവതിയെ കാണാതായതായി പരാതി. ചീമേനി, പോത്താംക്കണ്ടം നങ്ങാരത്ത് ഹൗസില്‍ കരീമിന്റെ മകള്‍ ഷറഫു നാജിയ (19)യെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് യുവതിയെ കാണാതായതെന്നു സംശയിക്കുന്നതായി ചീമേനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. യുവതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. അതേസമയം പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ കഴിയുന്ന യുവാവിനൊപ്പം ഉണ്ടെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള സൂചന. ഇരുവരോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ഗ്രാമപഞ്ചായത്തു വാര്‍ഡുകള്‍ 725 ആയി

കാസര്‍കോട്: പഞ്ചായത്ത് വാര്‍ഡ് വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ കാസര്‍കോടു ജില്ലയില്‍ വാര്‍ഡുകളുടെ എണ്ണം 725 ആയി ഉയര്‍ന്നു. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇത് 664 വാര്‍ഡുകളായിരുന്നു. വാര്‍ഡ് വിഭജനത്തോടെ 61 വാര്‍ഡുകള്‍ വര്‍ധിച്ചു. വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടവും തയ്യാറാക്കിയിട്ടുണ്ട്.ജില്ലയില്‍ നിലവിലുണ്ടായിരുന്ന 83 ബ്ലോക്ക് പഞ്ചായത്തു വാര്‍ഡുകള്‍ 92 ആയും 113 നഗരസഭാ വാര്‍ഡുകള്‍ 120 ആയും 17 ജില്ലാ പഞ്ചായത്തു വാര്‍ഡുകള്‍ 18 ആയും ഉയര്‍ന്നു. ജില്ലയിലെ പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത് സംവിധാനങ്ങളിലെല്ലാം കൂടി കഴിഞ്ഞ പഞ്ചായത്തു …

മദ്യപാനവും മലയാളി പങ്കാളികളുടെ നിശ്ശബ്ദ ദുരിതങ്ങളും: തോമസ് ഐപ്പ്

അമേരിക്കന്‍ ഐക്യനാടുകളിലെ നിരവധി മലയാളി കുടുംബങ്ങള്‍ അമേരിക്കന്‍ സ്വപ്നത്തിന്റെ മികച്ച പതിപ്പ് വിജയകരമായി കെട്ടിപ്പടുത്തു. നമ്മുടെ ആഴത്തില്‍ വേരൂന്നിയ കേരളീയ, ഭാരതീയ പൈതൃകം നമ്മെ കഠിനാധ്വാനികളും, ശക്തമായ കുടുംബബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും, സമൂഹത്തോട് അചഞ്ചലമായ പ്രതിബദ്ധതയുള്ളവരുമാക്കി. 1970-കളില്‍ കുടിയേറിയ ആദ്യ തലമുറ, വിശ്വാസാധിഷ്ഠിത സമൂഹങ്ങളും, പള്ളികളും, അമ്പലങ്ങളും, സാംസ്‌കാരിക സംഘടനകളും സ്ഥാപിച്ചുകൊണ്ട് ശക്തമായ ഒരു അടിത്തറ പാകി. ഇത് അഭിമാനവും വിജയകരവുമായ ഒരു രണ്ടാം തലമുറയുടെ ഉയര്‍ച്ചയ്ക്ക് കാരണമായി.എന്നാല്‍, ഈ വിജയങ്ങള്‍ക്കിടയില്‍, നമ്മുടെ കുടുംബങ്ങളില്‍ മദ്യപാനം എന്ന അപകടകരമായ …

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: കാറില്‍ കടത്തിയ 215 കിലോ പുകയില ഉല്‍പ്പന്നങ്ങളുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 215 കിലോ പുകയില ഉള്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട്, വടകര, തൈക്കാട്ടെ അഫ്‌സല്‍(31), തലശ്ശേരി, പാട്യത്തെ വലിയ വീട്ടില്‍ അഷ്‌റഫ് (40) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരമണിയോടെ മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിലാണ് പുകയില വേട്ട നടന്നത്. മംഗ്‌ളൂരുവില്‍ നിന്നു കൂത്തു പറമ്പിലേയ്ക്ക് കടത്തുകയായിരുന്നു പുകയില ഉല്‍പ്പന്നങ്ങളെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ആദര്‍ശിന്റെ നേതൃത്വത്തിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയരാജ്, …

