കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം നടത്തി

കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി, കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിന്‍ കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി, ജില്ലാ കോര്‍ഡിനേറ്റര്‍ കാദര്‍ ചെര്‍ക്കളക്ക് മെമ്പര്‍ഷിപ്പ് സമ്മാനിച്ചു.ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ഇക്ബാല്‍ അമ്പത്ത്, ഹമീദ് ഇച്ചിലങ്കോട്, മുഹമ്മദലി ഹൊസ്സങ്കടി, സമീര്‍ ചേരങ്കൈ, ഇസ്മായില്‍ ഉദിനൂര്‍, ഹാഷിം കുമ്പള, സലാം ബെണ്ടിച്ചാല്‍, സിദ്ധീഖ് ബായാര്‍, ഫഹദ് ചന്തേര, അബ്ദു …

മധൂർ ഗ്രാമ പഞ്ചായത്ത്‌ യു. കെ. ഗട്ടി കമ്മ്യൂണിറ്റി ഹാളിന് ശിലാസ്ഥാപനം നടത്തി

കാസർകോട് :മധൂർ പഞ്ചായത്ത്‌ യു കെ ഗട്ടി കമ്യുണിറ്റി ഹാളിന് തറക്കല്ലിട്ടു.പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന യു കെ ഗട്ടിയുടെ സ്മാരകമായി നിർമിക്കുന്ന ഹാളിന് പഞ്ചായത്ത്‌ പ്രസി. കെ. ഗോപാലകൃഷ്ണൻ മന്നിപ്പാടിയിൽ തറക്കല്ലിട്ടു. ഉമേഷ്‌ ഗട്ടി അധ്യക്ഷ്യം വഹിച്ചു.ഗിരിജ ഗട്ടി, കെ. ഹർഷിത, എൻ. സതീഷ്, എം. രമേശ്‌, ശ്രീധര ഗട്ടി, ഓമന രവി, ലത നന്ദ ഗോപാല,ഉദയ കുമാർ പ്രസംഗിച്ചു .[

കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവം : കാസർകോട് ജി എച്ച് എസ് എസ് ഉത്സവ ലഹരിയിൽ

കാസർകോട് :കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവം കാസർകോട് ജി എച് എസ് എസിൽ ആരംഭിച്ചു. ഉത്സവം എൻ എ നെല്ലിക്കുന്നു എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ അബ്ബാസ്ബീഗം അധ്യക്ഷത വഹിച്ചു. സുരേഷ് പള്ളിപ്പാറ, നഗര സഭ വൈസ് ചെയർപേഴ്സൺ ഷംസീദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ സാഹിർ ആസിഫ്, കാലിദ് പച്ചക്കാട്, കെ. രജനി, കൗൺസിലർ രഞ്ജിത, എസ്, വി. എസ്. ബിജുരാജ്, റോജി ജോസഫ്, ടി. പ്രകാശൻ, എ ഇ ഒ അഗസ്റ്റിൻ …

കാസർകോട് നഗരസഭ 14 കുടുംബങ്ങൾക്ക് വീടുകൾ നൽകി

കാസർകോട് : കാസർകോട് നഗരസഭയും കുടുംബശ്രീ സിഡിഎസും ചേർന്ന് 14 ആശ്രയ ഗുണഭോക്ത കുടുംബങ്ങൾക്ക് വീടുകൾ നൽകി. 2015-16 വർഷത്തിൽ നിർമാണമാരംഭിച്ചിവീടുകളാണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കി കൈമാറിയത്. നുള്ളിപ്പാടി ജെ. പി നഗറിൽ നടന്ന ഭവനദാന ചടങ്ങിൽ ചെയർമാൻ അബ്ബാസ് ബീഗം സി ഡി എസ് ചെയർപേഴ്സൺ ആയിഷ ഇബ്രാഹിമിന് താക്കോൽ കൈ മാറി ഉത്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് കുമാർ, വൈസ് ചെയർപേഴ്സൺ ഷംസീദ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ …

