കോഹിനൂര്‍ ബസ് ജീവനക്കാരന്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്: മാര്‍പ്പനടുക്ക പദ്മാര്‍ സ്വദേശിയും കോഹിനൂര്‍ ബസ് ജീവനക്കാരനുമായ കുഞ്ഞിരാമന്‍ എന്ന നാരായണ മണിയാണി(55) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ മുള്ളേരിയ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കൃഷ്ണമണിയാണി-സീതമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കമലാക്ഷി. മക്കള്‍: ശ്രീജ, അക്ഷത, അശ്വതി, വന്ദേഭാരത് ജീവനക്കാരന്‍ മനോഹരന്‍. മരുമക്കള്‍: ഗണേശ്, ദിനേശ്, ലോഹിത്. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, പ്രേമ, സരസ്വതി.

മുസ്‌ലിം ലീഗിനെ വി.ഡി സതീശൻ വെള്ള പൂശുന്നത് സ്വന്തം പാർട്ടിയിൽ ഒറ്റപ്പെട്ടതുകൊണ്ട് : ഐ.എൻ.എൽ

കോഴിക്കോട്: മുസ്‌ലിം ലീഗിന് തീവ്രത പോരാത്തത് കൊണ്ടാണ് സി.പി.എം ഐ.എൻ.എല്ലിനെ കൂട്ടുപിടിച്ചതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പാണക്കാട്ടു നിന്നുള്ള പരാമർശം കോൺഗ്രസിന്റെയും ലീഗിന്റെയും പാപ പങ്കിലമായ ഒരു കാലഘട്ടത്തെ മറച്ചു പിടിക്കാനുള്ള തരംതാഴ്ന്ന വേലയാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ എം.എൽ.എ യും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. എന്നും വർഗീയ, വിഭാഗീയ ശക്തികൾക്ക് മുന്നിൽ കീഴടങ്ങുന്ന പാരമ്പര്യമുള്ള കോൺഗ്രസ് ബാബരി വിഷയത്തിൽ സംഘപരിവാറിന് അടിപ്പെട്ട ഘട്ടത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ആറ് …

മുഗു റോഡിലെ പ്രവാസി അബൂബക്കര്‍ സിദ്ദീഖ് വധം; പിടിയിലായ മഞ്ചേശ്വരം സ്വദേശി ഒളിവില്‍ കഴിഞ്ഞിരുന്നത് ദേരാ ദുബായിയില്‍, പ്രതിയെ ക്രൈംബ്രാഞ്ച് എസ്.പി ചോദ്യം ചെയ്തു

കാസര്‍കോട്: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തു. മഞ്ചേശ്വരം, അച്ചക്കര സ്വദേശിയായ അഷര്‍ അലി (27)യെ ആണ് ക്രൈംബ്രാഞ്ചിന്റെ കാസര്‍കോട് ഓഫീസില്‍ വച്ച് വിശദമായി ചോദ്യം ചെയ്തത്. നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അഷര്‍ അലി ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെയും സംഘത്തിന്റെയും പിടിയിലായത്.2022 ജൂണ്‍ 26ന് ആണ് കുമ്പള സീതാംഗോളി …

16കാരനെ പീഡിപ്പിച്ച കേസ്; ആരോഗ്യപരിശോധന തൃപ്തികരം, വൈദികനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: പതിനാറു വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ വൈദികനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചിറ്റാരിക്കാല്‍, അതിരുമാവ് സെന്റ്‌പോള്‍സ് ചര്‍ച്ച് വികാരി ഫാദര്‍ പോള്‍ തട്ടുംപറമ്പിലിനെയാണ് ജില്ലാ കോടതി (രണ്ട്) അഞ്ചു ദിവസത്തേക്ക് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ കസ്റ്റഡിയില്‍ വിട്ടത്. ജുലായ് 26ന് ആണ് പോക്‌സോ കേസില്‍ പ്രതിയായ വൈദികന്‍ കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്നാണ് പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നു കാണിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്.ചൊവ്വാഴ്ച …