വൃക്കരോഗിയായ സ്ത്രീ മരിച്ചു

കാസർകോട്: വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മഞ്ചേശ്വരം, കുടാൽ ഗുത്തു വിലെ കർഷകനായ വിട് ല റൈയുടെ ഭാര്യ കോരിക്കാർ സ്വദേശിനിയായ നാഗവേണിറൈ (68)യാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മംഗ്ളൂരുവിലെ ആശുപത്രിയിൽ മരണപ്പെട്ടത്. മക്കൾ: ഗണേശ്റൈ, ദിനേശ്റൈ , ഗീതാ ഷെട്ടി, പ്രകാശ്റൈ. മരുമക്കൾ: അക്ഷത, ദീക്ഷിത , പ്രകാശ്ഷെട്ടി . സഹോദരങ്ങൾ: നാഗ ണ്ണ ഭണ്ഡാരി, മോഹിനി, നളിനാക്ഷി, നാഗാനന്ദ ഭണ്ഡാരി, നവീൻ ഷെട്ടി, നാഗരാജ ഭണ്ഡാരി, ഭരത് ഭണ്ഡാരി , പരേതരായ ജനാർദ്ദന ഭണ്ഡാരി,സജ്ഞീവി …

കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കാഞ്ഞങ്ങാട്:കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട് മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി വി അനീഷ് അധ്യക്ഷത വഹിച്ചു. കെ ഭാനുപ്രകാശ് ), പി വി ശരത് , പി ആദർശ്എ പ്രസീന പ്രസംഗിച്ചു.അനുമോദന യാത്രയയപ്പ് സമ്മേളനം വി വി രമേശൻ ഉദ്ഘാടനം ചെയ്തു.കെ പി ദിവ്യ അധ്യക്ഷത വഹിച്ചു. പി വി പവിത്രൻ, എം എ നവീൻ പ്രസംഗിച്ചു. മികച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് …

സണ്ണി ലിയോണിനു കിട്ടിയ സ്വീകാര്യത എനിക്ക് കിട്ടിയില്ല; കാരണങ്ങള്‍ വെളിപ്പെടുത്തി ഷക്കീല, ഇപ്പോഴും പ്രണയം ഉണ്ടെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ: സണ്ണി ലിയോണിന് കിട്ടിയ സ്വീകാര്യത തനിക്ക് കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ഷക്കീല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല മനസ്സു തുറന്നത്. “പണ്ട് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ ചിത്രങ്ങളായിരുന്നു പുരുഷന്മാര്‍ക്ക് ഉണ്ടായിരുന്ന ഏക എന്റര്‍ടൈന്‍മെന്റ്. എനിക്കതില്‍ വിഷമം ഇല്ല”-അഭിമുഖത്തില്‍ ഷക്കീല പറയുന്നു. ‘തമിഴില്‍ ‘കുക്ക് വിത്ത് കോമാളി’ എന്നൊരു ഷോ ചെയ്തിട്ടുണ്ട്. അതോടെ എന്റെ ടോട്ടല്‍ ഇമേജ് ചേയ്ഞ്ച് ആയി. അവരെല്ലാം അമ്മായെന്നു വിളിച്ചു. ജീവിതത്തില്‍ പ്രണയങ്ങളും പ്രണയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു …

ദേശീയപാത നിര്‍മ്മാണം: സംസ്ഥാനത്തു അടിമുടി തരികിട; ഉപകരാര്‍ നല്‍കിയത് കരാര്‍ തുകയുടെ പകുതി തുകയ്ക്ക്, വിശദമായ അന്വേഷണത്തിനു പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ശുപാര്‍ശ

ന്യൂദെല്‍ഹി: കേരളത്തിലെ ദേശീയപാത നിര്‍മ്മാണ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി). സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്, കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ദേശീയപാത അതോറിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്നു പാര്‍ലമെന്ററി കമ്മറ്റി ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തും ഡിസൈന്‍ സ്ഥാപിക്കുമ്പോള്‍ വിശാലമായ കൂടിയാലോചന വേണമെന്ന് കമ്മറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഡിസൈന്‍ തകരാറാണ് പല സ്ഥലങ്ങളിലും ദേശീയപാത തകരാന്‍ ഇടയാക്കിയത്. ദേശീയപാത നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്ത കമ്പനികള്‍ പകുതി തുകയ്ക്കു ഉപകരാറില്‍ നല്‍കിയിട്ടുണ്ടെന്നും …

