തലപ്പാടി ടോള്‍ ഗേറ്റില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: തലപ്പാടി ടോള്‍ ഗേറ്റില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഉള്ളാള്‍ പൊലീസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷം നീങ്ങിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ടോള്‍ നല്‍കാതെ കടന്നു പോകാന്‍ ശ്രമിച്ച വാഹനയാത്രക്കാരെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് വാക്കേറ്റത്തിനും നേരിയ സംഘര്‍ഷത്തിനും ഇടയാക്കിയത്. സാരമായി പരിക്കേറ്റ നാലുപേരും ആശുപത്രിയില്‍ ചികിത്സ തേടി.

കാസര്‍കോട്ട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ഭിന്നശേഷി കായികമേള മാറ്റിവച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട്, റെഡ് അലര്‍ട്ടായി മാറ്റിയത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിനു പരവനടുക്കം മോഡല്‍, റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്താനിരുന്ന ഭിന്നശേഷി കായികമേള മാറ്റി വച്ചതായി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.

കനത്ത മഴ തുടരുന്നു: ശബരിമലയിലേക്കുള്ള കാനനയാത്ര നിരോധിച്ചു

ശബരിമല: അതിശക്തമായ മഴ തുടരുന്നതു കണക്കിലെടുത്തു കാനനപാത വഴിയുള്ള ശബരിമല യാത്ര നിരോധിച്ചു. കുമളിയില്‍ നിന്നു മുക്കുഴി, സത്രം വഴിയുള്ള കാല്‍നടയാത്ര നിരോധിച്ചു കൊണ്ടാണ് ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി ഉത്തരവിട്ടത്. കാലാവസ്ഥ അനുകൂലമാകുന്നതു വരെയായിരിക്കും നിരോധനമെന്ന് ജില്ലാ കലക്ടര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിരോധനമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ആരാധകര്‍ ഏറ്റുമുട്ടി; നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

ഗിനി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ എന്‍സെറെകോര നഗരത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നഗരത്തിലെ മോര്‍ച്ചറികളെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രസിഡണ്ട് മാമാദി ദൗംബൈയെ ആദരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തിനിടയില്‍ റഫറിയുടെ തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്കു തുടക്കമിട്ടത്. ഇരു ടീമുകളുടെയും ആരാധകര്‍ ഗ്രൗണ്ട് കയ്യേറുകയും പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് അക്രമം തെരുവിലേക്കു നീങ്ങുകയും അക്രമികള്‍ …

ചിക്കാഗോയില്‍ അക്രമിയുടെ വെടിയേറ്റ് ഏരിയ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

-പി പി ചെറിയാന്‍ ചിക്കാഗോ: ഓക്ക് പാര്‍ക്ക് പൊലീസ് ഡിറ്റക്ടീവ് അലന്‍ റെഡ്ഡിന്‍സ് (40)അക്രമിയുടെ വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച ബാങ്കില്‍ വച്ചാണ് സായുധ കുറ്റവാളി പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തിയത്. 1938ന് ശേഷം ഓക്ക് പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ആദ്യത്തെ ഓഫീസറാണ് അലന്‍ റെഡ്ഡിന്‍സെന്നു ഓക്ക് പാര്‍ക്ക് പൊലീസ് മേധാവി ഷടോന്യ ജോണ്‍സണ്‍ പറഞ്ഞു.സംഭവത്തില്‍ കൊടുംക്രിമിനലായ ജെറല്‍ തോമസിനെതിരെ (37) ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനു കേസെടുത്തതായി പൊലീസ് പറഞ്ഞു.2019ല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്ന റെഡ്ഡിന്‍സ്, ഒരു …