ഭാര്യയ്ക്ക് 21 വയസ്; രണ്ടു വയസ്സുള്ള മകള്‍, 19കാരന്‍ മഞ്ചേശ്വരത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: 21 വയസ്സുള്ള ഭാര്യയെ രണ്ടു വയസ്സുള്ള മകളെയും തനിച്ചാക്കി 19 വയസ്സുള്ള ഭര്‍ത്താവ് താമസസ്ഥലത്ത് തൂങ്ങി മരിച്ചു. ബിഹാര്‍, ബിഷ്ണുപൂര്‍, സൊനാഹയിലെ സുഭാഷ് റാമിന്റെ മകന്‍ സൂരജ് കുമാര്‍ (19) ആണ് ജീവനൊടുക്കിയത്. ഒരു മാസമായി കടമ്പാറിലെ മരക്കമ്പനിയില്‍ തൊഴിലാളിയായ ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് സൂരജ്കുമാറും ഭാര്യാ സഹോദരനുമായ ആദിത്തും താമസം. ഞായറാഴ്ച അവധി ആയതിനാല്‍ ആദിത്ത് മംഗ്‌ളൂരുവിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴായിരുന്നു ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം …

മുങ്ങി നടക്കുകയായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റിൽ

കണ്ണൂർ:പോക്‌സോ കേസില്‍ മുങ്ങി നടക്കുകയായിരുന്ന യുവാവിനെ പയ്യാവൂര്‍ പെലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരക്കൊല്ലിയിലെ കളപ്പുരക്കല്‍ ഹൗസില്‍ കെ.ആര്‍.രാഗേഷിനെയാണ് പയ്യാവൂർ പൊലീസ് ഇൻസ്പെക്ടർ ട്വിങ്കിള്‍ ശശിയുടെ നേതൃത്വത്തില്‍ താമരശേരിയില്‍ വച്ച് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ പൊലീസ് 2023ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ് രാഗേഷ്. അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. ഇയാള്‍ താമരശേരിയില്‍ ജോലി ചെയ്തുവരികയാണെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്.സീനിയര്‍ സി.പി.ഒമാരായ സുകേഷ്, വിനില്‍, വിനേഷ് എന്നിവരും …

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം; യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനു കൈമാറി, യുവാവിനെ തെരയുന്നു

കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ യുവതിയുടെ നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടിയത്തു നിന്നും കൊല്ലത്തേക്ക് തിങ്കളാഴ്ച രാത്രി വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായ യുവതി നല്‍കിയ പരാതി പ്രകാരം കൊല്ലം ഈസറ്റ് പൊലീസാണ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പ്രതിയുടെ ലുക്ക്ഔട്ട് നോട്ടീസ് തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. നേമം കഴിഞ്ഞപ്പോള്‍ ബസിനകത്തു യാത്രക്കാരുടെ തിരക്ക് കുറഞ്ഞിരുന്നു. ഈ സമയത്താണ് യുവാവ് യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനം …

റിട്ട. ഹെഡ്മാസ്റ്റര്‍ ഹൊസങ്കടിയിലെ ഗോവിന്ദ ഷെട്ടിഗാര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. ഹെഡ്മാസ്റ്റര്‍ മഞ്ചേശ്വരം, ഹൊസങ്കടി, പിരാതമൂലയിലെ ഗോവിന്ദ ഷെട്ടിഗാര്‍ (78) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മണിപ്പാലിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഭാര്യ: ഗീതാരത്‌ന (റിട്ട. തഹസില്‍ദാര്‍). മക്കള്‍: അശ്വന്ത് രാജ്, ആഷിത. മരുമക്കള്‍: ശ്രീരക്ഷ, പ്രജ്വല്‍. സഹോദരങ്ങള്‍: ബാലകൃഷ്ണ ഷെട്ടി, പ്രേമലത ബി.സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്ന ഗോവിന്ദഷെട്ടിഗാര്‍ കെഎസ്‌കെടിയു പ്രവര്‍ത്തകനും ഹൊസങ്കടിയിലെ ബി.എം രാമയ്യഷെട്ടി സ്മാരക ലൈബ്രറി സ്ഥാപക സെക്രട്ടറിയുമാണ്.

പെണ്‍കുട്ടിയുടെ കൈവശം കാണപ്പെട്ട മൊബൈല്‍ ഫോണില്‍ സഹപാഠിയായ ആണ്‍കുട്ടിയുടെ വിവരങ്ങള്‍; താനല്ല ഫോണ്‍ നല്‍കിയതെന്ന് വിദ്യാര്‍ത്ഥി; ഒടുവില്‍ പരപ്പയിലെ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി പ്രലോഭിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഷറഫുദ്ദീ(45)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി സതീഷ് അറസ്റ്റു ചെയ്തത്.ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി സ്വകാര്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആരാണ് ഫോണ്‍ നല്‍കിയതെന്നു വീട്ടുകാര്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി കൃത്യമായി വിവരം നല്‍കിയില്ല. ഫോണ്‍ പരിശോധിച്ചപ്പോള്‍ സഹപാഠിയായ ഒരു ആണ്‍കുട്ടിയുടെ വിവരങ്ങള്‍ കണ്ടെത്തി. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ആണ്‍കുട്ടിയെ പൊലീസ് ചോദ്യം ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് …

