കുണിയ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 9 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കാസര്‍കോട്: കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴിലുള്ള കുണിയ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട ഒന്‍പതു വിദ്യാര്‍ത്ഥികളെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. രണ്ടു ദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു അസ്വസ്ഥത ഉണ്ടായിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഛര്‍ദ്ദിയും വയറിളക്കവുമായി ആശുപത്രിയില്‍ ചികിത്സ തേടിയത്.

ആഗസ്റ്റ്‌ 30 നു അമേരിക്കയിൽ നടത്താനിരുന്ന മോഹൻലാൽ ഷോ റദ്ദാക്കി

ഡാളസ്: ഓഗസ്റ്റ് 30-ന് ഡാളസിൽ നടക്കാനിരുന്ന ‘കിലുക്കം – 2025’ എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കി. മോഹൻലാലിൻ്റെ ടീമിലെ ഏതാനും അംഗങ്ങൾക്ക് വിസ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതാണ് ഷോ റദ്ദാക്കാൻ കാരണമെന്നു ഗാലക്സി എന്റർടൈൻമെന്റ് അറിയിച്ചു.ടിക്കറ്റുകളുടെയും സ്പോൺസർഷിപ്പിൻ്റെയും തുക തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും, അതിനായി എല്ലാവരുടെയും ക്ഷമയും സഹകരണവും പ്രതീക്ഷിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അറിയാനോ സംശയങ്ങൾ ചോദിക്കാനോ ഉണ്ടെങ്കിൽ ഗാലക്സി എൻ്റർടൈൻമെൻ്റുമായി ബന്ധപ്പെടാവുന്നതാണ്.

ഹൊസങ്കടിയിലെ ബേക്കറി ഷോപ്പിൽ വീണ്ടും കവർച്ച; മോഷ്ടാക്കൾ മടങ്ങിയത്അരലക്ഷത്തിന്റെ ബേക്കറി സാധനങ്ങളുമായി

കാസർകോട് : ഹൊസങ്കടിയിലെ ഫ്രഷ് ബേക്കറിയിൽ വീണ്ടും കവർച്ച. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അര ലക്ഷത്തോളം രൂപയുടെ ബേക്കറി സാധനങ്ങൾ കവർന്നു. പൊസോട്ട് സ്വദേശി സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി കട .പതിവുപോലെ ചൊവ്വാഴ്ച്ച രാത്രി കടയടച്ചു പോയതായിരുന്നു. ബുധനാഴ്ച്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. രണ്ടു മാസം മുമ്പും സമാനരീതിയിൽ ഇതേ കടയിൽ കവർച്ച നടന്നിരുന്നു. ആരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കവർച്ച നടന്നത്

11കാരനെ പീഡിപ്പിച്ച പ്രതിക്കു പിന്നാലെ പൊലീസും പറന്നു; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പെരുമ്പള സ്വദേശി അറസ്റ്റില്‍

കാസര്‍കോട്:11കാരനെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ അറസ്റ്റില്‍. പെരുമ്പള, കുതിരില്‍, ഹൗസിലെ പി. അബ്ദുല്‍ ഹാരിസി(41)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡി, എ.എസ്.പി നന്ദഗോപന്‍ എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മാസം 29ന് ആണ് കേസിനാസ്പദമായ സംഭവം. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11കാരനാണ്‌ പീഡനത്തിനിരയായത്. സംഭവത്തില്‍ അബ്ദുല്‍ ഹാരിസിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതി …

വനിതാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപം; മുൻ പ്രവാസി അറസ്റ്റിൽ

പയ്യന്നൂർ:പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി.ഷീബയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ആൾ അറസ്റ്റിൽ . അമ്മാനപ്പാറ സ്വദേശി വിജയ (63) നെയാണ് പരിയാരം പൊലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ അറസ്റ്റു ചെയ്തത്.അമ്മാനപ്പാറ-ചപ്പാരപ്പടവ് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച വിജയന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ വിളിച്ച് ആക്ഷേപം പറഞ്ഞിരുന്നു. തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച് പരിഹാരമുണ്ടാക്കാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുപടിയും നല്‍കിയിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പഞ്ചായത്ത് പ്രസിഡണ്ടിനെ അധിക്ഷേപിക്കുന്നതും അശ്ലീല പദപ്രയോഗങ്ങളുമുള്ളതുമായ വീഡിയോ ചെയ്ത് …