പെരുമ്പളയില്‍ ഖത്തീബിന്റെ താമസസ്ഥലത്തിന്റെ പൂട്ടുപൊളിച്ച് 30,000 രൂപ കവര്‍ച്ച ചെയ്തു; കുട്ടിക്കള്ളന്മാരായ രണ്ടു പേരില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പെരുമ്പളക്കടവിലെ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബും മലപ്പുറം ചേലമ്പ്ര സ്വദേശിയുമായ സ്വാലിഹ് ചെറിയേടത്തിലിന്റെ താമസസ്ഥലത്തിന്റെ പൂട്ടുപൊളിച്ച് 30,000 രൂപ മോഷ്ടിച്ചു.മോഷ്ടിച്ച പണവുമായി രക്ഷപ്പെടുന്നതിനിടയില്‍ സംശയം തോന്നിയ കുട്ടിക്കള്ളന്മാരില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ചു. രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത മോഷ്ടാവിനെ മേല്‍പ്പറമ്പ് പൊലീസിനു കൈമാറി. ഇയാള്‍ കാസര്‍കോടു പരിസരവാസിയാണെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു.ഞായറാഴ്ച രാവിലെ 6.25നായിരുന്നു കവര്‍ച്ച. ഖത്തീബിന്റെ താമസസ്ഥലത്തെത്തിയ ഇവര്‍ കെട്ടിടത്തിന്റെ പൂട്ടു പൊളിച്ച് ഉള്ളില്‍ക്കയറി അലമാര പൊളിച്ച് അതിനുള്ളില്‍ ബാഗില്‍ വച്ചിരുന്ന പണമാണ് കവര്‍ച്ച ചെയ്തതെന്നു …

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: തദ്ദേശ സ്ഥാപനങ്ങളിലെ അനധികൃത നിയമനം വിജിലന്‍സ് അന്വേഷിക്കണം: എന്‍.ജി.ഒ സംഘ്

കാസര്‍കോട്: സാമൂഹ്യ-സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ അനര്‍ഹര്‍ക്കു വിതരണം ചെയ്തതു കണ്ടെത്തിയ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെക്കുറിച്ചു ഉടന്‍ വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ക്ഷേമ പെന്‍ഷനുകള്‍ അനധികൃതമായി വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നവരാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ അനുമതി പോലുമില്ലാതെ നിരവധി പേരെ കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിട്ടുള്ള കാര്യം ഗൗരവമായി സര്‍ക്കാര്‍ കാണേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ നിരവധി വര്‍ഷങ്ങളായി താല്‍ക്കാലിക ജീവനക്കാരായി തുടരുന്നുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാര്‍ കൈകാര്യം …

കായംകുളം കൃഷ്ണപുരത്ത് വീട്ടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്തു കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ മൃതദേഹം കാണപ്പെട്ടു.കൃഷ്ണപുരം പാലസ് വാര്‍ഡിലെ കിഴക്കേ വീട്ടില്‍ സരളയുടെ വീട്ടിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.സരളയുടെ സഹോദരന്റെ ഭാര്യ സിന്ധുവായിരിക്കും മരിച്ചതെന്നു സംശയിക്കുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്ര ജീവനക്കാരിയായ സരള ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ക്ഷേത്രത്തില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ കത്തുന്നതു കണ്ടുവെന്നും വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചെന്നും അവര്‍ പറയുന്നു. തീകെടുത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്.

സി. രാമചന്ദ്രന്‍ സിപിഎം ബേഡകം ഏരിയാ സെക്രട്ടറി; അച്ഛനും മകനും ഏരിയാ കമ്മിറ്റിയില്‍

കാസര്‍കോട്: സിപിഎം ബേഡകം ഏരിയാ സെക്രട്ടറിയായി സി. രാമചന്ദ്രനെ തെരഞ്ഞെടുത്തു. മുന്നാട്ട് നടന്ന സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. അച്ഛനും മകനും ഏരിയാ കമ്മിറ്റിയില്‍ ഒരേ സമയത്ത് ഇടം നേടിയെന്ന പ്രത്യേകത കൂടി ബേഡകം ഏരിയാ സമ്മേളനത്തില്‍ ഉണ്ടായി. ഇ.കുഞ്ഞിരാമനും മകന്‍ ബിപിന്‍രാജ് പായവുമാണ് കമ്മിറ്റിയിലെത്തിയത്. എം. അനന്തന്‍, കെ.പി രാമചന്ദ്രന്‍ ചാളക്കാട്, കെ. മുരളീധരന്‍, കെ. ബാലകൃഷ്ണന്‍, എം. മിനി, ഓമനാരാമചന്ദ്രന്‍, ആല്‍ബിന്‍മാത്യു, പി. ഗോപിനാഥന്‍, ടി.കെ മനോജ്, കെ. സുധീഷ്, കെ.എന്‍ രാജന്‍, ഇ. …

