ചീമേനിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു; യുവാവിനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു

കാസർകോട്: ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇരട്ടപ്പേരു കാരനും കർണാടക സ്വദേശിയുമായ 45 കാരൻ ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ചീമേനി പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കയ്യോടെപിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കുണ്ടംകുഴിയില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവം: ജാമ്യമില്ലാ കേസെടുത്തതോടെ പ്രധാന അധ്യാപകന്‍ അവധിയില്‍ പോയി; നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി, സ്‌കൂളിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് മഹിളാ മോര്‍ച്ച

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിക്കിടയില്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പൊലീസും കേസെടുത്തു. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പനയാല്‍, ബട്ടത്തൂരിലെ എം. അശോകനെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അടിച്ചു പരിക്കേല്‍പ്പിക്കല്‍, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. ഇതോടെ അശോകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. അതേസമയം കേസിന്റെ നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിന്റെ തുടര്‍നടപടികള്‍ …

മുട്ടം, ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു; അര്‍ധനഗ്‌നമായ പുരുഷ മൃതദേഹത്തിനു 5 ദിവസത്തെ പഴക്കമുള്ളതായി സംശയം

കാസര്‍കോട്: കുമ്പള, മുട്ടം, ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ ഏഴര മണിയോടെയാണ് തീരദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധനഗ്‌നമായ മൃതദേഹത്തില്‍ ചുവന്ന ഷര്‍ട്ടുണ്ട്. അഞ്ചു ദിവസത്തെ പഴക്കം സംശയിക്കുന്നു. കുമ്പള തീരദേശ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നീര്‍ച്ചാല്‍, ഏണിയാര്‍പ്പില്‍ തെരുവുനായയുടെ ആക്രമണ പരമ്പര; വീടിന്റെ സിറ്റൗട്ടില്‍ കളിക്കുകയായിരുന്ന മൂന്നുവയസുകാരി ഉള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ഭീതിയില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, ഏണിയാര്‍ പ്പില്‍ തെരുവുനായയുടെ ആക്രമണ പരമ്പര. മൂന്നുവയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്ക് കടിയേറ്റു. കടിയേറ്റ എണിയാര്‍പ്പിലെ നവന്യ(3), ബിര്‍മ്മിനടുക്ക അംഗന്‍വാടി ജീവനക്കാരി ജോണ്‍ സി എന്ന അശ്വതി (48), ഏണിയാര്‍പ്പ് ലൈഫ് വില്ലയിലെ റിസ്വാന( 19 ), കുദുക്കോളിയിലെ ശാന്‍ വി (10) കുദുക്കോളിയിലെ ചന്ദ്രന്‍ (38), ബദിയഡുക്കയിലെ ഗണേഷ് (31) എന്നിവര്‍ക്കാണ് കടിയേറ്റത്. നവന്യ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തിങ്കളാഴ്ച്ച …

വീട്ടിനകത്തു ഉറങ്ങാൻ കിടന്ന 16കാരിയെ കാണാതായി; സുബിൻ എന്ന യുവാവിനൊപ്പം പോയതായി സംശയം, ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: വീട്ടിനകത്തു ഉറങ്ങാൻ കിടന്നിരുന്ന പെൺകുട്ടിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച്ച രാത്രി ഒരു മണിയോടെയാണ് മകളെ കാണാതായതെന്നു സംശയിക്കുന്നതായി ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഉറങ്ങാൻ കിടന്ന മകൾ സുബിൻ എന്നയാൾക്ക് ഒപ്പം പോയതാണെന്നു സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു

ബേക്കല്‍, കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടിനകത്ത് വന്‍ പുരാവസ്തു ശേഖരം; പരിശോധനയ്ക്കായി പൊലീസ് അകത്തു കയറിയപ്പോള്‍ പാമ്പ്, കണ്ടെത്തിയ വസ്തുക്കളില്‍ അറബി അക്ഷരങ്ങള്‍, മൈസൂര്‍ കൊട്ടാരത്തില്‍ നിന്നു കാണാതായ വാളും ഉള്ളതായി സംശയം

