ഗള്‍ഫ് വ്യവസായിയും മലയാളിയുമായ 53കാരനു രണ്ടാം കെട്ടിനു മോഹം; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

പുത്തൂര്‍: രണ്ടാം വിവാഹമെന്ന മോഹവുമായി വധുവിനെ അന്വേഷിച്ചു എത്തിയ മലയാളിയും സൗദി അറേബ്യയിലെ വ്യവസായിയുമായ 53 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 45 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മുഹമ്മദ് അഷ്റഫ് എന്നയാളുടെ പരാതി പ്രകാരം വിട്ല പൊലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു. കടമ്പു ബഷീര്‍, സഫിയ, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
2024 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മംഗ്ളൂരു സ്വദേശിനിയായ പെണ്‍കുട്ടിയെ രണ്ടാം വിവാഹം കഴിക്കാനാണ് മുഹമ്മദ് അഷ്റഫ് എത്തിയത്. ഈ സമയത്ത് കടമ്പു ബഷീര്‍ തന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ തയ്യാറാക്കി നിര്‍ത്തി. പിന്നീട് പെണ്‍കുട്ടിയും പരാതിക്കാരനും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും എടുത്തു. ഇവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് മുഹമ്മദ് അഷ്റഫില്‍ നിന്നു പണം തട്ടിയെടുത്തത്. ഏറ്റവും ഒടുവില്‍ ചിത്രങ്ങള്‍ ആദ്യ ഭാര്യയ്ക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് മുഹമ്മദ് അഷ്റഫ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page