ഇതെന്തു മറിമായം?: വാട്ട്സ് ആപ്പ് സന്ദേശം നോക്കിയ വനിതാ ഡോക്ടറുടെ ലക്ഷങ്ങൾ സ്വാഹ

പയ്യന്നൂര്‍: മൊബൈല്‍ ഫോണില്‍ എത്തിയ വാട്‌സ്ആപ്പ് സന്ദേശം തുറന്നു നോക്കിയ ഉടൻ ഡോക്ടറുടെ ലക്ഷക്കണക്കിന് രൂപ നഷ്ടമായി. പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപം ദന്തല്‍ ക്ലിനിക്ക് നടത്തുന്ന കേളോത്തെ ഡോ. സിതാര അനിലിന്റെ പണമാണ് നഷ്ടമായത്.ജൂലായ് 28ന് ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ ഒരു വാട്‌സ്ആപ്പ് സന്ദേശമെത്തിയിരുന്നു. ആര്‍.ടി.ഒ ട്രാഫിക്ക് ചെല്ലാന്‍ 500 എ.പി.കെ എന്നായിരുന്നു സന്ദേശം. ഡോക്ടര്‍ അതില്‍ ക്ലിക്ക് ചെയ്തയുടന്‍ എച്ച്.ഡി.എഫ്.സി ബാങ്കിലെ അവരുടെ അക്കൗണ്ടില്‍ നിന്ന് 5,75,000രൂപ പിന്‍വലിക്കപ്പെട്ടു. കൂടാതെ മറ്റൊരു ഫിക്‌സഡ് ഡെപ്പോസിറ്റിലെ …

പോളണ്ട് വിസ തട്ടിപ്പ്; രണ്ടു ലക്ഷത്തോളം രൂപ തട്ടിയ വിരുതനെതിരെ കേസ്

തളിപ്പറമ്പ് : പോളണ്ട് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 1.80 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്. വെള്ളോറ കോയിപ്രയിലെ കാഞ്ഞിരത്തിന്‍കുന്നേല്‍ ഹൗസില്‍ കെ.വി.ജോബിന്‍സിന്റെ പരാതിയില്‍ പാലക്കാട് ചിറ്റൂരിലെ കെ.രവീന്ദ്രനെതിരെയാണ് പെരിങ്ങോം പൊലീസ് കേസെടുത്തത്. ഗ്ലോബല്‍ പാസ് റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ മാനേജറാണ് രവീന്ദ്രന്‍. ഏജന്‍സി വഴി വിസ വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് വിസയോ പണമോ തിരിച്ചുകിട്ടാതിരുന്നതോടെയാണ് പരാതി നല്‍കിയത്. എസ്.ഐ: കെ.ഖദീജയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ കാപ്പ കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പൊലീസ് പരിശോധനയ്ക്കിടെ പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി, പൊതുവാച്ചേരി സ്വദേശി അബ്ദുല്‍ റഹ്‌മാ(30)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് അബ്ദുല്‍ റഹ്‌മാനെ കാണാതായത്. മാക്കൂട്ടം ചുരം വഴിയെത്തിയ ഇന്നോവ കാര്‍ തടഞ്ഞു പരിശോധിക്കുന്നതിനിടയിലാണ് അബ്ദുല്‍ റഹ്‌മാന്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് പുഴയില്‍ ചാടിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തത്തി അന്വേഷണം നടത്തിയെങ്കിലും കനത്ത കുത്തൊഴുക്ക് ഉണ്ടായിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാപ്പ കേസിലെ വാറന്റ് പ്രതിയാണ് അബ്ദുല്‍ റഹ്‌മാന്‍ …

സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ തിരുവന്തപുരത്തു നടക്കും. ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നു 14നും 20നും ഇടക്കു പ്രായക്കാരായ 2500ല്‍ പരം പേര്‍ പങ്കെടുക്കും. 14 വയസിനു താഴെ, 16 വയസിനു താഴെ, 18 വയസ്സിനു താഴെ, 20 വയസ്സിനു താഴെ എന്നീ നാലുവിഭാഗങ്ങളിലായാണ് കൗമാര കായിക മാമാങ്കം. ഈ മത്സരത്തില്‍ യോഗ്യത നേടുന്നവര്‍ക്കു ഒക്ടോബര്‍ 10 മുതല്‍ 14 വരെ ഭുവനേശ്വറില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.