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടില്‍ വന്‍ പുരാവസ്തു ശേഖരം കണ്ടെത്തി. രഹസ്യവിവരത്തെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി.ശ്രീദാസ്, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തില്‍ വീടു തുറന്നു നോക്കിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്. ചെമ്പുപാത്രങ്ങള്‍, ചിലങ്കകള്‍, വാളുകള്‍ തുടങ്ങിയ സാധനങ്ങളാണ് വീട്ടിനകത്ത് ഉണ്ടായിരുന്നത്. ചില സാധനങ്ങളില്‍ അറബി എഴുത്തുകളും കണ്ടെത്തി. വാളുകളില്‍ ഒന്ന് മൈസൂര്‍ കൊട്ടാരത്തില്‍ നിന്നു മോഷണം പോയ വാളും ഉള്ളതായി സംശയിക്കുന്നു.വീടിനോട് ചേര്‍ന്നുള്ള ഒറ്റമുറി കടയും പൊലീസ് …

മഞ്ചേശ്വരം, ദുർഗ്ഗിപള്ളയിലെ കടവരാന്തയിലെ ചോരപ്പാട്; പരിശോധനാ റിപ്പോർട്ട് ലഭിച്ചു, ആശങ്ക നീങ്ങി

കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അംഗഡിപദവ്, ദുർഗ്ഗി പള്ളയിലെ കടവരാന്തയിൽ കാണപ്പെട്ട ചോര പാടുകൾ സംബന്ധിച്ച ആശങ്ക നീങ്ങി. പൊലീസ് രക്തത്തിന്റെ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനാ റിപ്പോർട്ട് ലഭിച്ചതോടെയാണിത്. കന്നുകാലികളുടെ രക്തമാണെന്നാണ് പരിശോധനാ റിപ്പോർട്ട്. ശനിയാഴ്ച്ച രാവിലെയാണ് ദുർഗ്ഗി പളളയിലെ കടവരാന്തയിൽ ചോര കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ഇ.അനൂപ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് സാമ്പിൾ ശേഖരിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് …

ബോവിക്കാനം തെരുവു നായ വന്ധ്യംകരണ കേന്ദ്രം മൂന്നു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര സംഘം

കാസര്‍കോട്: മുളിയാറിലെ ബോവിക്കാനത്തു തെരുവു നായ്ക്കളെ വന്ധ്യംകരിക്കാന്‍ ഒന്നരക്കോടി രൂപ ചെലവില്‍ സ്ഥാപിച്ച എബിസി കേന്ദ്രം മൂന്നു ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു കേന്ദ്രസംഘം അറിയിച്ചു.കെട്ടിട നിര്‍മ്മാണം ദേശീയ മൃഗക്ഷേമ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് നടപ്പാക്കിയതെന്നു കേന്ദ്രം സന്ദര്‍ശിച്ച കേന്ദ്ര സംഘം സമ്മതിച്ചു. കേന്ദ്രം മാസങ്ങള്‍ക്കു മുമ്പു മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടനം ചെയ്തിട്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വൈകുന്നതില്‍ പ്രതിഷേധിച്ചു സിപിഐ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. അതേ സമയം ലക്ഷങ്ങള്‍ ചെലവിട്ടു കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ …

ഇഷാനി കൃഷ്ണകുമാറും കാളിദാസ് ജയറാമും നായികാ-നായകന്മാരായി ‘ആയിരം ആശകള്‍’; ചിത്രീകരണം തുടങ്ങി, സാമൂഹ്യ മാധ്യമങ്ങളില്‍ ഉത്സവം

കൊച്ചി: ഇഷാനിയെ കേട്ടിട്ടില്ലേ? നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനി പ്രശസ്ത നടന്‍ ജയറാമും അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമിനുമൊപ്പം അഭിനയിക്കുന്നു.ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ പൂജയില്‍ കാളിദാസും ഇഷാനിയും ചേര്‍ന്നു നിലവിളക്കില്‍ തിരിതെളിക്കുന്ന ദൃശ്യം പുറത്തുവന്നു. സമൂഹമാധ്യമങ്ങള്‍ക്കു ഇതില്‍പ്പരം എന്താണ് വേണ്ടത്. അവരിതു മഹോത്സവമാക്കിക്കഴിഞ്ഞു. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. ഇവര്‍ കുടുംബസമേതം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.മമ്മൂട്ടി ചിത്രമായ ‘വണ്‍’ ആണ് ഇഷാനിയുടെ ആദ്യ …