കെഎസ്‌യു സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍; മുന്നാട്ട് വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സ് കയറി ആക്രമിച്ചു, 12 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിരോധമാണെന്നു പറയുന്നു വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സ് കയറി ആക്രമിച്ചതായി പരാതി. മുന്നാട്ടെ സഹകരണ കോളേജിലെ വിദ്യാര്‍ത്ഥിയും കെഎസ് യു പ്രവര്‍ത്തകനുമായ കണ്ണൂര്‍, കൊളവല്ലൂര്‍ സ്വദേശി പി. അജ്‌വാദ് (24) ആണ് അക്രമത്തിനു ഇരയായത്. ചൊവ്വാഴ്ച രാത്രി 7.45 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആഗസ്ത് 26ന് നടക്കുന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയ വിരോധത്തില്‍ ക്വാര്‍ട്ടേഴ്‌സ് കയറി അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അജ്‌വാദിന്റെ പരാതിയില്‍ വട്ടപ്പാറയിലെ ശരത് …

മുന്നാട്, പെരിങ്ങാനത്ത് കർഷകൻ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്: ബേഡകം ,മുന്നാട്, പെരിങ്ങാനത്ത് കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിങ്ങാനം, മൂലയിലെ നാരായണൻ നായർ (70) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ ഷെഡിലാണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ബേഡകം പൊലീസ് കേസെടുത്തു.ഭാര്യ: കാർത്യായനി. മക്കൾ: പ്രദോഷ് കുമാർ ( ഗൾഫ് ), പ്രജിത്ത്കുമാർ ( മിലിറ്ററി ).മരുമക്കൾ: ശുഭ, നിഷിത . സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ, ലക്ഷ്മി, സരോജിനി, നാരായണി, പരേതനായ കൃഷ്ണൻ നായർ.

മുന്‍ കപ്പല്‍ ജീവനക്കാരനും ഉദുമ പള്ളത്തെ ഗാരേജ് ഉടമയുമായ കുമാരന്‍ മുദിയക്കാല്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ കപ്പല്‍ ജീവനക്കാരനും ഉദുമ, പള്ളത്തെ അക്ഷയ ഗാരേജ് ഉടമയുമായ മുതിയക്കാല്‍, ശ്രീജ നിലയത്തിലെ കുമാരന്‍ (71)അന്തരിച്ചു. വലിയ സുഹൃദ് ബന്ധത്തിനു ഉടമയായിരുന്നു കുമാരന്‍. ഭാര്യ: പാര്‍വ്വതി. മക്കള്‍: അക്ഷയ്, ഷീജ. മരുമക്കള്‍: അനില്‍, അപര്‍ണ. സഹോദരങ്ങള്‍: നാരായണന്‍, പരേതരായ ചോയിച്ചി, വെള്ളച്ചി.

കാസര്‍കോട് പുതിയ ബസ്‌ സ്റ്റാന്‍ഡ് സര്‍ക്കിള്‍: റോഡ് വികസിക്കും തോറും ഗതാഗത കുരുക്കു മുറുകുന്നു

കാസര്‍കോട്: കാസര്‍കോട്ട് റോഡ് വികസിക്കുന്തോറും ഗതാഗതക്കുരുക്ക് മുറുകുന്നു. ടൗണിലെ ഗതാഗത തടസം അറുതിയില്ലാതെ തുടരുന്നു. സര്‍ക്കിളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. നാലു ഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ജംഗ്ഷനില്‍ എത്തുമ്പോള്‍ വലിയ ഗതാഗത തടസ്സം തുടരുകയാണ്. തടസ്സം പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓട്ടോ തൊഴിലാളികളും വ്യാപാരികളും സഹായികളായി എത്തുന്നു. ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗത കുരുക്ക് കൂടുതല്‍ ഉണ്ടാകുന്നത്.ടൗണിലെ ട്രാഫിക് സംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഏറെക്കാലമായി ഇതിനുവേണ്ടിയുന്നയിക്കുന്ന ആവശ്യങ്ങള്‍ അവര്‍ ആവര്‍ത്തിച്ചു. ഒരുപാട് നിര്‍ദ്ദേശങ്ങളും ഇവര്‍ …