ജില്ലാ കലോത്സവം: കാറഡുക്ക സ്‌കൂളിനു അഭിമാനമായി ദില്‍ന; കന്നിമത്സരത്തില്‍ മൂന്നു എഗ്രേഡുകള്‍

കാസര്‍കോട്: ഉദിനൂരില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കാറഡുക്ക സ്‌കൂളിലെ ദില്‍നാദിലീപിനു മിന്നുന്ന നേട്ടം. ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ദില്‍ന ആദ്യമായാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്. യു.പി വിഭാഗം നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും കുച്ചുപ്പുടിയിലും സംഘനൃത്തത്തിലും എ ഗ്രേഡും നേടിയാണ് ഈ കൊച്ചുമിടുക്കി കാറഡുക്ക സ്‌കൂളിന്റെ അഭിമാനമായത്. ദിലീപ് നായര്‍ കുണ്ടാറുടെയും അധ്യാപികയായ ശ്രീലേഖയുടെയും മകളാണ് ദില്‍ന.

വീട്ടമ്മ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടമ്മയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, മുന്നാട്, തോരണത്തെ കൃഷ്ണന്റെ ഭാര്യ കാര്‍ത്യായനി (56)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിക്കും അഞ്ചുമണിക്കും ഇടയിലാണ് മരണപ്പെട്ടതെന്നു സംശയിക്കുന്നു. കാര്‍ത്യായനിയുടെ സഹോദരന്‍ ദാമോദരന്റെ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

റേഷന്‍ കടയിലേക്ക് പോയ യുവതി ഇനിയും തിരിച്ചെത്തിയില്ല; മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്

കാസര്‍കോട്: റേഷന്‍ ഷോപ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായി. വെള്ളരിക്കുണ്ട്, ബളാല്‍, അരീക്കരയിലെ ആര്‍.കെ പ്രദീപന്റെ ഭാര്യ സി.എം പ്രജിത (29)യെ ആണ് കാണാതായത്. നവംബര്‍ 25ന് രാവിലെ പത്തുമണിക്ക് മങ്കയത്തുള്ള റേഷന്‍ ഷോപ്പിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഭര്‍ത്താവിന്റെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തൊടെ നടത്തിയ അന്വേഷണത്തില്‍ …

പ്രേതബാധയില്ലാതാക്കാന്‍ പൂജ; സ്വര്‍ണ്ണാഭരണങ്ങളുമായി യുവ മന്ത്രവാദി മുങ്ങി

കൊച്ചി: പ്രേതബാധ മാറ്റാന്‍ പൂജകള്‍ നടത്താന്‍ എത്തിയ യുവമന്ത്രവാദി പതിനൊന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങി. കുടുംബനാഥന്റെ മദ്യപാനവും കുടുംബത്തിന്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേനയാണ് യുവാവ് വീട്ടിലെത്തിയത്. നായരമ്പലം, നെടുമങ്ങാട് സ്വദേശി നല്‍കിയ പരാതി പ്രകാരം പറവൂര്‍, താണിപ്പാടം സ്വദേശി ശ്യാം എന്നയാള്‍ക്കെതിരെ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വീട്ടുകാരുടെ ബന്ധുവായ ഒരു സ്ത്രീ മുഖേനയാണ് മന്ത്രവാദിയായ യുവാവിനെ പരിചയപ്പെട്ടത്. പൂജയ്ക്കു മുന്നോടിയായി ശരീരത്തിലും മറ്റിടങ്ങളിലും സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കിഴികെട്ടി 60 ദിവസം പൂജയില്‍ സമര്‍പ്പിക്കണമെന്നു പറഞ്ഞാണ് സ്വര്‍ണ്ണം …

എ.കെ.ജി സെന്ററില്‍ നിന്നു പിരിച്ചുവിട്ട ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നിന്നു പിരിച്ചു വിട്ട ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട്, പുലിപ്പാറ, അഭിലാഷ് ഭവനില്‍ സാബു(67)വിനെയാണ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മാസം മുമ്പാണ് സാബുവിനെ എകെജി സെന്ററില്‍ നിന്നു പിരിച്ചു വിട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഓര്‍ക്കാന്‍ ഒരു താങ്ക്‌സ്ഗിവിംഗ്; പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം അച്ഛനും മകളും കണ്ടുമുട്ടി, കണ്ണുനീര്‍ പുനഃസമാഗമം