പെരിയ കേന്ദ്ര സര്‍വ്വകലാശാലക്കു സമീപം വീണ്ടും പുലിയിറങ്ങി; വളര്‍ത്തു നായയെ കൊന്നു തിന്ന നിലയില്‍

കാസര്‍കോട്: പെരിയ സര്‍വ്വകലാശാലക്കു സമീപത്തു വീണ്ടും പുലിയിറങ്ങി. സമീപത്തെ വീട്ടിലെ വളര്‍ത്തു നായയെ കൊന്ന് പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. സര്‍വ്വകലാശാലയുടെ പടിഞ്ഞാറെ അതിര്‍ത്തിയായ തണ്ണോട്ട്, പുല്ലാഞ്ചിക്കുഴിയില്‍ തിങ്കളാഴ്ച രാത്രിയാണ് പുലിയിറങ്ങിയത്. ഗൗരിയമ്മ എന്നവരുടെ വീട്ടിലെ പട്ടിയെ ആണ് പുലി പിടികൂടിയത്.ഒരു മാസം മുമ്പും ഇവിടെ പുലി ഇറങ്ങിയതായി പരാതിയുണ്ടായിരുന്നു. അന്ന് ക്യാമറകളടക്കം സ്ഥാപിച്ചിരുന്നുവെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ദുബൈ കാസര്‍കോട് തെരുവത്തു സ്വലാത്ത് മജ്ലിസ് ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദുബായ് കാസര്‍കോട് തെരുവത്ത് നജാത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്ലിസ് ബ്രോഷര്‍ സഘടിപ്പിക്കുന്ന ‘ഇഅലാനെ സുറൂര്‍’ മീലാദ് ക്യാമ്പയിന്‍ ബ്രോഷര്‍ സയ്യദ് ജാഫര്‍ അല്‍ഹാദി തങ്ങള്‍ പ്രകാശനം ചെയ്തു.ഇഷ്‌ക് മജ്ലിസ്, ബുര്‍ദ സദസ്സ്, ക്വിസ്, പൈതൃക യാത്ര തുടങ്ങി ഒരു മാസം പരിപാടികളുണ്ടാവും. സമാപന ദിവസമായ സെപ്റ്റംബര്‍ 18ന് സയ്യദന്മാരും സാദാത്തീങ്ങളും പണ്ഡിതന്മാരും മാദീഹിങ്ങളും പങ്കെടുക്കും.ദേര നൈഫ് പാര്‍കിലെ നിംസ് കഫേയില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് സാബിത്ത് ഹുസൈന്‍, അബ്ദുല്‍ …

പുല്ലൂര്‍-പെരിയ മുന്‍ പഞ്ചായത്തംഗം പി.കെ കാര്‍ത്യായനി അന്തരിച്ചു

കാസര്‍കോട്: പുല്ലൂര്‍-പെരിയ മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പെരിയ, കായക്കുളത്തെ പി.കെ കാര്‍ത്യായനി (72) അന്തരിച്ചു. പരേതനായ പി.കെ കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: ചന്ദ്രിക (അധ്യാപിക, പടന്ന), പി.കെ ജയപ്രകാശ് (മുന്‍ പ്രവാസി), പി.കെ ബാബുരാജ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍). മരുമക്കള്‍: പ്രഭാകരന്‍ (പിലിക്കോട്), അജിത, ദിവ്യ. സഹോദരങ്ങള്‍: പത്മനാഭന്‍ കുറ്റിയടുക്കം, പരേതരായ കുഞ്ഞമ്പു, അലാമി കണ്ണന്‍, മാധവി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ബസ് കണ്ടക്ടറും നെല്ലിക്കുന്ന് സ്വദേശിയുമായ ബാലചന്ദ്രന്‍ അന്തരിച്ചു

കാസര്‍കോട്: സ്വകാര്യ ബസിലെ കണ്ടക്ടറും നെല്ലിക്കുന്ന് സ്വദേശിയും കൂഡ്‌ലു വിവേകാനന്ദ നഗറില്‍ താമസക്കാരനുമായ ബാലചന്ദ്രന്‍ (64) അന്തരിച്ചു. പരേതരായ കെപ്പുഞ്ഞി-കൊറപ്പാളു ദമ്പതികളുടെ മകനാണ്. ഭാര്യ: നാരായണി (നേഴ്‌സ്), മക്കള്‍: ജിഷ, അനുഷ. മരുമക്കള്‍: സുരേഷ്, കണ്ണന്‍. സഹോദരങ്ങള്‍: സുഗഡി, വസന്തി, ജയരാമന്‍(മത്സ്യ തൊഴിലാളി).