മഞ്ചേശ്വരത്ത് മദ്രസയിലേയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് മദ്രസയിലേയ്ക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചു. മഞ്ചേശ്വരം സബ് രജിസ്ട്രാർ ഓഫീസിനു സമീപത്തെ അബ്ദുൽ റഷീദിന്റെ മകനും മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ അബൂബക്കർ റഫാൻ(9) ആണ് ആക്രമണത്തിനു ഇരയായത്. കുട്ടിക്ക് മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാസർകോട് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി . ചൊവ്വാഴ്ച്ച വൈകുന്നേരം 4.45 മണിയോടെയാണ് സംഭവം. നടന്നു പോകുന്നതിനിടയിൽ എവിടെ നിന്നോ എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ആൾക്കാർ ഓടിയെത്തിയതാണ് തുണയായത്. സ്ഥലത്ത് …

കല്യോട്ട് ഇരട്ടക്കൊലകേസ്: ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നാലാം പ്രതിക്ക് ഒരുമാസത്തേയ്ക്ക് പരോള്‍ അനുവദിച്ചു; ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ല

കാസര്‍കോട്: പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നാലാം പ്രതിക്ക് ഒരു മാസത്തേയ്ക്ക് പരോള്‍ അനുവദിച്ചു. പെരിയ, ഏച്ചിലടുക്കത്തെ അനില്‍ കുമാറിനാണ് പരോള്‍ അനുവദിച്ചത്. ആഗസ്ത് 18 മുതല്‍ 30 ദിവസത്തേക്കാണ് പരോള്‍. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കണമെന്നും എല്ലാ ദിവസവും രാവിലെ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമാണ് പരോള്‍ അനുവദിച്ചതിലെ പ്രധാന വ്യവസ്ഥ. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.2019 ഫെബ്രവരി 17 ന് …

കാസര്‍കോട് നഗരത്തില്‍ കവര്‍ച്ചാ പരമ്പര; പണം മോഷണം പോയി, മോഷ്ടാക്കള്‍ മടങ്ങിയത് ജ്യൂസ് കുടിച്ച് ക്ഷീണം മാറ്റി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കവര്‍ച്ചാ പരമ്പര. നഗരത്തിന്റെ ഹൃദയഭാഗമായ എംജി റോഡിലെ മൂന്നു കടകളില്‍ കവര്‍ച്ചയും ഒരിടത്ത് കവര്‍ച്ചാ ശ്രമവുമുണ്ടായി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ഫോര്‍ട്ട്‌റോഡ് സ്വദേശിനി ശാലിനിയുടെ ഉടമസ്ഥതയിലുള്ള വിന്നര്‍ ഫുട്‌വേയര്‍, യൂസഫിന്റെ ഉടമസ്ഥതയിലുള്ള മിനി മാര്‍ട്ട് ഗ്രോസറി ഷോപ്പ്, മാങ്ങാട്ടെ എം.കെ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി, എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. ചെങ്കള, പാണലത്തെ അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിയുടെ പൂട്ടു തകര്‍ത്തുവെങ്കിലും ഗ്രില്‍ നീക്കാന്‍ കഴിയാതിരുന്നതിനാല്‍ മോഷ്ടാക്കള്‍ക്ക് അകത്തേക്ക് കടക്കാനായില്ല.യൂസഫിന്റെ കടയില്‍ നിന്നു …

ആവശ്യപ്പെട്ട അധിക സ്വര്‍ണ്ണം നല്‍കിയില്ല; ദേലംപാടി സ്വദേശിനിയെ മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തി, ഭര്‍ത്താവിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ആവശ്യപ്പെട്ട അധിക സ്വര്‍ണ്ണം നല്‍കാത്ത വിരോധത്തില്‍ ഭാര്യയെ മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ദേലംപാടിയിലെ എച്ച് റാഷിദ (22)യുടെ പരാതിയില്‍ ഭര്‍ത്താവും കുംബഡാജെ, ബെളിഞ്ചയിലെ വാടകവീട്ടില്‍ താമസക്കാരനുമായ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെയാണ് കേസെടുത്തത്. കര്‍ണ്ണാടക, ഈശ്വരമംഗല, കാവ് സ്വദേശിയാണ് ഇബ്രാഹിം ബാദുഷ. 2018 മെയ് 18നാണ് ഇരുവരും മതാചാര പ്രകാരം വിവാഹിതരായത്. അതിനു ശേഷം ദമ്പതികള്‍ കാവുവിലെ വീട്ടിലായിരുന്നു താമസം. ഈ സമയത്ത് വിവാഹ സമ്മാനമായി നല്‍കിയ …