ആടുമോഷണ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; പ്രതി ആലക്കോട്ട് അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണ്ണാടകയിലെ ആടുമോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ആലക്കോട്, മണക്കടവ്, ചീക്കോട്ടെ ഒളവത്തൂര്‍ ഉന്മേഷിനെയാണ് ആലക്കോട് പൊലീസിന്റെ സഹായത്തോടെ കര്‍ണ്ണാടക, ബെല്ലാരി പൊലീസ് അറസ്റ്റു ചെയ്തത്.ബെല്ലാരിയിലെ ഫാമില്‍ നിന്നു ആടുകളെ മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയാണ്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാര്‍ത്തികപുരത്തെ ഹോട്ടലില്‍ കയറി പണം ആവശ്യപ്പെട്ട് അതിക്രമം കാണിച്ചു. ഈ കേസില്‍ ആലക്കോട് പൊലീസില്‍ ഉന്മേഷിനെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ ആണ് ബെല്ലാരിയിലെ കേസില്‍ മുങ്ങി നടക്കുന്ന …

കോടികള്‍ വില വരുന്ന രത്‌നക്കല്ല് പട്ടാപ്പകല്‍ തട്ടിയെടുത്ത കേസ്; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: കോടികള്‍ വിലവരുന്ന രണ്ട് കിലോ തൂക്കമുള്ള രത്‌നക്കല്ലും സാക്ഷ്യപത്രവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണപുരം, ചെറുകുന്ന്, തെക്കുംമ്പാടിയിലെ കലേഷ് (36), ചെറുകുന്ന്, ആയിരം തെങ്ങിലെ പി പി രാഹുല്‍ (30) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. പി പി രാഹുലിനെ രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2023 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. പാലകുളങ്ങര തുമ്പിയോടന്‍ ഹൗസിലെ ടി കൃഷ്ണന്റെ കൈവശം ഉണ്ടായിരുന്ന അക്വമറൈന്‍ എന്ന രത്‌നക്കല്ലും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; 17കാരിയുടെ വീടിനു നേരെ പെട്രോള്‍ ബോംബാക്രമണം; 2 പേര്‍ അറസ്റ്റില്‍, ബോംബ് ഉണ്ടാക്കിയത് യൂട്യൂബ് നോക്കി

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിരോധമാണെന്നു പറയുന്നു. പതിനേഴുകാരിയുടെ വീടിനു പെട്രോള്‍ ബോംബ് ആക്രമണം. ബോംബ് പൊട്ടാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.പാലക്കാട്, കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ അഖില്‍, രാഹുല്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. അഖില്‍ പതിനേഴുകാരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി അഭ്യര്‍ത്ഥന നിരസിച്ചു. ഇതേ തുടര്‍ന്നു അഖില്‍ സുഹൃത്തായ രാഹുലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീടിനു നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ബോംബ് പൊട്ടാത്തതിനാല്‍ ആണ് വന്‍ ദുരന്തമൊഴിവായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബൈക്കിലെത്തിയാണ് അഖിലും രാഹുലും …

ഗ്യാസ് ഏജന്‍സി ജീവനക്കാരനെ ആക്രമിച്ച് 2 ലക്ഷം രൂപ കവര്‍ന്ന കേസ്; മൂന്നുപേര്‍ അറസ്റ്റില്‍, പ്രതികളെ പിടികൂടിയത് ബാറില്‍ വച്ച്

പയ്യന്നൂര്‍: പയ്യന്നൂരില്‍ പാചകവാതക ഏജന്‍സിയിലെ ജീവനക്കാരനെ ആക്രമിച്ച് 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ്, മന്ന സ്വദേശി മുഹമ്മദ് അജ്മല്‍(22), കരിമ്പം ഗവ. ആശുപത്രിക്കു സമീപത്തെ റുഫൈദ് (22), മുയ്യം മുണ്ടേരിയിലെ മുഹമ്മദ് റിസ്‌വാന്‍ (18) എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ എസ് പി പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍, മഹാദേവ ഗ്രാമത്തിലെ സി കെ രാമകൃഷ്ണന്‍ ആണ് അക്രമത്തിനു ഇരയായത്. ശനിയാഴ്ച …

