ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി മാറ്റാന്‍ ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍; പത്തുപവനും 16,000 രൂപയും കണ്ടെടുത്തു
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഇരിട്ടി കല്ലുമുട്ടിയിലെ ആന്റോ വര്‍ഗീസ് കാവുങ്കലിന്റെ വീട്ടില്‍ നിന്ന് 20 പവനും 18,000 രൂപയും കവര്‍ച്ച ചെയ്ത പതിനേഴുകാരന്‍ പിടിയില്‍. ഇരിട്ടി ഡിവൈ.എസ്.പി പി.കെ.ധനഞ്ജയബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണനും എസ്.ഐ കെ.ഷറഫുദീനും ചേര്‍ന്നാണ് കൗമാരക്കാരനെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കവര്‍ച്ച നടന്നത്. രാവിലെ വീട്ടുകാര്‍ വീടു പൂട്ടി മറ്റൊരു സ്ഥലത്ത് പോയി വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇലക്ട്രിക്ക് …