അഡൂർ പാണ്ടി പുലിപ്പറമ്പിൽ കാട്ടാനക്കൂട്ടം : ജനങ്ങൾ ഭീതിയിൽ

കാസർകോട് : കേരള – കർണാടക അതിർത്തിയിലെ അഡൂർ പാണ്ടി പുലിപ്പറമ്പിനടുത്തു കാട്ടാനക്കൂട്ടം ചുറ്റിക്കറങ്ങുന്നു. ദിവസങ്ങളായി കാട്ടാനക്കൂട്ടം ഇവിടെ തമ്പടിച്ചിരിക്കുന്നത് കേരളാതിർത്തിയിൽ ഭീതി പരത്തിയിട്ടുണ്ട്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ പുലിപ്പറമ്പിൽ സ്ഥാപിച്ച സോളാർ തൂക്കുവേലി യാണ്‌ അതിർത്തികടന്നു കേരളത്തിൽ കടക്കുന്നതിനു കാട്ടാനക്കൂട്ടത്തിന് തടസമായിട്ടുള്ളത്. പോരാത്തതിന് ഫോറസ്ററ് ജീവനക്കാർ ദിവസങ്ങളായി അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു. കാട്ടാനക്കൂട്ടത്തിൽ ഒരു ഒറ്റക്കൊ മ്പനുണ്ടെന്നും അവനാണ് ഭീകരനെന്നും ആളുകൾ പറയുന്നു. വല്ല കാട്ടുമരം അവൻ സോളാർ വേലിക്കു മുകളിലേക്കു പിഴുതു മറിച്ചേക്കുമോ …

വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; ഭാര്യയും മക്കളുമുള്ള കാമുകന്‍ യുവതിയെ ക്രൂരമായി കുത്തിക്കൊന്നു

ബംഗ്‌ളൂരു: വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയെ കാമുകന്‍ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ബംഗ്‌ളൂരു, ഡി ജെ ഹള്ളിയില്‍ താമസക്കാരിയായ രേണുക (35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ കാമുകന്‍ കുട്ടി (42)യെ കെ ജി ഹള്ളി പൊലീസ് അറസ്റ്റു ചെയ്തു. ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ കുട്ടിയും ഭാര്യയും മക്കളുമോടൊപ്പം ഡി ജെ ഹള്ളിയിലാണ് താമസിച്ചിരുന്നത്. ഇതിനിടയിലാണ് ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ രേണുകയെ പരിചയപ്പെട്ടത്. അപ്പാര്‍ട്ടുമെന്റുകളില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു രേണുക.ഇവരുമായി പരിചയപ്പെട്ട കുട്ടി പിന്നീട് …

കുഞ്ഞിവളപ്പ് തറവാട്ടില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം ഫെബ്രുവരിയില്‍

പെരിയ: കുഞ്ഞിവളപ്പ് തറവാട്ടില്‍ വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവം 2026 ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ നടക്കും. ദേവപ്രശ്ന ചിന്തയും ആഘോഷ കമ്മറ്റി രൂപീകരണ യോഗവും ദേവസ്ഥാനത്ത് നടന്നു. പെരിയാനം രാഘവന്‍ ജോത്സ്യര്‍ പ്രശ്ന ചിന്തയ്ക്ക് നേതൃത്വം നല്‍കി. ജനുവരി 31 ന് കൂവ്വം അളക്കലും ഫെബ്രുവരി 27 ന് കലവറ നിറയ്ക്കല്‍ ചടങ്ങും നടക്കും. ആലോഷകമ്മറ്റി രൂപീകരണ യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. പുലിഭൂത ദേവസ്ഥാനം പ്രസിഡണ്ട് സി.കമലാക്ഷന്‍ അധ്യക്ഷത …

11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രധാന അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഗൃഹപ്രവേശന ചടങ്ങിനു എത്തിയ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. കണ്ണൂര്‍, ബ്ലാത്തൂര്‍ സ്വദേശിയായ സുധീര്‍ (48) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുധീര്‍.കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീര്‍ പഠിപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ പെണ്‍കുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീട്ടിനു …

അഴിമതി ആരോപണം: സ്ത്രീയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകള്‍ കത്തിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സ്ത്രീയുടെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറുകള്‍ കത്തിച്ച നിലയില്‍. പയ്യാമ്പലം. തെക്കന്‍ മണലിലെ സല്‍നയുടെ സ്‌കൂട്ടറുകളാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.കണ്ണൂര്‍ കോര്‍പറേഷനിലെ അഴിമതിക്കെതിരെ സല്‍ന സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് തീവെയ്പ് നടത്തിയതെന്ന് സല്‍ന ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സ്വത്ത് തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

കണ്ണൂര്‍: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ സഹോദരന്റെ വെട്ടേറ്റ യുവാവ് മരിച്ചു. കേളകം ഇരുട്ടുമുക്കിലെ പൗവത്തില്‍ റോയ് (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ റോയിയുടെ ഭാര്യാ സഹോദരന്‍ അറയ്ക്കല്‍ ജെയ്‌സണി(45)നെ കേളകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 8.30മണിയോടെയാണ് സംഭവം. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ജയ്‌സണ്‍ കത്തിയെടുത്ത് റോയിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവരും അയല്‍വാസികളാണ്.