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച കേസ്; പിതാവ് അറസ്റ്റില്‍

കാസര്‍കോട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവായ 48കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കര്‍ണ്ണാടക സ്വദേശിയും കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ആളാണ് അറസ്റ്റിലായത്. ഭാര്യക്കും അഞ്ചു മക്കള്‍ക്കും ഒപ്പമാണ് പ്രതി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. ഇതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. പീഡനകാര്യമോ പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യമോ മാതാവോ സ്‌കൂളിലെ അധ്യാപികമാരോ അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി വീട്ടില്‍ വച്ച് പ്രസവിച്ചപ്പോഴാണ് പീഡനത്തിനു ഇരയായ കാര്യം പുറത്തറിഞ്ഞത്. …

അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളി അറസ്റ്റില്‍

മംഗ്‌ളൂരു: അധോലോക നായകന്‍ രവി പൂജാരിയുടെ കൂട്ടാളിയും കുപ്രസിദ്ധ ഷാര്‍പ്പ് ഷൂട്ടറുമായ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി കരാട്ട് ഗണേശിലെ ലക്ഷ്മണ്‍ സാക്കട്ട് (40) ആണ് അറസ്റ്റിലായത്. 2015ല്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്നു. മംഗ്‌ളൂരു, വിജയഭാരതി ബില്‍ഡേഴ്‌സില്‍ കയറി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ്. മറ്റു കേസുകളിലും പ്രതിയായ ഇയാള്‍ മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

വ്യാജ സിദ്ധന്‍ ജാമ്യത്തിലിറങ്ങി; തടവിലാക്കിയ കാഞ്ഞങ്ങാട്ടെ യുവതികളെ നാട്ടുകാര്‍ മോചിപ്പിച്ചു

കാസര്‍കോട്: തളിപ്പറമ്പില്‍ താമസിക്കുന്ന വ്യാജസിദ്ധന്‍ തടവിലാക്കിയ കാഞ്ഞങ്ങാട്ടെ രണ്ട് യുവതികളെ നാട്ടുകാര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. കണ്ണൂര്‍, കക്കാട്ട് താമസക്കാരനുമായ ഷിഹാബുദീന്‍ (55) എന്ന വ്യാജസിദ്ധന്‍ തടവിലാക്കിയ സഹോദരിമാരായ യുവതികളെയാണ് രക്ഷിച്ചത്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ പീഡിപ്പിച്ചതിന് കഴിഞ്ഞ ഒമ്പതിനാണ് ഷിഹാബുദീനെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മകളുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായി മാറിയ ഷിഹാബുദീന്‍ തനിക്ക് മന്ത്രവാദസിദ്ധിയുണ്ടെന്ന് പറഞ്ഞ് വശത്താക്കി വീട്ടമ്മയെയും ഭര്‍ത്താവിനെയും …

എം ഡി എം എയുമായി മംഗ്‌ളൂരു സ്വദേശിനിയും യുവാവും അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എ സഹിതം യുവതിയെയും യുവാവിനെയും പിടികൂടി.മംഗ്‌ളൂരു പഞ്ചിമൊഗറു ഉറുണ്ടാടി ഗുഡെയിലെ ഫര്‍സാന (32), കൂത്തുപറമ്പ് മാങ്ങാട്ടിടം കോട്ടയം മലബാറിലെ മംഗലോട്ട് ബൈത്തുല്‍ ഹിദായയില്‍ മുഹമ്മദ് ബിലാല്‍ (26) എന്നിവരെയാണ് എസ്.ഐമാരായ കെ.വി സതീശന്‍, വി. രേഖ എന്നിവരുടെ നേതൃത്വത്തില്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്നായി പിടികൂടിയത്.ചിറവക്ക് ഭാഗത്ത് വച്ച് പിടിയിലായ ഫര്‍സാനയില്‍ നിന്ന് 1507 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചിറവക്ക് ഹൈവേ ഇന്‍ ഹോട്ടലിന് സമീപത്തെ പറമ്പില്‍ …

പാറപ്പള്ളി മഖാം ഉറൂസ് 2026 ഏപ്രില്‍ 15 മുതല്‍ 20 വരെ

അമ്പലത്തറ: പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് 2026 ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്താന്‍ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഹാജി കെ.അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്‍ റഹിമാന്‍, ഖത്തീബ് മുനീര്‍ ഫൈസി ഇര്‍ഫാനി പ്രസംഗിച്ചു.