-പി പി ചെറിയാന്‍ കാറ്റി, ടെക്‌സാസ്: പതിറ്റാണ്ടുകളുടെ അന്വേഷണത്തിനു ശേഷം മകള്‍ തന്റെ പിതാവിനെ കണ്ടെത്തി. പുനഃസമാഗമം സന്തോഷത്തോടൊപ്പം കണ്ണീരില്‍ കുതിര്‍ന്നു. ജൂലി കാരോണ്‍ തന്റെ ജീവിതകാലം മുഴുവന്‍ കാത്തിരുന്ന ഒരു നിമിഷമാണ് പുനസമാഗമത്തിലൂടെ വീണ്ടെടുത്തത്.”എന്റെ പിതാവിനെ കണ്ടെത്താന്‍ മൂന്നാഴ്ചയെടുത്തു എന്നതാണ് അത്ഭുതം,” ജൂലി പങ്കുവെച്ചു. ”എനിക്ക് വിവരിക്കാന്‍ പോലും കഴിയാത്ത ഒരു നിമിഷം മാത്രമായിരുന്നു അത്. എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ എന്നെ ദത്തെടുത്തതിനാല്‍ എന്റെ പിതാവ് ആരാണെന്ന് ആശ്ചര്യപ്പെടുന്നത് എന്റെ മുഴുവന്‍ ജീവിതത്തിന്റെയും വികാരങ്ങള്‍ മാത്രമായിരുന്നു. …

ഡാളസിലെ മക്കിന്നി അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ വെടിവെപ്പ്: രണ്ട് മരണം, രണ്ട് പേര്‍ അറസ്റ്റില്‍

-പി പി ചെറിയാന്‍ ഡാളസ്: ബുധനാഴ്ച മക്കിന്നി അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. നോര്‍ത്ത് മക്‌ഡൊണാള്‍ഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് രാത്രി എട്ടു മണി കഴിഞ്ഞു വെടിവെപ്പുണ്ടായത്.കോംപ്ലക്സില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡോഡ്ജ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരന്റെ അടുത്തേക്ക് ഒരാള്‍ വരുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഡോഡ്ജ് ട്രക്കിന്റെ ഡ്രൈവര്‍ തന്റെ പരിക്കേറ്റ യാത്രക്കാരനായ 20 കാരനായ പ്രിന്‍സ്റ്റണിനെ മെഡിക്കല്‍ …

ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി ഉപ്പള സ്വദേശിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയില്‍ മീഞ്ച, കുളൂരില്‍ വച്ചാണ് അറസ്റ്റ്. അറസ്റ്റിലായ പ്രതിക്ക് മറ്റ് ഏതെങ്കിലും കേസുകളില്‍ ബന്ധം ഉണ്ടോയെന്നു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പ് സെക്രട്ടറിയായി ഡാളസ്പാസ്റ്റര്‍ സ്‌കോട്ട് ടര്‍ണറെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു

-പി പി ചെറിയാന്‍ പ്ലാനോ(ഡാളസ്): പ്ലാനോ മെഗാചര്‍ച്ച് പ്രെസ്റ്റണ്‍വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായ സ്‌കോട്ട് ടര്‍ണറെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പിന്റെ സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്തു. കഴിഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് പ്ലാനോ പാസ്റ്റര്‍ HUD-യില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ (എന്‍എഫ്എല്‍) വാഷിംഗ്ടണ്‍ കമാന്‍ഡേഴ്സ്, സാന്‍ ഡീഗോ ചാര്‍ജേഴ്സ്, ഡെന്‍വര്‍ ബ്രോങ്കോസ് എന്നിവരോടൊപ്പം ഏകദേശം 10 വര്‍ഷമായി ടര്‍ണര്‍ തന്റെ ബിരുദാനന്തര കരിയര്‍ തുടരുന്നു.ടര്‍ണര്‍ ടെക്‌സസ് ഹൗസില്‍ …