മോഷ്ടാക്കളെ ഭയന്ന് സ്വര്‍ണ്ണാഭരണങ്ങളും രേഖകളും അടങ്ങിയ ബാഗ് കൈവശം വയ്ക്കാന്‍ തീരുമാനിച്ചു; വാതില്‍ പടിയില്‍ വച്ച ബാഗ് യാത്രയിറങ്ങുമ്പോള്‍ എടുക്കാന്‍ മറന്നു, പാതിവഴിയില്‍ നിന്നു മടങ്ങിയ ഗൃഹനാഥ വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത്…

കാസര്‍കോട്: നാലുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് ലോക്കറിന്റെ താക്കോലും നഷ്ടപ്പെട്ടതായി പരാതി. കുമ്പള, കൃഷ്ണനഗറിലെ വാരിജാക്ഷി നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വാരിജാക്ഷി പറയുന്നത് ഇങ്ങനെ-” മംഗ്‌ളൂരുവിലേയ്ക്ക് പോകാനാണ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. കള്ളന്മാരെ ഭയന്ന് നാലുപവന്‍ തൂക്കം വരുന്ന മാല, വള, മോതിരം, എന്നിവയും ബാങ്ക് ഡെപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റുകളും ബാങ്ക് ലോക്കറിന്റെ താക്കോലും ചെറിയ ബാഗിലാക്കി പുറത്തിറങ്ങി. ശേഷം ആഭരണങ്ങളും മറ്റും അടങ്ങിയ ചെറിയ ബാഗ് വാതില്‍പ്പടിയില്‍ …

ഉപ്പള ഗേറ്റില്‍ കൊലക്കേസ് പ്രതി നൗഫലിന്റെ മൃതദേഹം; ദുരൂഹത നീങ്ങിയില്ല, സ്‌കൂട്ടര്‍ കണ്ടെടുത്തു, രണ്ടാമത്തെ ഫോണ്‍ എവിടെ?

കാസര്‍കോട്: ഉപ്പള ഗേറ്റിനു സമീപത്ത് മംഗ്ളൂരുവിലെ കൊലക്കേസ് പ്രതിയുടെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു. ഞായറാഴ്ച നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ട മംഗ്ളൂരുവിലെ നൗഫലിന്റെ സ്‌കൂട്ടര്‍ കണ്ടെടുത്തു. മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നു ഒന്നര കിലോമീറ്റര്‍ അകലെ റോഡ് അവസാനിക്കുന്ന പുഴയോരത്താണ് സ്‌കൂട്ടര്‍ കാണപ്പെട്ടത്.ശനിയാഴ്ച രാവിലെയാണ് അജ്ഞാത യുവാവിന്റെ മൃതദേഹം ഉപ്പള റെയില്‍വെ ട്രാക്കിനു സമീപത്തു കാണപ്പെട്ടത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. …

‘മതി’മായ്ക്കും മറിമായം!

നാരായണന്‍ പേരിയ അണ്ടിയോ മൂത്തത്, അതല്ല മാവോ? മാവിലാണ് മാങ്ങ കായ്ക്കുന്നത്; മാങ്ങയ്ക്കകത്ത് മാങ്ങയണ്ടി. അപ്പോള്‍ മൂത്തത് മാവ്. അതെങ്ങിനെ ശരിയാകും? മാങ്ങയണ്ടി- അതായത്, മാവിന്റെ വിത്ത്- മണ്ണില്‍ മുളച്ചിട്ടാണ് മാവ് എന്ന മരം ഉണ്ടായത്. ആ മരത്തിലാണ് മാങ്ങ കായ്ക്കുന്നത്.സമാനമായ മറ്റൊരു പ്രശ്നം. കോഴിയോ മൂത്തത്, മുട്ടയോ? മുട്ടവിരിഞ്ഞ് കോഴി ഉണ്ടാകുന്നു. മുട്ടയില്‍ അടയിരുന്ന് തള്ളക്കോഴി മുട്ട വിരിയിക്കുന്നു; കുഞ്ഞ് പിറക്കുന്നു. ആ മുട്ട എവിടെ നിന്ന് വരുന്നു? പിടക്കോഴി മുട്ടയിടുന്നു. അപ്പോള്‍ മൂപ്പ്?ഇങ്ങനെ തീരാത്ത …

കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് ഇരട്ട പാസ്പോര്‍ട്ട്; പറക്ലായിയിലെ റംഷീദിനെതിരെ കേസെടുത്തു

കാസര്‍കോട്: കാപ്പ കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന യുവാവിനെതിരെ ഇരട്ട പാസ്പോര്‍ട്ട് കൈവശം വച്ചതിന് പൊലീസ് കേസെടുത്തു. ഏഴാംമൈല്‍, പറക്കളായി, കായലടുക്കത്തെ റംഷീദി (34)നെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.നിരവധി കേസുകളില്‍ പ്രതിയായ റംഷീദിനെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം സെപ്തംബര്‍ 23ന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കാപ്പ പ്രകാരം അറസ്റ്റു ചെയ്തിരുന്നു. ഈ സമയത്ത് റംഷീദിന്റെ കൈവശം ബംഗ്ളൂരു പാസ്പോര്‍ട്ട് കണ്ടെടുത്തിരുന്നു.സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം …

കീഴൂരില്‍ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: കീഴൂര്‍ ബീച്ച് കടപ്പുറത്തെ കെ.ടി ഹൗസിലെ പരേതനായ ദാസന്റെ ഭാര്യ കെ.ടി ശങ്കരി (75) കുഴഞ്ഞു വീണു മരിച്ചു. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടിലായിരുന്നു സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞു വീണ ശങ്കരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മക്കള്‍: പ്രേമ, മാധവി, വസന്തന്‍, പരേതയായ യമുന, സീമ. മരുമക്കള്‍: ദാസന്‍, രമേശന്‍, ജലജ, സുരേന്ദ്രന്‍, മണികണ്ഠന്‍. സഹോദരങ്ങള്‍: രാജന്‍, മോഹനന്‍, പരേതനായ മണികണ്ഠന്‍, ബാബു.

നിര്‍ത്തിയിട്ട കാറിനകത്ത് അവശനിലയില്‍ കാണപ്പെട്ട ചെങ്കല്ല് ലോറി ഡ്രൈവര്‍ മരിച്ചു; മരണകാരണമായത് എലിവിഷം അകത്തു ചെന്നത്

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്ന ചെങ്കല്ല് ലോറി ഡ്രൈവര്‍ മരിച്ചു. ദേലംപാടി വില്ലേജിലെ ബെള്ളിപ്പാടി ഹൗസിലെ ബി എച്ച് കിരണ്‍ (36) ആണ് മരിച്ചത്. ഒക്ടോബര്‍ 26ന് വൈകുന്നേരം ഏഴുമണിയോടെ പഞ്ചിക്കല്ല് തൂക്കുപാലത്തിനു സമീപത്ത് നിര്‍ത്തിയിട്ട കാറിനകത്താണ് കിരണിനെ അവശനിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ ഇയാളെ സുള്ള്യയിലെ കെ വി ജി ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് നടത്തിയ പരിശോധനയില്‍ എലിവിഷം കഴിച്ചതാണെന്നു വ്യക്തമായി. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ …

പാര്‍വ്വതി അമ്മയ്ക്ക് മക്കള്‍ ആറ്: ജീവിച്ചിരിക്കുമ്പോള്‍ ആരും തിരിഞ്ഞു നോക്കിയില്ല; മരിച്ചു കഴിഞ്ഞപ്പോള്‍ മൃതദേഹത്തിനായി കടിപിടി

ഹാസന്‍: ഹാസന്‍, ചെന്നരായപട്ടണത്തെ പാര്‍വ്വതി അമ്മ (81)യ്ക്ക് മക്കള്‍ ആറ്. മൂന്ന് ആണും മൂന്നു പെണ്ണും. വളരെ കഷ്ടപ്പെട്ടാണ് ആറുമക്കളെയും പാര്‍വ്വതി അമ്മ വളര്‍ത്തി വലുതാക്കിയത്. മക്കളെ പോറ്റുന്നതിനിടയില്‍ തനിക്ക് ഉണ്ണാന്‍ ചോറില്ലാതിരുന്ന കാര്യം ഈ അമ്മ മക്കളെ പോലും അറിയിച്ചിരുന്നില്ല. മക്കളുടെ ശോഭനമായ ഭാവി മാത്രമായിരുന്നു അമ്മയുടെ ലക്ഷ്യം.മക്കളെല്ലാം വളര്‍ന്നു വലുതായി സ്വന്തം കുടുംബങ്ങളായി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതത്തിന്റെ ഉടമയായി മാറിയ പാര്‍വ്വതി അമ്മയെ തിരിഞ്ഞു നോക്കാന്‍ മക്കളാരും തയ്യാറായില്ല. ഇതിനിടയിലാണ് വാര്‍ധക്യ സഹജമായ …

ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി ബങ്കര മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബങ്കര, മഞ്ചേശ്വരം, നസീറിയ മന്‍സിലിലെ അബൂബക്കര്‍ ആബിദി (25)നെയാണ് മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ ഹൊസങ്കടി എന്‍എച്ച് ഓവര്‍ബ്രിഡ്ജ് റോഡിലായിരുന്നു മയക്കുമരുന്നു വേട്ട. എസ്‌ഐയുടെ നേതൃത്വത്തില്‍ രാത്രികാല പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. സംശയം തോന്നി ബൈക്കു തടഞ്ഞു നിറുത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് അബൂബക്കര്‍ ആബിദിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായയാള്‍ …