അഴിമതിക്കാരായ മുഖ്യമന്ത്രിമാരെ പുറത്താക്കാനുള്ള നിയമം: ബിൽ ഇന്നു പാർലമെൻ്റിൽ

ന്യൂ ഡെൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാവുന്ന മന്ത്രിമാരെ പുറത്താക്കാനുള്ള ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു (ബുധൻ)പാർലമെൻ്റിലവതരിപ്പിക്കും. കുറ്റകൃത്യങ്ങൾ ആരോപിച്ചു അറസ്റ്റ് ചെയ്യുകയും 30 ദിവസം കസ്റ്റഡിയിലാവുകയും ചെയ്താൽ 31-ാം ദിവസം അറസ്റ്റിലാവുന്ന മന്ത്രിമാർ അധികാര സ്ഥാനം സ്വയം രാജിവയ്ക്കണം. അല്ലെങ്കിൽ അവരെ പുറത്താക്കാനുള്ള അധികാരം നിയമം നിർദ്ദേശിക്കുന്നു. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ എന്നിവർ ഈ നിയമത്തിനു ബാധകമായിരിക്കും. ഗുരുതരമായ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിലാവുകയോ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ …

ഓരോ വീട്ടിലും നേന്ത്രവാഴ; പദ്ധതിയുമായി അരമങ്ങാനം എല്‍ പി സ്‌കൂള്‍

കാസര്‍കോട്: അരമങ്ങാനം ഗവ.എല്‍ പി സ്‌കൂളിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനത്തില്‍ ‘ഓരോ വീട്ടിലും നേന്ത്ര വാഴ’ എന്ന പദ്ധതിക്ക് തുടക്കമിട്ടു. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓരോ നേന്ത്രവാഴക്കന്ന് നല്‍കി. വാഴക്കന്ന് വിതരണോദ്ഘാടനം തമ്പാന്‍ നായര്‍ നിര്‍വഹിച്ചു. പി.ടി എ പ്രസിഡന്റ് സി.കെ രാജന്‍ അധ്യക്ഷനായി. വമ്പന്‍ വെലങ്ങാട്, ശ്രീധരന്‍ നെയ്യങ്കാനം, സരസ്വതി അരമങ്ങാനം, കല്യാണി അരമങ്ങാനം തുടങ്ങിയ പഴയ കാല കര്‍ഷകര്‍ കൃഷി അനുഭവം പങ്കുവച്ചു. നാടന്‍ പാട്ടും നാട്ടിപ്പാട്ടും പാടി അവര്‍ കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. …

മാതാവിനൊപ്പം എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

നാദാപുരം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ പൊലീസ്അറസ്റ്റ് ചെയ്തു. മാഹി കല്യാട് സ്വദേശിയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുമായ ശ്രാവണ്‍ ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അമ്മയ്‌ക്കൊപ്പം ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ശ്രാവണിനെ അറസ്റ്റ് ചെയ്തത്.

സ്‌കൂട്ടര്‍ യാത്രക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസ്: പ്രതിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; പണം കണ്ടെടുത്തു, ഒളിവിൽ പോയ ആൾക്കായി തെരച്ചിൽ

പയ്യന്നൂര്‍: സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ കവര്‍ന്ന കേസില്‍ 99,000 രൂപ കൂടി അന്വേഷണസംഘം കണ്ടെത്തി. തിങ്കളാഴ്ച പിടിയിലായ മൂന്നംഗസംഘത്തിലെ മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ്‌വാന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം പിടിയിലായ പട്ടുവം സ്വദേശി മുഹമ്മദ് അജ്മല്‍ (23), കരിമ്പം ഗവ. ആശുപത്രിക്ക് സമീപത്തെ മുഹമ്മദ് റുഫൈല്‍ (21) എന്നിവരില്‍ നിന്നായി 30,000 രൂപ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ ഇനി തളിപ്പറമ്പ്, മന്ന …

ചീമേനിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇരട്ടപ്പേരു കാരനും കർണാടക സ്വദേശിയുമായ 45 കാരൻ ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചീമേനി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കയ്യോടെപിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.