കൂഡ്‌ലു, മന്നിപ്പാടിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച; 7500 രൂപ നഷ്ടപ്പെട്ടു

കാസര്‍കോട്: കൂഡ്‌ലു, മന്നിപ്പാടി, ഗണേഷ് നഗറില്‍ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച, ഹിദായത്ത് നഗറിലെ ആയിഷ മന്‍സിലിലെ പി എ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള കെ ജി എന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ ക്യാഷ് കൗണ്ടറിലും അലമാരയിലും സൂക്ഷിച്ചിരുന്ന 7500 രൂപ മോഷ്ടിച്ചതായി കടയുടമ ടൗണ്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവം; കുണ്ടംകുഴി സ്‌കൂളിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുണ്ടംകുഴി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. തിങ്കളാഴ്ച രാവിലെ കുണ്ടംകുഴി ടൗണ്‍ പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് സ്‌കൂള്‍ കവാടത്തില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ ഉന്തും തള്ളും ഉണ്ടായത്. മാര്‍ച്ച് ഡി സി സി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം അടിച്ചു പൊട്ടിച്ച …

ശുനക പുരാണം

നാരായണര്‍ പേരിയ കൊള്ളേണ്ടേടത്ത് കൊള്ളണം- തോന്നേണ്ടത് തോന്നാന്‍. ഇപ്പോള്‍ ഇതാ, ആരുടെയോ തലയ്ക്ക് കൊണ്ടു; ന്യായബോധം ഉദിച്ചു.തെരുവു നായകളെ പിടികൂടി കൂട്ടിലടക്കണം. പരിപാലിക്കണം- ഉന്നത ന്യായാസനത്തിന്റെ ഉത്തരവ്.കുട്ടികളെ ബലികൊടുക്കരുത്; കണ്ടു നില്‍ക്കാനാവില്ല. തെരുവുനായകളുടെ കടിയേറ്റ് പേവിഷം ബാധിച്ച് സംഭവിക്കുന്ന മരണങ്ങളുടെ പെരുപ്പം ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ തെരുവു നായകളെ ഒന്നൊഴിയാതെ പിടികൂടണം. കൂട്ടിലടയ്ക്കണം. അതിനാവശ്യമായ പരിപാലന കേന്ദ്രം എട്ടാഴ്ചയ്ക്കകം ആരംഭിക്കേണ്ടതാണ്.രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലെ എന്ന് പറഞ്ഞത് കൊണ്ട് നഗര പരിധിയ്ക്കകത്ത് തന്നെയാകണം കേന്ദ്രം സ്ഥാപിക്കേണ്ടത് എന്ന് …

യുവതിയെ ഉപദ്രവിച്ച കേസ്; ഏണിയാടി സ്വദേശി ഒളിവില്‍; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: യുവതിയെ ഉപദ്രവിച്ചുവെന്ന കേസിൽ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബന്തടുക്ക, ഏണിയാടിയിലെ ആദമിനെ കണ്ടെത്താനാണ് ബേഡകം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ബന്തടുക്കയില വ്യാപാരിയാണ് ഇയാളെന്നു പറയുന്നു. ആഗസ്റ്റ് 15,16 തീയ്യതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മുട്ടത്തൊടി തോട്ടില്‍ മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം കാണാതായ ആളെ കേന്ദ്രീകരിച്ച്, ഡി എന്‍ എ പരിശോധന നടത്തുമെന്ന് പൊലീസ്

കാസര്‍കോട്: ചെര്‍ക്കള, മുട്ടത്തൊടിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തോട്ടില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ടുമാസം പഴക്കം തോന്നിക്കുന്ന അസ്ഥികൂടം ഞായറാഴ്ച വൈകുന്നേരമാണ് മുട്ടത്തൊടി കുഞ്ഞിക്കാനം, പടിഞ്ഞാര്‍മൂലയിലെ അബ്ദുല്ലയുടെ പറമ്പിലെ തോട്ടില്‍ കണ്ടെത്തിയത്. തോട്ടില്‍ മീന്‍ പിടിക്കാന്‍ എത്തിയ കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എ എസ് പി എം നന്ദഗോപന്‍, വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യുപി വിപിന്‍, എസ് ഐ മാരായ വിജയന്‍ മേലത്ത്, …