ഉറക്കം വരുത്തിയ വിന; രണ്ട് വീടുകളിൽ നിന്നു മോഷ്ടിച്ച സ്വർണവും പണവും വിലപിടുപ്പുള്ള സാധനങ്ങളും പോയി; ജയിലിലുമായി
കാൺപുർ : രണ്ട് വീടുകൾ അതി സാഹസികമായി കൊള്ളയടിച്ച ആൾ രണ്ടാമത്തെ വീട്ടിലെ കൊള്ളയ്ക്കു ശേഷം ക്ഷീണിച്ചു അതേ വീട്ടിനുള്ളിൽ കണ്ട മെത്തയിൽ സുഖനിദ്രയിലാണ്ടു. സുഖനിദ്രയിൽ മുഴുകിയ കൊള്ളക്കാരനെ പിറ്റേന്ന് രാവിലെ വീട്ട വീട്ടുകാരൻ കണ്ട് ഭയന്ന് വിറച്ചുറച്ചു. അലമുറ കേട്ട് ഓടിയെത്തിയ അയൽക്കാർ കള്ളനെ പിടിച്ച് പൊതിരെ തല്ലു കൊടുത്തു. അതിനുശേഷം വിവരം നസീറാബാദ് പോലീസിനെ അറിയിച്ചു. പോലീസ് എത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. യു.പിയിലെ വ്യവസായ നഗരമായ കാൺപൂരിലെ അടുത്തടുത്തുള്ള രണ്ട് സഹോദരന്മാരുടെ വീടുകളിലാണ് …